നിങ്ങൾക്ക് തീരുമാനിക്കാം. ഓരോ ദിവസത്തിലെ പ്രഭാത സൂര്യന്റെ ആദ്യകിരണവും നിങ്ങളെ തേടിയെത്തുന്നതിനു മുമ്പ് നിങ്ങൾക്ക് മുമ്പിൽ തീരുമാനമെടുക്കാനുള്ള അവസരമുണ്ട്. നിങ്ങൾക്ക് പുതിയ സ്വപ്നങ്ങളും കണ്ട് ഉറങ്ങാം. അല്ലാത്ത പക്ഷം ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയി ഉണർന്നു പ്രവർത്തിക്കാം. എന്തുവേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.ആ തീരുമാനം നിങ്ങളുടെ ജീവിതത്തിൻറെ ഗതി മാറ്റും. ജീവിതം എപ്പോഴും നിങ്ങൾക്ക് അവസരങ്ങൾ തുറന്നു തരുന്നുണ്ട്. നിങ്ങൾ ജീവിതമെന്ന പുസ്തകം പൂർണ്ണമായി വായിച്ചുതീർക്കാൻ ശ്രമിക്കാതിരുന്നാൽ നിങ്ങളെ അടുത്ത പേജിൽ കാത്തിരിക്കുന്നത് എന്ത് എന്ന് മനസ്സിലാക്കാൻ ആകില്ല. ഈ ലോകത്തെ രണ്ടുവിധത്തിലുള്ള ആളുകളുണ്ട്. ജീവിതത്തിൽ സംഭവിക്കുന്നത് എന്തോ അത് അപ്പോൾ നോക്കി കാണാം എന്ന് ചിന്തിക്കുന്നവരും, തങ്ങൾ വിചാരിക്കുന്നത് മാത്രം ജീവിതത്തിൽ സംഭവിക്കൂ എന്ന് കരുതുന്നവരും. ജീവിതത്തിൽ നിങ്ങൾക്ക് ഒരു ലക്ഷ്യവും ഇല്ലെങ്കിൽ നിങ്ങൾ വെറും ഒരു സഞ്ചരിക്കുന്ന ജീവച്ഛവം മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല. ഒന്നുകിൽ നിങ്ങൾ ജീവിതത്തിൽ ഒന്നും തുടങ്ങി വയ്ക്കാതിരിക്കുക. ഇനി തുടങ്ങി വയ്ക്കുകയാണെങ്കിൽ അത് അവസാനിപ്പിച്ച് മാത്രം മടങ്ങുക.ഏത് ദിവസമാണോ നിങ്ങളുടെ ശരീരം തോൽക്കാൻ തയ്യാറാവുന്നത്; ആ നിമിഷം നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക, നിങ്ങൾ എന്തിനാണ് ഈ യാത്ര ആരംഭിച്ചത് എന്ന്? ജീവിതത്തിൻറെ ഈ യാത്ര നിങ്ങളെ തീർച്ചയായും ലക്ഷ്യത്തിലെത്തിക്കും. നിങ്ങൾ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടുപോവുക. ഒരു ദിവസം പോലും ഇരുട്ടിനു ശേഷം വെളിച്ചം വരാതിരുന്നിട്ട് ഇല്ല. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നുവെങ്കിൽ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ഒരിക്കലും ശ്രമിക്കാതിരിക്കുക. നിങ്ങൾ മുന്നോട്ടുപോവുക തന്നെ ചെയ്യുക. വിജയിക്കുന്നവർ തങ്ങളുടെ തീരുമാനങ്ങളിലൂടെ ലോകത്തെ മാറ്റിമറിക്കും. തോൽക്കുന്നവർ ലോകത്തെ പേടിച്ച് തങ്ങളുടെ തീരുമാനങ്ങളെയും മാറ്റുന്നു. ജീവിതത്തിലെ മോശം കാലഘട്ടത്തിൽ ഒരിക്കലും കുരുങ്ങി കിടക്കരുത്. ബുദ്ധിമുട്ടുകളിൽ നിന്ന് ഓടിയൊളിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ അതിനെ നേരിടാൻ തയ്യാറാവുക എന്നത് ബുദ്ധിമുട്ടേറിയതും.ആ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ഭാവിയെ ശോഭനമാക്കും. വിജയിക്കുന്നവർക്ക് മാത്രമേ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടുകളോട് മത്സരിക്കൂ. നിങ്ങൾക്ക് മുന്നിൽ വരുന്ന ബുദ്ധിമുട്ടുകൾ പോലും നിങ്ങൾക്ക് മുന്നിൽ കീഴടങ്ങുന്ന വിധത്തിൽ നിങ്ങൾ നിങ്ങളെ തയ്യാറാക്കൂ. നാളെ നിങ്ങളുടേതാണ്.......
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
