Ticker

7/recent/ticker-posts

മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ?

മൊബൈലും ജീവിതവും 

നിങ്ങൾ ഇന്ന് എവിടെ നോക്കിയാണ് സഞ്ചരിക്കുന്നത്? നിങ്ങൾക്ക് കൈവശമുള്ള മൊബൈൽ ഫോണിലോ അതൊ ചുറ്റിലുമോ?നിങ്ങൾ  കയ്യിൽ കൊണ്ടുനടക്കുന്ന ഈ ചെറിയ പെട്ടി നിങ്ങളുടെ  ശ്രദ്ധയെ മൊത്തം ആകർഷിച്ചിരിക്കുന്നു. അതിലുള്ള ആപ്ലിക്കേഷൻസ് നിങ്ങളെ പൂർണ്ണമായും കീഴടക്കിയിരിക്കുന്നു. എന്നാൽ ഒന്ന് ഓർത്തോളൂ. ഈ മൊബൈൽ നിർമ്മിച്ചവരും അതിലെ ആപ്ലിക്കേഷൻസ് നിർമ്മിച്ചവരും എല്ലാം ഇന്ന് ലോക കോടീശ്വരന്മാർ ആണ്.എന്നാൽ നിങ്ങളോ! നിങ്ങൾ വെറുതെ അതിൽ കുത്തി സമയം കളയുമ്പോൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇത്. നിങ്ങൾ അവിടെ സമയം കളയുമ്പോൾ അവരുടെ സാമ്രാജ്യങ്ങൾ ഉയരും. നിങ്ങളുടെ സാമ്രാജ്യം കെട്ടിപ്പൊക്കാൻ ഉള്ള സ്വപ്നം തകരുകയും ചെയ്യും. ഇനി നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങളുടെ ശ്രദ്ധയെ ഇല്ലാതാക്കുന്നു എന്നാണ് പറയാൻ വരുന്നത് എങ്കിൽ നിങ്ങൾ സ്വയം അതിന് കീഴ്പ്പെടുന്നു എന്ന് തന്നെയാണ് മറുപടി. കാരണം എത്രയോ പേരെ നിങ്ങൾക്ക് അറിയാമായിരിക്കും. അവരുടെ കരിയറിൻറെ  ആരംഭം ഇത്തരം മൊബൈൽ ഫോണിലൂടെ കുറിച്ചവർ.  പക്ഷേ ഇന്ന് അവർ വിജയത്തിൻറെ എത്രയോ ഉയർന്ന കൊടുമുടിയിലാണ്. അവിടെ എത്തുക എന്നത് നിങ്ങളെ പോലെ ഈ ലോകത്തിലെ മറ്റുള്ളവരുടെ സ്വപ്നവും. നിങ്ങൾക്ക് ഉള്ളിലും നിരവധി കഴിവുകൾ ഉറങ്ങി കിടക്കുന്നുണ്ട്.ആ കഴിവുകളെ ഈ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക തന്നെ വേണം. അങ്ങനെ ചെയ്യാൻ  കഴിഞ്ഞാൽ മാത്രമേ ഇത്തരം സാങ്കേതികവിദ്യകൾ ശരിയായവിധത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയൂ. അങ്ങനെ വന്നാൽ കോളേജ് കാലഘട്ടം കഴിഞ്ഞിറങ്ങുമ്പോൾ എവിടെയും നിങ്ങൾക്ക് ജോലി അന്വേഷിച്ച് അലയേണ്ട ആവശ്യം വരില്ല. ഈ ലോകത്ത് എല്ലാവരും സ്വപ്നം കാണുന്നവർ തന്നെയാണ്. അത് പൂർത്തീകരിക്കാനുള്ള യാത്രയിൽ നിങ്ങളുടെ ശ്രദ്ധയെ തെറ്റിക്കുന്ന, നിങ്ങളുടെ വഴിമുടക്കി നിൽക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകും.  