2008ലെ ഫോബ്സ് മാഗസിൻ കണക്കു പ്രകാരം അനിൽ അംബാനി ലോകത്തിലെ ആറാമത്തെ ധനികനായിരുന്നു. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിൻറെ അവസ്ഥ എന്താണ് എന്ന് നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യം എനിക്കില്ല. കാരണം അത് നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതാണ്. ടെലികോം,പവർ ജനറേഷൻ തുടങ്ങിയ ഒട്ടനവധി ബിസിനസ് സ്വന്തം കയ്യിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അനിൽ അംബാനി പാപ്പരായത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അശ്രദ്ധമായ നിക്ഷേപം ആയിരുന്നു. തൻറെ കമ്പനികളെ ധൃതഗതിയിൽ വളർത്താൻ അദ്ദേഹം നടത്തിയ ചില നിക്ഷേപങ്ങൾ അദ്ദേഹത്തിൻറെ മുഴുവൻ സാമ്രാജ്യത്തെ യും തകർത്തുകളഞ്ഞു. ഈ സംഭവം ഞാൻ നിങ്ങൾക്കു മുമ്പിൽ പറഞ്ഞുവെച്ചതിൻറെ കാരണം നിങ്ങൾ എത്ര പൈസ സമ്പാദിക്കുന്നു, എത്ര പൈസ ചെലവഴിക്കുന്നു, നിക്ഷേപിക്കുന്നു എന്നതിനേക്കാൾ ഉപരി നിങ്ങളുടെ കൈവശമുള്ള പണം നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. ഇത്തരത്തിലുള്ള ഒരു കഥയാണ് കോൺ ബനേഗ കരോർപതി എന്ന പരിപാടിയിലെ വിജയി സുശീൽകുമാറിൻറേത്. അഞ്ചുകോടി രൂപയാണ് അദ്ദേഹം ആ പരിപാടിയിൽ നിന്ന് നേടിയത്. അതിനു രണ്ടു മൂന്നു വർഷങ്ങൾക്കിപ്പുറം അദ്ദേഹം ആ പണം മുഴുവൻ നഷ്ടപ്പെടുത്തി. ഇന്ന് അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിൽ ടീച്ചറുടെ ജോലി എടുത്തതാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. ഇതിന്റെയൊക്കെ പ്രധാന കാരണം എന്നു പറയുന്നത് ഒന്നു തന്നെയാണ്. അത് നിങ്ങൾ നടത്തുന്ന തെറ്റായ നിക്ഷേപമാണ്. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ഒരാൾ കെ.ബി.സി പോലൊരു പരിപാടിയിൽ വിജയിയായിട്ടുണ്ടെങ്കിൽ അയാൾ മന്ദബുദ്ധി ആയിരിക്കില്ല എന്ന്; എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്. അതിനുള്ള ഏക ഉത്തരം എന്ന് പറയുന്നത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലുള്ള അറിവില്ലായ്മ തന്നെയാണ്. എല്ലാവരും പണം സമ്പാദിക്കുന്നവരാണ് എന്നാൽ സമ്പാദിക്കുന്ന പണം എങ്ങനെ ഉപയോഗിക്കണം എന്ന ധാരണ ചുരുക്കം ചിലർക്കു മാത്രമേ ഉള്ളൂ. മറ്റുള്ളവർ ആ പണം ഉപയോഗിച്ച് തങ്ങളുടെ ആസ്തികൾ വർദ്ധിപ്പിക്കുന്നതിനു പകരം ബാധ്യതകൾ വർധിപ്പിക്കുന്നു. അത് അവരെ പൂർണമായും പാപ്പരാക്കുകയും ചെയ്യുന്നു. എനിക്കറിയില്ല എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് എന്ന്? നമ്മൾ പറയാറില്ലേ പണം സമ്പാദിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് സംരക്ഷിക്കാനെന്ന്.ആ ബുദ്ധിമുട്ട് നിങ്ങൾക്ക് ഉണ്ടാക്കുന്നത് എങ്ങനെ പണം ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണ നിങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ്. അമേരിക്കയിൽ നടത്തിയ ഒരു സർവ്വേ പ്രകാരം അവിടെ ലോട്ടറി വിജയികളാകുന്ന 75 ശതമാനം പേരും രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൂർണമായും പാപ്പരാവുന്നുണ്ട്. ഇതിനു പുറകിലുള്ള കാരണം ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ നിങ്ങൾ പണം സമ്പാദിക്കുവാൻ വേണ്ടി എത്ര കഷ്ടപ്പെടുന്നുവോ അതേ കഷ്ടപ്പാടും, അന്വേഷണത്വരയും അത് ശരിയായ വിധത്തിൽ ഉപയോഗിക്കുന്നതിലും കാണിക്കൂ. അത് നിങ്ങളെ സമ്പന്നരാക്കും.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
