Ticker

7/recent/ticker-posts

വിജയിക്കാനായ് പിൻതുടരേണ്ട 3 നിയമങ്ങൾ

  നിങ്ങളുടെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം ഏതെന്ന്  എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? യഥാർത്ഥത്തിൽ അത് നിങ്ങളുടെ 20 വയസ്സു മുതൽ 25 വയസ്സു വരെയുള്ള കാലഘട്ടമാണ്. കാരണം ഒന്നുകിൽ ഇവിടെ നിങ്ങളുടെ ഭാവി നിശ്ചയിക്കപ്പെടും. അല്ലെങ്കിൽ നിങ്ങളുടെ ഭാവി നശിപ്പിക്കപ്പെടും. നിങ്ങളുടെ ഭാവി ശോഭനമാക്കാൻ ഉള്ള ചില വഴികൾ ഞാൻ ഇവിടെ പറഞ്ഞു തരാം. ഇത് വായിക്കുമ്പോൾ എനിക്കെന്താ വട്ടാണോ? എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പകർത്തിയാൽ തീർച്ചയായും നിങ്ങൾ ഒരു നാൾ വിജയിച്ചിരിക്കും. 

1) നിങ്ങൾ പണം ഒരിക്കലും സേവ് ചെയ്യാൻ ശ്രമിക്കരുത്

ഇത് കേൾക്കുമ്പോൾ തീർച്ചയായും നിങ്ങൾ കരുതിക്കാണും എനിക്ക് വട്ടാണെന്ന്.എന്നാൽ  എന്തു കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത് എന്ന് എൻറെ സ്വന്തം അനുഭവത്തിൽ നിന്ന് വ്യക്തമാക്കി തരാം. ഞാൻ ഇരുപതുകളിൽ നിങ്ങളെപ്പോലെ തന്നെ പണം സേവ് ചെയ്തു വെയ്ക്കുന്നതിൽ  തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  എന്നാൽ നാലു വർഷത്തെ പ്രയത്നത്തിനൊടുവിൽ എനിക്ക് അധികമൊന്നും പണം സേവ് ചെയ്തു വയ്ക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് എൻറെ ഒരു കൂട്ടുകാരൻ എനിക്ക് ഒരു ഐഡിയ പറഞ്ഞുതന്നത്. അവൻ പറഞ്ഞ തിയറി ഇങ്ങനെയായിരുന്നു."പണത്തെ ഒരിക്കലും സേവ് ചെയ്യാനല്ല ശ്രമിക്കേണ്ടത്;പകരം ആ പണത്തെ നമ്മുടെ  കഴിവുകൾ വികസിപ്പിക്കാൻ ഉള്ള കാര്യങ്ങൾ 
ചെയ്യാനാണ് ഉപയോഗിക്കേണ്ടത്".അവൻ  അന്ന് പറഞ്ഞ കാര്യം തീർത്തും  ശരിയാണെന്ന് ഇപ്പോൾ എനിക്ക് ബോധ്യമുണ്ട്.  കാരണം ഇന്ന് എൻറെ കഴിവുകൾ തന്നെയാണ് എനിക്ക് പണത്തെ കൊണ്ടുവന്ന് തരുന്നതും. നിങ്ങളെല്ലാവരും ഇന്ന് ഒരു കമ്പനിയിൽ  മാത്രമായി ജോലിചെയ്യുന്നവർ ആയിരിക്കും. എന്നാൽ ഞാൻ ഒട്ടനവധി കമ്പനികളിൽ ജോലി ചെയ്യുന്നു. ഈ എല്ലാ കമ്പനികളിൽ നിന്നുള്ള വരുമാനവും എൻറെ കയ്യിൽ ഭദ്രം. നിങ്ങളുടെ കൈവശം ഉള്ള ഒരു ജോലി നഷ്ടപ്പെട്ടാൽ  തന്നെ അത് നിങ്ങളുടെ സാമ്പത്തിക നിലയെ വലിയതോതിൽ ബാധിക്കും.  