നിങ്ങളുടെ നിരവധി ബന്ധുക്കൾ ഉണ്ടാകും. എന്നാൽ തീരുമാനം നിങ്ങളുടെതാണ്; അവരെല്ലാം നിങ്ങൾക്ക് മുമ്പിൽ വെച്ച് നീട്ടുന്ന തടസ്സങ്ങൾക്ക്  മുമ്പിൽ കീഴടങ്ങി ജീവിക്കണമോ  അതോ അവർക്കെല്ലാം തടസ്സമായി സ്വന്തം ജീവിതം പടുത്തുയർത്തണമോ എന്ന്. ഞാൻ പല വ്യക്തികളെയും കണ്ടിട്ടുണ്ട്. അപമാനിക്കപ്പെട്ട്  ജീവിതം അവസാനിപ്പിക്കുന്നവരെയും അപമാനിക്കപ്പെട്ടത് മൂലം ചരിത്രം കുറിച്ച വരെയും. ലംബോർഗിനിയുടെ കഥ തീർച്ചയായും ഓർമിക്കുമല്ലോ. ഈ ലോകത്തിനു മുന്നിൽ തോറ്റു പോയവരെ ഒരാൾപോലും ഓർത്ത് വയ്ക്കാറില്ല. എന്നാൽ ഈ ലോകത്ത് മാറ്റങ്ങൾ കൊണ്ടുവന്നവരുടെ പേരുകൾ സ്വർണ്ണ ലിപികളാൽ എന്നും തിളങ്ങുന്നുണ്ടാകും. നിങ്ങളെ അപമാനിച്ചവർക്കുള്ള മറുപടി നിങ്ങൾ ഒരിക്കലും വാക്കുകളിലൂടെ നൽകരുത് പകരം നിങ്ങളുടെ വിജയത്തിലൂടെ നൽകണം. അവർക്കുള്ള മറുപടി തീർച്ചയായും നിങ്ങൾ വിജയത്തിലൂടെ നൽകിയിരിക്കണം. അപമാനിക്കപ്പെടുമ്പോൾ ഉള്ള ദേഷ്യം  പലരെയും നിരാശരാകാറുണ്ട്. എന്നാൽ പലരെയും ആ ദേഷ്യം കോടീശ്വരന്മാരും ആക്കാറുണ്ട്. സുഹൃത്തേ നിങ്ങളുടെ ഉള്ളിലെ ആ ദേഷ്യം തന്നെയാണ് നിങ്ങളുടെ ഏറ്റവും മികച്ച പ്രചോദനം. ആ അഗ്നിയെ എപ്പോഴും കെടാതെ കാത്തു സൂക്ഷിക്കുക.ആ ദേഷ്യം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത് ആയിരിക്കണം. നിങ്ങളുടെ സ്വപ്നത്തിൽ എത്തിച്ചേരാതെ  നിങ്ങൾ ഒരിക്കലും മുട്ടു മടക്കരുത്. അവിടെ എത്തിച്ചേരുക എന്നത് ഒരുപക്ഷേ നിങ്ങളെ അപമാനിച്ചവരുടെ സ്വപ്നം ആയിരിക്കാം. യഥാർത്ഥത്തിൽ നിങ്ങൾ അവർക്കു കൂടി ബോധ്യപ്പെടുത്തി കൊടുക്കണം; അവർ ആരെയാണ് അപമാനിച്ചത് എന്ന്. അത് നേടിയെടുക്കാനായി ഭ്രാന്തമായി നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കൂ. അതു നിങ്ങളിൽ ഉണ്ടായാൽ ഈ ലോകത്തെ ഒന്നിനും നിങ്ങളുടെ ശ്രദ്ധയെ തകർക്കാനാവില്ല. രാവും പകലും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം നിങ്ങളുടെ ആ സ്വപ്നം. നിങ്ങളുടെ സ്വപ്നത്തോട്  നിങ്ങൾക്ക് പ്രണയം ഉണ്ടെങ്കിൽ നിങ്ങൾക്ക് ചുറ്റും ഉള്ളതിൽ ആ സ്വപ്നത്തെ നിറയ്ക്കൂ. നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത് ആയിരിക്കണം നിങ്ങളുടെ സ്വപ്നം. നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന ഏക ഘടകം നിങ്ങൾതന്നെയാണ്. നിങ്ങളുടെ ചിന്താഗതികൾ തന്നെയാണ്. നിങ്ങൾ ഏതെങ്കിലും ഒരു വസ്തുവിനെ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാനുള്ള അനുമതി കൊടുക്കുന്നിടത്തോളം നിങ്ങളുടെ ശ്രദ്ധയെ അത് കവർന്നെടുത്തു കൊണ്ടേയിരിക്കും. അതുകൊണ്ട് ഒന്നിനും നിങ്ങളുടെ ശ്രദ്ധയെയും  സ്വപ്നങ്ങളെയും ഇല്ലാതാക്കാനുള്ള അനുമതി ഒരിക്കലും നൽകരുത്.

അനുബന്ധ ലേഖനങ്ങൾ









പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും

Sideeffects of Mobile Phone,What is Mobile Phone Maniya