ഒരിക്കൽ ഒരു മഹത് വ്യക്തിയുടെ പുസ്തകം വായിക്കുന്നതിനടയ്ക്ക് അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നും എനിക്ക് ഓർമ്മയുണ്ട് "ജീവിതത്തെ മാറ്റിമറിക്കാനുള്ള സമയം എല്ലാവർക്കും ലഭിക്കുന്നുണ്ട്. എന്നാൽ ജീവിതത്തിൽ ഒരിക്കലും രണ്ടാമതൊരു അവസരം ലഭിക്കില്ല; നിങ്ങൾ നഷ്ടപ്പെടുത്തിയ സമയത്തെ തിരിച്ചുപിടിക്കാനായ്." നിങ്ങൾ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അടുത്ത ദിവസം ചെയ്തു തീർക്കേണ്ട ജോലികളുടെ ഒരു നീണ്ട ലിസ്റ്റ് നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കും. എന്നാൽ നിങ്ങളിൽ എത്ര പേർ അത് പ്രാബല്യത്തിൽ കൊണ്ടു വന്നിട്ടുണ്ട്. രാവിലെ ഉണരാനുള്ള അലാറം ഓഫ് ചെയ്തു വീണ്ടും ഉറങ്ങാൻ തുടങ്ങുമ്പോൾ മുതൽ നിങ്ങൾ നിങ്ങളുടെ പ്ലാനുകൾ മറക്കാനും തുടങ്ങുന്നു. ഇങ്ങനെ നിങ്ങൾ പ്ലാനിങ് ചെയ്യുന്നതിനേക്കാൾ ഭേദം ചെയ്യാതിരിക്കുന്നതാണ്. ഇങ്ങനെ നിങ്ങൾ മുന്നോട്ടു പോയാൽ ജീവിതം അവസാനിക്കും. പക്ഷേ ഒരാളുടെ പോലും ഓർമ്മകളിൽ നിങ്ങളുടെ പേര് ഉണ്ടാകില്ല. നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുക്കും വരെ, അല്ലെങ്കിൽ അത് നിങ്ങൾക്ക് അരികിലെത്തുന്നതു വരെ വിശ്രമമില്ലാതെ പരിശ്രമിച്ചു കൊണ്ടേയിരിക്കുക. എപ്പോഴും ഓർമ്മ വെയ്ക്കുക. ലോകം നിങ്ങളെ ഒരിക്കലും ബഹുമാനിക്കില്ല. അത് ജീവിതത്തിൽ എന്തെങ്കിലും നേടിയെടുത്തവരെ മാത്രമേ ബഹുമാനിക്കൂ. ആ നേട്ടങ്ങൾ നേടിയെടുത്തവർക്കും അതെല്ലാം നേടിയെടുക്കുന്നതിന് മുമ്പ് എത്രയോ കഠിനമായ പാതകൾ മറികടക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നത് നേടാൻ എത്ര സമയം കാത്തിരിക്കേണ്ടി വന്നാലും കാത്തിരിക്കുക. പക്ഷേ അതിനുവേണ്ടി പരിശ്രമങ്ങൾ, തയ്യാറെടുപ്പുകൾ എന്നിവയൊന്നും ഒഴിവാക്കാതിരിക്കുക.
ഈ ലോകത്തിലെ കോടീശ്വരൻമാർ എല്ലാം സമയത്തെ ശരിയായ വിധത്തിൽ ഉപയോഗിച്ചവരാണ്. എന്നാൽ ഇവരിൽ ആർക്കും ആ പണമുപയോഗിച്ച് തങ്ങൾ നഷ്ടപ്പെടുത്തിയ സമയം തിരിച്ചുപിടിക്കാൻ ഒരിക്കലും കഴിയില്ല. ഇത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. എന്നാൽ കുറച്ചുപേർ മാത്രമേ അതിനെ ശരിയായ വിധത്തിൽ മനസ്സിലാക്കുന്നുള്ളൂ എന്ന് മാത്രം. ലോകത്ത് നടത്തിയ ഒരു റിസർച്ചിൽ ഈ ലോകത്തിലെ 95 ശതമാനം ആളുകൾക്കും തങ്ങളുടെ സമയം എവിടെയാണ് നഷ്ടപ്പെട്ടു പോകുന്നത് എന്നത് പോലും അറിയില്ല. ഭക്ഷണം, ഉറക്കം എന്നിവയ്ക്ക് അല്ലാതെയും നിങ്ങളുടെ കൈവശം ഒരുപാട് സമയം ഉണ്ട്. പക്ഷേ ആ സമയത്തെ നിങ്ങൾ മൊബൈൽ ഫോണിൽ കളയുന്നു. മൊബൈൽ ഒരു മോശം ഉപകരണമല്ല. നിങ്ങൾ മൊബൈൽ ഫോണിനെ നിയന്ത്രിക്കുന്നതിനു പകരം മൊബൈൽ നിങ്ങളെ നിയന്ത്രിക്കാൻ തുടങ്ങിയാൽ തീർച്ചയായും അതൊരു മോശം കാര്യമാകും. ഓർമ്മ വെയ്ക്കുക; ഫോണിനോടുള്ള നിങ്ങളുടെ അഡിക്ഷൻ മദ്യത്തിനും മയക്കുമരുന്നിനും ഉള്ള അഡിക്ഷൻ പോലെ തന്നെയാണ്.അത് തീർച്ചയായും നിങ്ങളെ നശിപ്പിക്കും. അഡിക്ഷൻ നല്ലതു തന്നെയാണ്. അഡിക്ഷൻ എപ്പോഴും നിങ്ങളുടെ ലക്ഷ്യത്തിനോടായിരിക്കണം. ഏതു വലിയ ലക്ഷ്യവും നിങ്ങൾക്ക് നേടിയെടുക്കാം. അതിനെ ഘട്ടംഘട്ടമായി ചെയ്യുകയാണെങ്കിൽ.. എപ്പോഴും നിങ്ങളുടെ ലക്ഷ്യത്തെയും ഭൂതകാലത്തിലെ ദുരനുഭവങ്ങളും ഒരിക്കലും മറക്കാതിരിക്കുക. കാരണം അത് നിങ്ങൾക്ക് വിജയിക്കാനുള്ള ഊർജ്ജം തീർച്ചയായും നൽകിയിരിക്കും. അഡിക്ഷൻ എപ്പോഴും നിങ്ങളുടെ ലക്ഷ്യത്തോടെ മാത്രമായിരിക്കണം..എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