എന്നാൽ എന്നെ സംബന്ധിച്ച് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് ജോലികൾ നഷ്ടപ്പെട്ടാലും അത് എൻറെ സാമ്പത്തികനിലയെ ഒരു തരത്തിലും ബാധിക്കില്ല. എനിക്ക് ഇത് സാധ്യമായത് പുതിയ അറിവുകൾ നേടാനും എൻറെ കഴിവുകൾ വികസിപ്പിക്കാനും വേണ്ടി  എൻറെ കൈവശം ഉണ്ടായിരുന്ന പണത്തെ  ഉപയോഗപ്പെടുത്തിയത് കൊണ്ടാണ്.  എന്നാൽ ഇന്ന് സ്വന്തം കഴിവുകൾ വികസിപ്പിക്കാനായ് പണത്തെ ഉപയോഗിക്കാൻ ആരും തയ്യാറല്ല. യഥാർത്ഥത്തിൽ നിങ്ങളുടെ അറിവുകളും, കഴിവും തന്നെയാണ് നിങ്ങൾക്ക് പണത്തെ നേടിത്തരുന്നത് എന്ന കാര്യം നിങ്ങൾ ഓർക്കാതെ പോകുന്നു. പഠനം  കഴിഞ്ഞ് പുറത്തിറങ്ങിയാൽ എന്തെങ്കിലും ചെറിയ ഒരു  ജോലിയിൽ കയറിക്കൂടി അതു തന്നെ ലോകമെന്നും വിചാരിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ തുനിയുന്നവരാണ് നിങ്ങൾ. എന്നാൽ ഒരു സുപ്രഭാതത്തിൽ ആ ജോലി നിങ്ങൾക്ക് നഷ്ടപ്പെട്ടാലോ? പിന്നെ ജോലി തേടിയുള്ള അലച്ചിലിലാകും  നിങ്ങൾ.  കാരണം അവിടെ നിങ്ങളുടെ കൈവശം ഉള്ളതിനേക്കാൾ കഴിവുകൾ ആവശ്യമുണ്ട്. എന്നാൽ ആ കഴിവുകളോ അറിവോ നിങ്ങളുടെ കൈവശം ഇല്ല. അതോടെ അവിടെ നിങ്ങൾ തഴയപ്പെടും. മാറിയ ലോകത്തിനൊപ്പം ചുവടുവയ്ക്കാൻ നിങ്ങൾക്ക് കഴിയാതെയും വരും. ജോലി നഷ്ടപ്പെടുന്നതോടെ നിങ്ങൾ അതുവരെ സേവ് ചെയ്തു വെച്ച പണവും നഷ്ടപ്പെടും. എന്നിട്ടും നിങ്ങൾ അവിടെ എന്ത് നേടും? ഒന്നും നേടാതെ നിങ്ങൾ സംപൂജൃനാകും. എന്നാൽ  നിങ്ങൾക്ക് വ്യത്യസ്ത കഴിവുകൾ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് പണം കൊണ്ടുവന്ന് തരും.  അതോടൊപ്പം ഒരു ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ മാത്രം വിശ്വസിച്ച് ജീവിക്കാൻ പഠിക്കരുത്. ഒരേ സമയം മറ്റു പല ജോലികളും ചെയ്ത് വരുമാനമുണ്ടാക്കാൻ ശീലിക്കണം. നിങ്ങളുടെ തലച്ചോറിന്  നിങ്ങൾ ഇപ്പോൾ നൽകുന്നതിനേക്കാൾ പതിന്മടങ്ങ് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഞാനൊക്കെ ഇന്ന് ഒരേ സമയം വിവിധ കമ്പനികളുടെ ഭാഗമായ് ജോലി ചെയ്യുന്ന വ്യക്തി തന്നെയാണ്. എന്നെപ്പോലെയുള്ള ഒരു സാധാരണ വ്യക്തിക്ക് ഇതൊക്കെ സാധിക്കും എങ്കിൽ നിങ്ങൾക്കും കഴിയും. ആദ്യം നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ആണ് നിങ്ങൾ  ശ്രമിക്കേണ്ടത്.  അങ്ങനെ വന്നാൽ കോവിഡ് പോലെയുള്ള മഹാമാരികൾക്കിടയിലും നിങ്ങൾ സാമ്പത്തികമായി സുരക്ഷിതരായിരിക്കും.
