അഡിക്ഷൻ ചെലുത്തുന്ന സ്വാധീനം
യഥാർത്ഥത്തിൽ എന്താണ് അഡിക്ഷൻ അഥവാ ആസക്തി? നമുക്ക് എന്തിനോടെങ്കിലും സാധാരണയിൽ കവിഞ്ഞ ആഗ്രഹം ഉണ്ടാകുന്നുവെങ്കിൽ അതിനെ അഡിക്ഷൻ എന്ന് വിളിക്കാം. ഇവിടെ ചോദ്യം എന്തെന്നാൽ അഡിക്ഷൻ ആവശ്യമുണ്ടോ ഇല്ലയോ എന്നതാണ്. എൻറെ അഭിപ്രായത്തിൽ അഡിക്ഷൻ അത്യാവശ്യമാണ്; അതും വളരെ വലിയ തോതിൽ തന്നെ. നിങ്ങളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന, നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ കഴിയുന്ന എന്തിനോടും നിങ്ങൾക്ക് അസക്തി ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഇന്നത്തെ ആധുനിക ലോകത്ത് എല്ലാവരും മോശപ്പെട്ട കാര്യങ്ങളിലുള്ള ആസക്തിയും ആയി നടക്കുന്നവരാണ്. ചിലർക്ക് മദ്യാസക്തി എങ്കിൽ ചിലർ ആകട്ടെ സോഷ്യൽ മീഡിയയിൽ കുരുങ്ങിക്കിടക്കുകയാണ്. ഇതിൽനിന്ന് നിങ്ങൾക്ക് നേട്ടമൊന്നും ഉണ്ടാകില്ല എന്ന് മാത്രമല്ല നഷ്ടം സംഭവിക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷം ആ വസ്തുക്കൾ നിങ്ങൾക്ക് അരികിലുള്ള നിമിഷത്തിൽ മാത്രമേ അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ. ഇത്തരം മോശപ്പെട്ട ആസക്തികൾ തന്നെയാണ് നിങ്ങളുടെ വിജയത്തിനെ പുറകോട്ടു വലിക്കുന്നതും. ആസക്തി ഒരുതരത്തിൽ പറഞ്ഞാൽ ഒരു രോഗാവസ്ഥയാണ്. നിങ്ങൾ നല്ല ശീലങ്ങളുടെ ആസക്തി വളർത്തിയെടുത്തതാൽ നിങ്ങളുടെ ജീവിതത്തെ തന്നെ അത് മാറ്റിമറിക്കും. നേരെ മറിച്ച് അത് മോശപ്പെട്ട കാര്യങ്ങളിലുള്ള ആസക്തി ആണെങ്കിൽ അതും നിങ്ങളുടെ ജീവിതം മാറ്റി മറിക്കും. നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന്.
ഞാൻ ഒരിക്കലും ഇവിടെ അഭിപ്രായപ്പെടുന്നില്ല വിജയിച്ച എല്ലാവരും നല്ല ശീലങ്ങളുടെ ആസക്തിയുമായി വളർന്നവരാണ് എന്ന്. എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്; മോശം ആസക്തിയുമായി നടന്ന പലരും വിജയത്തിൻറെ കൊടുമുടി കയറിയത്. അതിൽ ഏറ്റവും ആദ്യം ബോളിവുഡിലെ സൂപ്പർ സ്റ്റാർ സഞ്ജയ്ദത്തിൻറെ പേരു തന്നെയാണ്. ഒരു കാലത്ത് അദ്ദേഹം മയക്കുമരുന്നിന് അടിമയായിരുന്നു. എന്നാൽ തൻറെ പിതാവിൻറെ പിന്തുണയുടെ ബലത്തിൽ അദ്ദേഹം അതിൽ നിന്ന് പുറത്തു കടന്നു. ഇന്ന് അദ്ദേഹം ബോളിവുഡിലെ സൂപ്പർ സ്റ്റാർകളിൽ ഒരാളാണ്. നിങ്ങൾ വിചാരിച്ചാൽ ഈ ലോകത്ത് എന്തു ചെയ്യാൻ കഴിയും. ഏത് വലിയ നേട്ടവും നേടിയെടുക്കുവാനും കഴിയും. അതിന് ആദ്യം വേണ്ടത് ഒരിക്കലും കീഴടങ്ങില്ല എന്ന മനോഭാവമാണ്. ബോളിവുഡിൽ വേറെയും താരങ്ങളുണ്ട്; മോശം ആസക്തിയിൽ നിന്ന് പുറത്തു കിടന്നവർ. