നിങ്ങൾ ജീവിതത്തിൽ ആരാകാനാണ് ആഗ്രഹിക്കുന്നത് എന്ന കാര്യം പ്രധാനപ്പെട്ടത് തന്നെയാണ്. അതിനുള്ള ഉത്തരം നിങ്ങൾക്ക് അറിഞ്ഞിരിക്കണം. അതാവാൻ നിങ്ങൾ എന്തുകൊണ്ട് ആഗ്രഹിക്കുന്നു എന്നതിനുള്ള ഉത്തരവും നിങ്ങൾക്ക് അറിഞ്ഞിട്ടുണ്ടാകണം. ഇന്നത്തെ ലോകത്തെ ഭൂരിഭാഗം വ്യക്തികളും മറ്റുള്ളവർ സഞ്ചരിച്ച പാതയിലൂടെ പോകാനാണ് ആഗ്രഹിക്കുന്നത്. മറ്റൊരാളുടെ ഫീൽഡിൽ അയാൾ വിജയിക്കുന്നത് കണ്ടു നിങ്ങളുടെ മനസ്സിലും അയാളെ പോലെയാകാൻ ഉള്ള ആഗ്രഹം പൊട്ടി മുളയ്ക്കുന്നു. അതിനു മുമ്പ് നിങ്ങൾ നിങ്ങളോട് തന്നെ ഒരു വട്ടം ചോദിക്കുക.ഈ വഴിയെ പോകാനാണോ ഞാൻ ആഗ്രഹിക്കുന്നതെന്ന്? നിങ്ങളുടെ മനസും, തലച്ചോറും 100% ആ പാതയിലൂടെ സഞ്ചരിക്കാനാണ് നിങ്ങളോട് പറയുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ ആ വഴി തെരഞ്ഞെടുത്തു കൊള്ളൂ. അല്ലാത്തപക്ഷം നിങ്ങൾ ആ വഴിയെ യാത്ര ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ എവിടെ എത്തിച്ചേരുവാൻ ആണോ യാത്ര ആരംഭിച്ചത് അവിടെ നിങ്ങൾ ഒരിക്കലും എത്തിച്ചേരില്ല. ഇനി ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യം നിങ്ങളുടെ ജീവിതത്തിൽ വളരെ നിർണായകമാണ്. യഥാർത്ഥത്തിൽ നിങ്ങൾ ആരാണ്? ഒരുപക്ഷേ നിങ്ങളുടെ ആഗ്രഹം ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാകാനാകും. എന്നാൽ മറ്റൊരാളെ കണ്ടു നിങ്ങളും അയാളെ പോലെ ഡോക്ടറാവാൻ ശ്രമിക്കുന്നു. ഇങ്ങനെ വന്നാൽ നിങ്ങൾ ക്രിക്കറ്ററും ആകാൻ പോകുന്നില്ല,ഡോക്ടറുമാകാൻ പോകുന്നില്ല. നിങ്ങൾ എവിടെയുമെത്തില്ല. ഇനി അഥവാ നിങ്ങൾ ഡോക്ടറായ് എന്ന് തന്നെ ഇരിക്കട്ടെ. നിങ്ങളുടെ ഉള്ളിലെ ക്രിക്കറ്റർ നിങ്ങളെ ഉണർത്തി കൊണ്ടേയിരിക്കും. നിങ്ങളുടെ മേഖലയിൽ അതിനാൽ മികച്ചതാക്കാൻ നിങ്ങൾക്ക് കഴിയാതെ വരും. ഇത് നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്. നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള സമയം ഒരിക്കലും ലഭിക്കാതെ വരുന്നു. നിങ്ങൾ എപ്പോഴും മറ്റുള്ളവർക്ക് പുറകെയുള്ള ഓട്ടമത്സരത്തിൽ ആണ്.ആ ഓട്ട മത്സരത്തിൽ വിജയം കൈവരിക്കാനുള്ള ആഗ്രഹം നിങ്ങൾക്ക് ഇല്ലതാനും. എപ്പോഴും നിങ്ങൾ ഇഷ്ടപ്പെടുന്ന, നിങ്ങൾ ആഗ്രഹിക്കുന്നതിനു പുറകെ പായുക. തീർച്ചയായും അവിടെ നിങ്ങൾ മികച്ച വിജയങ്ങൾ കൈവരിക്കും. എന്നാൽ ഈ ലോകം നിങ്ങളെ എപ്പോഴും മാടി വിളിക്കുന്നത് എല്ലാവരും ഓടുന്ന ഓട്ടമത്സരത്തിൽ പങ്കുചേരാൻ ആണ്. ആ വർണ്ണ പൊലിമയിൽ ലയിച്ച് നിങ്ങൾ ആ ഓട്ടമത്സരത്തിൽ പങ്കു ചേരുമ്പോൾ നിങ്ങളുടെ ജീവിതത്തിൻറെ നിറങ്ങൾ നഷ്ടപ്പെടുന്നത് നിങ്ങൾ അറിയാതെ പോകുന്നു.
നിങ്ങളുടെ ജീവിതത്തിലെ നിർണായക തീരുമാനമെടുക്കാൻ നിങ്ങൾ സമയം എടുത്തു കൊള്ളൂ. പക്ഷേ എടുക്കുന്ന തീരുമാനം ശരിയായിരിക്കണം.ആ തീരുമാനം വളരെ ദീർഘവീക്ഷണത്തോടെ കൂടി എടുക്കാൻ എപ്പോഴും ശ്രമിക്കുക. മറ്റുള്ളവരുടെ ഉപദേശങ്ങളിൽ, അവരുടെ വഴിയെ സഞ്ചരിക്കാനുള്ള ആഗ്രഹത്തിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൻറെ തീരുമാനങ്ങൾ എടുത്താൽ അത് അവരുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ല. എന്നാൽ നിങ്ങളുടെ ജീവിതത്തെ അതു തകർത്തു തരിപ്പണമാക്കി കളയും. ഇത് എഴുതി തീർക്കുമ്പോഴും എനിക്കറിയാം പലരും ഈ തെറ്റ് ജീവിതത്തിൽ ചെയ്തിട്ടുണ്ടെന്ന്. നിങ്ങളോട് ഒന്നുമാത്രം പറഞ്ഞുവയ്ക്കുന്നു. സമയം കിട്ടുമ്പോൾ നിങ്ങളോട് തന്നെ ചോദിക്കുക. നിങ്ങൾ എടുത്ത തീരുമാനം ശരിയായിരുന്നുവോ എന്ന്? യഥാർത്ഥത്തിൽ ആരാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന്? എന്തുകൊണ്ട് നിങ്ങൾ അതിനായ് ആഗ്രഹിക്കുന്നു എന്ന്? ഈ ചോദ്യങ്ങൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കേണ്ടതാണ്. ഇതിനുള്ള വ്യക്തമായ ഉത്തരം നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിൽ നിന്ന് ലഭിച്ചാൽ പിന്നീടൊരിക്കലും നിങ്ങൾ പരാജയപ്പെടില്ല.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ നൽകിയിരിക്കുന്ന കമന്റ് ബോക്സിൽ,കോൺടാക്ട് ബോക്സിലോ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുക.
