എനിക്ക് ഇന്ന് എന്താണ് ചെയ്യാനുള്ളത്? എന്നെ കളിയാക്കിയവർക്ക് എല്ലാം ഉള്ള മറുപടി എൻറെ വിജയത്തിലൂടെ നൽകാനായ് എനിക്കിന്ന് എന്താണ് ചെയ്യാനുള്ളത്? ഈ ചോദ്യങ്ങൾ ദിവസവും നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കേണ്ടതാണ്. അതിനു വേണ്ടി ജീവിതത്തിൽ നിന്ന് എന്താണ് വേണ്ടത് എന്ന് നിങ്ങൾക്ക് ഇപ്പോൾ തീരുമാനിക്കാൻ കഴിയണം. കാരണം തീരുമാനമെടുക്കാതെ നിങ്ങൾ എവിടെയും എത്തില്ല. ഒരുവട്ടം പരാജയപ്പെട്ടാൽ തന്നെ പിന്തിരിഞ്ഞു ഓടുന്നവരുടെ കൂട്ടത്തിൽ പെടണമോ അതോ ആയിരം തവണ പരാജയപ്പെട്ടിട്ടും വീണ്ടും പരിശ്രമിക്കുന്നവരുടെ കൂട്ടത്തിൽ പെടണമോ?
ഈ ലോകത്ത് രണ്ടു വിധത്തിലുള്ള ആളുകളുണ്ട്.1) എല്ലാം ജോലികളിൽ നിന്നും ഒളിച്ചോടുന്നവരും 2) ഏത് കഠിന പരിതസ്ഥിതിയിലും മൈതാനം വിട്ടുപോകാൻ ആഗ്രഹിക്കാത്ത വരും. നിങ്ങൾക്ക് ഇതിൽ ആരാണ് ആകേണ്ടത്? ഒന്നാമത്തെ വിഭാഗത്തിൽ പെടുന്ന നിർഭാഗ്യവാൻമാരോ, രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന ചാമ്പ്യന്മാർരോ? രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന ചാമ്പ്യന്മാർ ഒരു ദിവസം കൊണ്ട് പിറവിയെടുക്കുന്നത് അല്ല. എന്നാൽ ഒരു ദിവസം തീർച്ചയായും അവർ ചാമ്പ്യൻമാർ ആയിരിക്കും. അതിനായ് ഒരുപാട് രാപകലുകളുടെ അധ്വാനവും ഒട്ടനവധി നഷ്ടങ്ങളും എല്ലാം അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. ആ നഷ്ടപ്പെടലുകൾ ആണ് ഒരു ചാമ്പ്യനെ സൃഷ്ടിക്കുന്നത്. അതിന് നിങ്ങൾക്ക് ചിട്ടയായ് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കാരണം ഈ കഠിനാധ്വാനം നിങ്ങളുടെ ജീവിതം മാറ്റി മറിക്കും. ഓർമ്മ വെക്കുക; നിങ്ങളുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുള്ള യാത്ര ഒട്ടും സുഖകരമായിരിക്കില്ല.ആ ലക്ഷ്യത്തിലേക്ക് നിങ്ങളെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഒട്ടനവധി പേരെ നിങ്ങൾക്ക് അവിടെ ദർശിക്കാൻ കഴിയും. അവരെല്ലാം പെട്ടെന്നു തന്നെ കീഴടങ്ങുകയും ചെയ്യും. എന്നാൽ നിങ്ങൾ അതേ ഊർജ്ജത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.