Ticker

7/recent/ticker-posts

വിജയിച്ചവരുടെ ചില ശീലങ്ങൾ

 നിങ്ങൾ ഇന്ന് എന്ത് ചെയ്യുന്നുവോ അത് നിങ്ങളുടെ നാളെയെ തീരുമാനിക്കും. ഈ ലോകത്ത് വിജയിച്ച എല്ലാ വ്യക്തികൾക്കും അറിയുന്ന ഒരു കാര്യമാണിത്. ഈ ലോകത്ത് വിജയിച്ചവരുടെ ജീവിതത്തിലെ കുറച്ചു കാര്യങ്ങൾ ഇവിടെ പറഞ്ഞു വെയ്ക്കാം. തീർച്ചയായും അത് നിങ്ങളുടെ നാളെയെ മധുരമുള്ളത്  ആക്കാൻ സഹായിക്കും.

* കുറവ് സംസാരിക്കുക കൂടുതൽ ജോലി ചെയ്യുക.

എത്ര നിശബ്ദമായി നിങ്ങൾക്ക് നിങ്ങളുടെ ജോലി ചെയ്യാൻ കഴിയുമോ അത്രയും നിശബ്ദമായി അത് ചെയ്യുക. അതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന റിസൽട്ട് ഈ ലോകത്തെ മുഴുവൻ വാചാലമാക്കി കൊള്ളും. നിങ്ങൾ അത് ചെയ്യുന്നുണ്ട്, ഇത് ചെയ്യുന്നുണ്ട് എന്ന് ഒരിക്കലും മറ്റുള്ളവരോട് പറഞ്ഞു നടക്കരുത്. നിങ്ങൾ വിജയിക്കുന്ന നിമിഷം അത് മറ്റുള്ളവർക്ക് ബോധ്യമായി കൊള്ളും. നിങ്ങൾ ഒറ്റയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്തു തീർത്തു എന്ന്. നിങ്ങൾ ഈ ലോകത്ത് വിജയിച്ച ഏത് വ്യക്തിയെ വേണമെങ്കിൽ എടുത്തു നോക്കിക്കൊള്ളൂ അവർ ഒരിക്കലും ആ സ്ഥാനത്ത് എത്തുന്നത് വരെ ഞാനിത് ചെയ്തിരുന്നു, അത് ചെയ്തിരുന്നു എന്ന് ഒരിക്കലും അഭിപ്രായപ്പെടാറില്ല. നിങ്ങൾക്ക് നിങ്ങളുടെ ശ്രദ്ധ പൂർണമായും നിങ്ങളുടെ ജോലിയിൽ കേന്ദ്രീകരിക്കുക.

How to achieve success, habits of successful people



* സമയത്തെ ശരിയായവിധത്തിൽ ഉപയോഗിക്കാൻ പഠിക്കുക.

സമയം എന്നത് ഈ ലോകത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നാണ്. നിങ്ങൾ എത്ര ധനികനോ  ആയിക്കൊള്ളട്ടെ; നിങ്ങൾ നഷ്ടപ്പെടുത്തിയ ഒരു സെക്കൻഡ് പോലും നിങ്ങൾക്ക് തിരിച്ചു കിട്ടില്ല. ഫെയ്സ്ബുക്കിൻറെ  ഫൗണ്ടർ  മാർക്ക് സുക്കർബർഗ് നെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അദ്ദേഹം ഒരേ തരത്തിലുള്ള വസ്ത്രമാണ് ദിവസവും  ധരിക്കാറ്. ഇതേക്കുറിച്ച് അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇങ്ങനെയായിരുന്നു. "ഈ ലോകത്തിലെ ഒരോ വ്യക്തിയുടെയും  വിരൽത്തുമ്പിൽ ഞാനാരാണ് എന്നതിനുള്ള ഉത്തരം ഉണ്ട് പിന്നെ ഞാൻ എന്തിനാണ് ഇന്ന് ഏതു വസ്ത്രം ധരിക്കും,  നാളെ എന്ത് ധരിക്കണമെന്ന് ഒരു ഗുണവുമില്ലാത്ത കാര്യത്തിനായി ആലോചിച്ചു  സമയം കളയുന്നത്". അത്  അദ്ദേഹത്തിൻറെ ജീവിതത്തെ ഒരുതരത്തിലും ബാധിക്കുന്ന പോലുമില്ല.  ഭാവിയിൽ നിങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യാൻ ആണ് എപ്പോഴും സമയം ചെലവഴിക്കേണ്ടത്  നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ ഉള്ള അവസരം തീർച്ചയായും നിങ്ങളുടെ കൈവശം ഉണ്ട്. അതിനെ ശരിയായ വിധത്തിൽ ഉപയോഗിക്കാൻ പഠിക്കൂ.  


അനുബന്ധ ലേഖനങ്ങൾ























മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും