എബ്രഹാം ലിങ്കൻ- അദ്ദേഹത്തെ നമുക്ക് എല്ലാവർക്കും അറിയുന്നത് അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡൻറ് എന്ന നിലയിലാണ്. ഒപ്പം അമേരിക്കയുടെ ഏറ്റവും മികച്ച പ്രസിഡണ്ട് മാരിൽ ഒരാൾ ആയും. എന്നാൽ അദ്ദേഹം അവിടെ എത്തുന്നത് വരെ ആരായിരുന്നു, അദ്ദേഹത്തിൻറെ ജീവിതം എങ്ങനെയായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇരുപത്തിയൊന്നാം വയസ്സിൽ അദ്ദേഹം ബിസിനസ്സിൽ പരാജയപ്പെട്ടു. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ഇലക്ഷനിൽ പരാജയപ്പെട്ടു. ഇരുപത്തിനാലാം വയസ്സിൽ വീണ്ടും ബിസിനസിൽ പൂർണ്ണമായും പരാജയപ്പെട്ടു. ഇരുപത്തിയാറാം വയസ്സിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തെ തുടർന്ന് ഡിപ്രഷനെ അതിജീവിക്കേണ്ടി വന്നു. മുപ്പത്തിനാലാം വയസ്സിൽ വീണ്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 45 വയസ്സിൽ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 47 വയസ്സിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 49 ആം വയസ്സിൽ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പരാജയപ്പെട്ടു. എന്നാൽ പിന്നീട് ഈ വ്യക്തി അമേരിക്കയുടെ പ്രസിഡൻറ് ആയി അവരോധിക്കപ്പെട്ടു. അമേരിക്കയുടെ മികച്ച പ്രസിഡണ്ടുമാരുടെ പട്ടികയിൽ ഒന്നാം നിലയിൽ തന്നെ അദ്ദേഹം സ്ഥാനമുറപ്പിച്ചു. തൻറെ നേട്ടങ്ങളിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്. നിങ്ങൾ എത്ര നിർഭാഗ്യവാനോ ആയിക്കൊള്ളട്ടെ; നിങ്ങളുടെ സ്വപ്നത്തിനു വേണ്ടി,നിങ്ങളുടെ ലക്ഷ്യത്തിനായി ഭ്രാന്തമായ ആവേശത്തോടെ മുന്നോട്ടു പോകാൻ തയ്യാറാണെങ്കിൽ നിങ്ങൾ ആ ലക്ഷ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും.
നിങ്ങൾക്കറിയുമോ നിങ്ങൾ എന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് തോറ്റു പോകുന്നത് എന്ന്? നിങ്ങൾ ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകെ ഭ്രാന്തമായി സഞ്ചരിക്കാൻ തയ്യാറല്ല എന്നതുതന്നെ. എന്നാൽ നിങ്ങൾ മറന്നുപോകുന്ന ഒന്നുണ്ട്. അങ്ങനെ സഞ്ചരിക്കുന്നവർ മാത്രമേ വലിയ നേട്ടങ്ങൾ നേടിയെടുക്കുകയും ഉള്ളൂ. നവാസുദ്ദീൻ സിദ്ദീഖി- അഭിനയത്തോടുള്ള അഭിനിവേശം മൂലം പന്ത്രണ്ട് വർഷത്തോളം ആണ് അദ്ദേഹം മുംബൈ തെരുവുകളിൽ അലഞ്ഞത്. വിശപ്പടക്കാനായി വാച്ച്മാൻ, കുക്ക് തുടങ്ങി നിരവധി ജോലികളിൽ അദ്ദേഹം ഏർപ്പെട്ടു. എങ്കിലും അഭിനയത്തോടുള്ള ഭ്രാന്ത് അദ്ദേഹത്തെ ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാക്കി മാറ്റി. നിങ്ങൾക്ക് എല്ലാവർക്കും പണക്കാരനാകണം എന്ന ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ. അതിനായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും, പരാജയങ്ങളെയും നേരിടാൻ നിങ്ങൾ തയ്യാറല്ല. അതിനു നിങ്ങൾ എപ്പോൾ തയ്യാറാവുന്നുവോ അപ്പോൾ മാത്രമേ നിങ്ങൾ പണക്കാരനാവുകയുള്ളൂ. നിങ്ങൾ വിചാരിച്ചാൽ ഈ ലോകത്തെ തെറ്റുകളെ പോലും ശരിയാക്കി മാറ്റാം. അവസാനമായി ഒന്നു മാത്രം പറഞ്ഞു വയ്ക്കുന്നു. എപ്പോൾ നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ മനസ്സിൽ മൊട്ടിടുന്നുവോ ആ സമയവും മറ്റൊരിടത്ത് ആ നെഗറ്റീവ് ചിന്തകളെ തകർത്തു മറ്റൊരാൾ മുന്നേറുന്നുണ്ടാകും എന്നോർക്കുക.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