ഇനിയും ഞാൻ പറഞ്ഞതിന്റെ അർത്ഥം നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഒരു ചെറിയ ഉദാഹരണത്തിലൂടെ ഞാൻ അത് വ്യക്തമാക്കി തരാം. ഹാരി പോർട്ടർ എന്ന പുസ്തകം നിങ്ങളെല്ലാവരും വായിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ ആ സീരിസിൽ ഇറങ്ങിയ സിനിമകളെങ്കിലും നിങ്ങൾ കണ്ടിരിക്കും. എന്നാൽ ജെകെ റൗളിങ് നെ പോലെയൊരു വനിതയെ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ എത്തിച്ചത് ആ പുസ്തകമായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇന്നും ലോകത്തിൻറെ ഏതു കോണിൽ നിന്നും ആ പുസ്തകം വിറ്റു പോയാൽ അതിൻറെ റോയൽറ്റി തുക റൗളിങിൻറെ അക്കൗണ്ടിലെത്തും. ഒപ്പം ആ കഥ സിനിമയാക്കാനായി  ഓരോ സീരിസിനും കോടിക്കണക്കിന് രൂപ റോയൽറ്റി ഇനത്തിൽ നിർമാതാക്കൾ റൗളിങിന് നൽകേണ്ടതുണ്ട്. മാത്രമല്ല അവരുടെ കാലശേഷം അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ആ തുക ലഭിച്ചുകൊണ്ടിരിക്കും. ഇപ്പോൾ മനസ്സിലായോ! നിങ്ങളുടെ കഴിവുകൾ  എങ്ങനെയാണ് പണത്തെ  കൊണ്ടുവരുന്നത് എന്ന്. നിങ്ങൾ ജോലി ചെയ്യുമ്പോൾ നിങ്ങൾ പണിയെടുത്ത ദിവസം മാത്രമേ നിങ്ങൾക്ക് പണം ലഭിക്കുകയുള്ളൂ. എന്നാൽ നിങ്ങളുടെ കഴിവുകൾ  ഉപയോഗിച്ചാൽ നിങ്ങളുടെ ജീവിതത്തിനു ശേഷവും അത് പണം കൊണ്ടു വരുക തന്നെ ചെയ്യും. മറ്റൊരുതരത്തിൽ പറഞ്ഞാൽ നിങ്ങളുടെ കഴിവുകൾ തന്നെയാണ് നിങ്ങളുടെ പണം.
എൻറെ ഒരു സുഹൃത്തിൻറെ കഥ കൂടി നിങ്ങൾക്ക് പറഞ്ഞു തരാം. എൻറെ കമ്പനിയിൽ ജോലി ചെയ്യുന്ന അവന് കമ്പനി നൽകുന്ന മാസ ശമ്പളം വെറും 25,000 രൂപയാണ്. എന്നാൽ ഇതിൻറെ രണ്ടിരട്ടിയാണ് അവൻറെ യൂട്യൂബ് ചാനലിൽ നിന്നും മാത്രമുള്ള ഒരു മാസത്തെ വരുമാനം. നിങ്ങളുടെ കഴിവുകളെ ആണ് നിങ്ങൾ വിൽക്കേണ്ടത്; അല്ലാതെ നിങ്ങളുടെ സമയത്തെ അല്ല. ഇതൊക്കെ കൊണ്ടാണ് ഞാൻ നിങ്ങളോട് പറയുന്നത് നിങ്ങളുടെ 20 വയസ്സു മുതൽ 25 വയസ്സ് വരെയുള്ള പ്രായത്തിൽ പണം സേവ്  ചെയ്യാൻ ശ്രമിക്കാതെ നിങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാൻ ആയി ഉപയോഗിക്കൂ എന്ന്. അങ്ങനെ ചെയ്താൽ പിന്നീടുള്ള വർഷങ്ങൾ നിങ്ങൾക്ക്  അത് വരുമാനം നൽകും.