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേര് അർജ്ജുൻ കപൂർ, സോനാക്ഷി സിൻഹ എന്നിവരുടെതുമാണ്. ഇവർ രണ്ടുപേരും ഒരുകാലത്ത് ജങ്ക് ഫ്രുഡിൻറെ അടിമകളായിരുന്നു. എന്നാൽ ഇവർ അതിനെ മറികടക്കുക തന്നെ ചെയ്തു. ഇന്ന് അവർ ആരാണെന്ന് ഈ ലോകത്തിന് മുഴുവൻ അറിയാം. നിങ്ങളുടെ മോശം ആസക്തികൾ ഒരിക്കലും നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി തരില്ല. അതിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളും എപ്പോഴും മോശപ്പെട്ടതു തന്നെയായിരിക്കും. എന്നാൽ മോശപ്പെട്ട ആസക്തിക്ക് ഒരു പ്രത്യേകതയുണ്ട്.
അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ; നിങ്ങൾ തയ്യാറാണെങ്കിൽ. ഈ മോശം ആസക്തികൾക്ക് പകരം നിങ്ങൾ നല്ല ഗുണങ്ങളുടെ ആസക്തി നിങ്ങളുടെ ഉള്ളിൽ നിറച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഒരുനാൾ വിജയ കിരീടം ചൂടാൻ കഴിയും. അത് നിങ്ങളുടെ സ്വപ്നം എത്തിപ്പിടിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഏറ്റവും മികച്ച ആസക്തിയാണ് പുസ്തകങ്ങൾ എന്നത്. ആറിവാണ് നിങ്ങളുടെ കഴിവ്. പുസ്തകങ്ങൾ യഥാർത്ഥത്തിൽ സീറോയെ പോലും ഹീറോയാകുന്ന ആയുധമാണ്. നിങ്ങൾ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും; ഏതൊരു വിജയിക്കും പുസ്തകങ്ങളോട് അടങ്ങാത്ത പ്രണയമുണ്ടായിരുന്നുവെന്ന്. അതാണ് അവരെ വിജയത്തിലെത്തിച്ചത്. നിങ്ങളെ വിജയത്തിലെത്തിക്കാൻ സഹായിക്കുന്ന മറ്റൊരു അഡിക്ഷൻ ആണ് മികച്ച ആശയവിനിമയശേഷി എന്നത്. ആശയവിനിമയം നിങ്ങളെ നിങ്ങളുടെ കഴിവുകളെ ഈ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കും. നമുക്കെല്ലാവർക്കും അറിയാം ആശയവിനിമയത്തിൽ ഭാഷ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന്. അതുകൊണ്ടുതന്നെ നമ്മുടെ ഗ്ലോബൽ ഭാഷയായ ഇംഗ്ലീഷ് നിങ്ങൾക്ക് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റൊരു നല്ല ശീലമാണ് വ്യായാമം എന്നത്. ഏതൊരു ജോലിയും മികച്ചരീതിയിൽ പൂർത്തീകരിക്കാൻ നിങ്ങൾ മാനസികമായും ശാരീരികമായും തയ്യാറായിരിക്കണം. നിങ്ങളെ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെയിരിക്കാൻ വ്യായാമം സഹായിക്കും. ഇത്തരത്തിലുള്ള നല്ല ഗുണങ്ങളെ എപ്പോഴും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക.ആ ഗുണങ്ങൾ നിങ്ങളെ നിങ്ങൾ സ്വപ്നം കണ്ട ഉയരത്തിലെത്താൻ പ്രാപ്തമാക്കും.
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