ഈ യാത്രയിൽ തടസ്സങ്ങളും പ്രതിസന്ധികളും നിങ്ങളെ തോൽപ്പിക്കാനായ് കാത്തിരിക്കുന്നുണ്ടാകും. അപ്പോൾ ഒന്നോർക്കുക;നിങ്ങൾ ഈ യാത്ര ആരംഭിച്ചത് തന്നെ എന്തിനാണ്? ഇപ്പോൾ എന്തിന് കീഴടങ്ങണം? ഇവിടെ നിങ്ങളുടെ ചിന്തകളേക്കാൾ ശക്തമാക്കണം നിങ്ങളുടെ തീരുമാനം. എപ്പോഴും ഓർമ്മ വയ്ക്കുക നിങ്ങൾ പിന്തിരിഞ്ഞു നടക്കുന്നത് ഒരുപക്ഷേ നിങ്ങളുടെ സ്വപ്നങ്ങളുടെ ഏറ്റവും അടുത്ത് എത്തിയതിനു ശേഷം ആയിരിക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഒരിക്കലും കീഴടങ്ങാതെ ഇരിക്കുക. ഈ യാത്രയിൽ നിരവധി പേർ നിങ്ങളെ വിഡ്ഢി, പ്രാന്തൻ എന്നൊക്കെ വിളിക്കുന്നുണ്ടാകും. എന്നാൽ അവർ അങ്ങനെ വിളിച്ചു കൊള്ളട്ടെ; കാരണം അവർക്ക് ഒരിക്കലും അറിയില്ല എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന്. നിങ്ങൾ ലക്ഷ്യം നേടിയെടുക്കുമ്പോൾ ഇതേ വ്യക്തികൾ തന്നെ നിങ്ങളുടെ വിജയകഥകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ടാകും. നിങ്ങളുടെ ഈ യാത്രയിൽ വിജയം നേടിയെടുക്കാനായ് നിങ്ങളെ സഹായിക്കുന്ന മാന്ത്രിക വഴികളെക്കുറിച്ചും മാജിക്കിനെ കുറിച്ചും സംസാരിക്കുന്നവരെയും നിങ്ങൾക്ക് കാണാനാകും. എന്നാൽ ഒരിക്കൽ പോലും അവരുടെ വാക്കുകളിൽ വീണുപോകരുത്. കാരണം ഇവിടെ നിങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും മാത്രമേ നിങ്ങളെ വിജയത്തിൽ എത്തിക്കൂ. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിങ്ങളോടൊപ്പം നിൽക്കുന്നതായ് അഭിനയിച്ച് പുറകിൽ നിന്ന് ചതിക്കുന്നവരെയും നിങ്ങൾക്ക് ഈ യാത്രയിൽ കാണാനാകും. എന്നാൽ അവർക്കുള്ള മറുപടി നിങ്ങളൊരിക്കലും വാക്കുകളിലൂടെ നൽകരുത്; കാരണം അത് കാണാനും കേൾക്കാനും നൂറുകണക്കിനു പേർ ഉണ്ടാകും. എന്നാൽ നിങ്ങളുടെ നേട്ടങ്ങൾ അവർക്കുള്ള മറുപടി പറയുമ്പോൾ അത് കേൾക്കാനും കാണാനും ഈ ലോകം മുഴുവൻ ഉണ്ടാകും. നിങ്ങളുടെ ചിന്താഗതികളാണ് നിങ്ങളെ മുന്നോട്ടു നയിക്കുന്നത്. നിങ്ങളുടെ ചിന്താഗതികൾ വ്യത്യസ്തം ആകുമ്പോൾ കോടികണക്കിനു ജനസംഖ്യയിൽ നിന്ന് ലോകം നിങ്ങളെ പെട്ടെന്ന് തിരിച്ചറിയുക തന്നെ ചെയ്യും. നിങ്ങളുടെ സ്വപ്നങ്ങൾ എപ്പോഴും സുന്ദരമായിരിക്കും.പക്ഷേ അത് നേടിയെടുക്കാനുള്ള വഴികൾ ഏറ്റവും ബുദ്ധിമുട്ടേറിയതും.ആ ബുദ്ധിമുട്ടേറിയ വഴിയിലൂടെ സഞ്ചരിച്ച് പലരെയും കാണാതെ പോയിട്ടുണ്ട്. എന്നാൽ നിങ്ങൾ ഒരിക്കലും അങ്ങനെ കാണാതെ പോകരുത്.കാരണം അവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് നിങ്ങൾ.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
