നമ്മൾ ഒരു വാഹനം വാങ്ങുവാൻ ഷോറൂമിൽ പോവുകയാണെങ്കിൽ ആദ്യം അതിൻറെ മൈലേജിനെയും കാര്യക്ഷമതയെയ്യും കുറിച്ചാണ് ചോദിക്കാറുള്ളത്. ഇതിൽ ഒരു ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസൽ അടിച്ചാൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും എന്ന്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും രാവിലെ എണീറ്റ് നിങ്ങളോട് ചോദിച്ചിട്ടുണ്ടോ ഇത്രയും കൂടുതൽ ആഹാരം കഴിച്ച്, വെള്ളം കുടിച്ച് ശരീരം നിങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന്? വാഹനം എന്നത് ഒരു മെഷീൻ മാത്രമാണ്. ഒരു കാറിന് കാര്യക്ഷമതയെക്കാൾ വേഗത കൂടുതൽ ആണെങ്കിൽ അതിനെ റേസിംഗ് കാർ എന്നെങ്കിലും വിളിക്കാം. നിങ്ങളുടെ ശരീരത്തിനും മനസ്സിനും കാര്യക്ഷമത ഇല്ലെങ്കിൽ വെറും വേസ്റ്റ് എന്ന് മാത്രമേ വിളിക്കാനാവൂ. എന്നാൽ നിങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ? ഓരോ ദിവസവും നിങ്ങളുടെ തലച്ചോർ നിങ്ങളുടെ വഴിയിൽ നിർമ്മിച്ചു വച്ചിരിക്കുന്ന തടസ്സങ്ങളെ ഓരോന്നോരോന്നായി തകർത്തെറിഞ്ഞു കൊണ്ട്. ഓരോ തടസ്സങ്ങളെയും തകർത്തെറിഞ്ഞു മുന്നേറുമ്പോൾ തീർച്ചയായും ഒരുനാൾ നിങ്ങളുടെ മനസ്സും ശരീരവും കാര്യക്ഷമമായി തീരും. നിങ്ങളുടെ തലച്ചോറിനെ, മനസ്സിനെ, ശരീരത്തെ, നിങ്ങളെ തന്നെ വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കികാണാൻ ശീലിക്കുക. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ഇവിടെ തീർച്ചയായും ഉപയോഗിച്ചേ മതിയാകൂ. എപ്പോഴാണ് നിങ്ങളുടെ യാത്ര അവസാനിപ്പിക്കേണ്ടത് എന്ന് ഒരിക്കലും നിങ്ങളുടെ ശരീരമോ മനസ്സ് തീരുമാനിക്കരുത്; പകരം ആ തീരുമാനം നിങ്ങളുടെത് മാത്രം ആയിരിക്കണം. നിങ്ങൾ കാര്യക്ഷമമാകണം എന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സും ശരീരവും തമ്മിലുള്ള ചരട് നിങ്ങളായി തീരണം.അസാധ്യമാണ്, ബുദ്ധിമുട്ടാണ്. പക്ഷേ യഥാർത്ഥത്തിൽ ഈ രണ്ടു വാക്കുകൾ എത്രയോ വലിയ നുണയും ആണ്. അസാധ്യമായത്, ബുദ്ധിമുട്ടേറിയത് ഒന്നും ഈ ലോകത്തില്ല. നിങ്ങൾ ഒരു കാര്യം ചെയ്യാൻ തയ്യാറാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അത് ചെയ്യാനും കഴിയും. വാഹന നിർമാതാക്കളുടെ സ്വപ്നങ്ങളിൽ പോലും ലോകത്തിലെ ഏറ്റവും കാര്യക്ഷമതയേറിയ വാഹനം നിർമ്മിക്കാനുള്ള ആഗ്രഹം ഇല്ലെങ്കിൽ അവർ ഒരിക്കലും അവരുടെ ഡിസൈനിൽ, ടീമിൽ,അസംബ്ലിങിൽ എന്നിവയിലൊന്നിലും ഒരു മാറ്റവും കൊണ്ടുവരില്ല. എന്നാൽ ഏതെങ്കിലും കമ്പനിയുടെ സ്വപ്നമായ് അതു മാറിയാൽ അതിനു വേണ്ടി അവർ അതിനായ് ഡിസൈൻസ് നിർമ്മിക്കും, പ്രത്യേക ടീമിനെയും രൂപീകരിക്കും, അതോടൊപ്പം ഘട്ടംഘട്ടമായി അവരുടെ അസംബ്ലി ലൈനിൽ മാറ്റങ്ങളും കൊണ്ടുവരും.ഓടുക എന്നത് നിങ്ങളുടെ ഇച്ഛയ്ക്ക് വിരുദ്ധമാകുമ്പോൾ നിങ്ങൾക്ക് അത് ബുദ്ധിമുട്ടേറിയതും, അസാധ്യവുമാണ്. ഞാൻ ഇന്നലെ ഓടിയതല്ലേ ഇനി നാളെ ഓടാം ഇന്ന് വിശ്രമിക്കാം എന്ന് നിങ്ങൾ കരുതിയാൽ ഒന്നോർക്കുക. വിശ്രമം എന്നത് വിശ്രമം മാത്രമാണ്. എന്തെങ്കിലും ചെയ്തതിനു ശേഷം മാത്രമേ വിശ്രമിക്കാവൂ. നിങ്ങൾക്ക് മാരത്തോൺ അവസാനിപ്പിക്കണമെങ്കിൽ വിശ്രമിച്ചത് കൊണ്ട് അത് നടക്കില്ല; പകരം ഓടിയാൽ മാത്രമേ അത് സാധ്യമാകൂ. അതുകൊണ്ടു തന്നെ ജീവിതമെന്ന മാരത്തോൺ ഓടിതീർത്തതിനുശേഷം മാത്രം വിശ്രമിക്കുക.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