2) റിസ്കിനെ നിങ്ങളുടെ സുഹൃത്ത് ആക്കുക 

പലരും ജീവിതത്തിൽ റിസ്കെടുക്കാൻ ഭയപ്പെടുന്നവരാണ്. അതു തന്നെയാണ് അവരെ പരാജയത്തിലേക്ക് നയിക്കുന്നതും. മറ്റുള്ളവർ എന്തു പറയുന്നു എന്ന് എനിക്കറിയില്ല. പക്ഷേ എൻറെ അഭിപ്രായത്തിൽ നിങ്ങൾ റിസ്ക്ക് എടുത്തേ മതിയാവൂ. വിജയിച്ചാൽ ഒരുപാട് നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. ഇനി നിങ്ങൾ പരാജയപ്പെട്ടാൽ ഒരുപാട് കാര്യങ്ങൾ നിങ്ങൾ അതിൽ നിന്ന് പഠിക്കും. അല്ലെങ്കിലും നിങ്ങളുടെ ഇരുപതുകളുടെ കാലഘട്ടത്തിൽ നിങ്ങൾക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്? നിങ്ങളുടെ സമയമല്ലാതെ. എങ്ങനെയായാലും അത്  നഷ്ടപ്പെടാനുള്ളത് തന്നെയാണ്. 

എപ്പോഴും ഓർമ്മ വെക്കുക നിങ്ങളുടെ ഈ കാലഘട്ടമാണ് നിങ്ങളുടെ ഭാവിയെ തീരുമാനിക്കുന്നത്.  ആദ്യ നാളുകളിൽ നിങ്ങൾ ഒരുപാട് തവണ പരാജയപ്പെടും. പക്ഷേ ആ പരാജയം നിങ്ങൾക്ക് പോരാടാനുള്ള ഊർജ്ജം നൽകിയിരിക്കും. അതുകൊണ്ടു തന്നെ ഈ പ്രായത്തിൽ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ചെയ്യുക. 

3) മറ്റുള്ളവരിൽ മതിപ്പുളവാക്കാനായ് ഒന്നും ചെയ്യാതിരിക്കുക.

ഇന്ന് കാണുന്ന പലരുടെയും ഒരു സ്വഭാവമാണ് മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനായി പലതും ചെയ്യുക എന്നത്. എന്നാൽ ഒന്നോർക്കുക; നിങ്ങൾ എന്ത് ചെയ്യുന്നു എന്ന് ഓർക്കാനോ നിങ്ങളെക്കുറിച്ച് ഓർക്കാനോ മറ്റുള്ളവരുടെ കൈവശം അത്രയൊന്നും സമയമില്ല. അവർ അത് ചെയ്യുന്നുമില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുവാൻ ആയി ഉപയോഗിക്കുന്ന സമയം നിങ്ങളുടെ വിജയത്തിനുവേണ്ടി ഉപയോഗിക്കൂ. ഇനി മറ്റുള്ളവരുടെ പ്രശംസ നിങ്ങൾക്ക് നേടിയെടുക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ വിജയത്തിലൂടെ അത് ചെയ്യൂ. മറ്റുള്ളവർക്ക് നിങ്ങളുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയും ഉണ്ടാകില്ല. മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്ന് ചിന്തിക്കാതെ ആ സമയം നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്താനും, പുതിയ അറിവുകൾ നേടാനും ആയി ഉപയോഗപ്പെടുത്തൂ. എനിക്കുറപ്പുണ്ട് ഈ മൂന്ന് നിയമങ്ങൾ നിങ്ങൾ പിൻതുടർന്നാൽ തീർച്ചയായും വിജയിച്ചിരിക്കും...

അനുബന്ധ ലേഖനങ്ങൾ



മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
What is Sucess, Attitude of Success