ഈ ലോകത്തിലെ ജനങ്ങളുടെ കൈവശം എല്ലാമുണ്ട്. പ്രശ്നം എന്തെന്നാൽ സ്വന്തം കഴിവിൽ എല്ലാവർക്കും സംശയമാണ്; ആ സംശയത്തിൽ എല്ലാവർക്കും പൂർണ്ണ വിശ്വാസവും. ഒരു നിമിഷം നിങ്ങൾ ചിന്തിച്ചു കൊള്ളൂ. നിങ്ങളുടെ വിജയം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളിലൂടെ നിങ്ങളിലേക്ക് വന്നെത്തില്ല എന്ന്. എന്നാൽ ഒരുവട്ടം നിങ്ങൾ തീരുമാനം എടുത്തു നോക്കൂ; ആർക്കറിയാം ആ തീരുമാനത്തിലൂടെ നിങ്ങളുടെ ജീവിതം തന്നെയും മാറി മറിയില്ല എന്ന്. എപ്പോഴും ഓർമ്മ വെയ്ക്കുക; ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു കൊണ്ട് സമയത്തെ നഷ്ടപ്പെടുത്തി കളയരുത്. ഒരിക്കലും ചുറ്റുമുള്ള സാഹചര്യങ്ങൾ മോശമായിരുന്നു എന്ന് പറയരുത്. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുന്നേറാൻ നിങ്ങളിൽ ആത്മവിശ്വാസവും, ധൈര്യവും ഉണ്ടായേ തീരൂ.അല്ലെങ്കിൽ സാഹചര്യങ്ങൾ എപ്പോഴും നിങ്ങൾക്ക് എതിരായി മാത്രമേ പ്രവർത്തിക്കൂ. ഈ ലോകത്തിലെ പരമമായ സത്യം എന്തെന്നാൽ ജനങ്ങൾ സത്യസന്ധമായ കാര്യങ്ങളെ മനസ്സിൽ വെയ്ക്കുന്നു. നുണ പ്രചരണങ്ങളെ തലച്ചോറിലും.ഇവർ നിങ്ങളുടെ വിജയത്തിനു മുമ്പേ നിങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടാകും.നിങ്ങൾ വിജയത്തിലെത്തിയാൽ നിങ്ങളെ നോക്കി കയ്യടിക്കാൻ ഇക്കൂട്ടർ മുൻനിരയിൽ തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇന്ന് നിങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങളെ നാളെ നിങ്ങൾക്ക് നേരെയുള്ള കയ്യടികളായ് മാറ്റാൻ കഠിനാദ്ധ്വാനം ചെയ്യൂ.
ആദ്യം നിങ്ങൾ നിങ്ങളിൽ പൂർണമായി വിശ്വസിക്കാൻ പഠിക്കൂ. എന്തിൻറെയും ആരംഭം എനിക്ക് ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. നിങ്ങളുടെ സ്വപ്നം ഒരു മാജിക്കായി നിങ്ങളിലേക്ക് കടന്നു വരില്ല. അത് നിങ്ങളിലേക്ക് എത്താൻ രാപകലുകളുടെ കഠിനാധ്വാനവും വിയർപ്പൊഴുക്കലും അത്യാവശ്യമാണ്. അങ്ങനെയുള്ളപ്പോൾ പിന്നെ എന്തിനാണ് നിങ്ങൾ നാല് ദിവസം പരിശ്രമിച്ച് പിന്തിരിഞ്ഞു നടക്കുന്നത്. അതിനാൽ നിങ്ങൾ ക്ലോക്കിലെ സൂചി പോലെ മുന്നോട്ടുപോകാൻ ശ്രമിക്കൂ. ഇന്നല്ലെങ്കിൽ നാളെ വിജയം തീർച്ചയായും നിങ്ങളുടെ കാൽക്കീഴിൽ എത്തിയിരിക്കും. ഇന്ന് നിങ്ങൾ എത്ര കഠിനമായ സാഹചര്യങ്ങളിലൂടെയാണോ മുന്നോട്ടു പോകുന്നത് നാളെ അത് നിങ്ങളുടെ ശക്തിയായി മാറും. അതുകൊണ്ടു തന്നെ നിങ്ങൾക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങളെ ഒരിക്കലും ഭയക്കരുത്. കോടികളുടെ കണക്കുകൾ ആരംഭിക്കുന്നത് പോലും പൂജ്യത്തിൽ നിന്നാണ്. നിങ്ങൾക്ക് നീന്തൽ പഠിക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങിയേ മതിയാകൂ. കരയ്ക്കിരുന്നു കൊണ്ട് ഒരിക്കലും ഒരാളും മൈക്കൽ ഫെൽപ്സ് ആവുകയില്ല. നിങ്ങൾ ഫോണിനോട് ഇപ്പോൾ കാണിക്കുന്ന ഇഷ്ടം നിങ്ങളുടെ ലക്ഷ്യത്തിനായി മാറ്റിവെച്ചാൽ വിജയം നിങ്ങളെ തേടിയെത്തും. ചെറിയ പ്രശ്നങ്ങളിൽ ഒരിക്കലും പിൻതിരിഞ്ഞ് നടക്കരുത്. ഒരുപക്ഷെ ആ ചെറിയ പ്രശ്നങ്ങൾക്ക് നിങ്ങളെ വലിയ വിജയത്തിൽ എത്തിക്കാനുള്ള കഴിവുണ്ടായിരിക്കും. നിങ്ങൾക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങൾ എപ്പോഴും നിങ്ങൾക്ക് വലിയ അവസരങ്ങൾ കൂടി തരുന്നുണ്ട്. ഇത് ഞാൻ എൻറെ സ്വന്തം അനുഭവത്തിൽനിന്നു കൂടിയാണ് പറയുന്നത്. ഉയർന്ന സ്വപ്നങ്ങൾ കാണുന്ന വ്യക്തി തീർച്ചയായും വിജയിച്ചിരിക്കും. ഓർമ്മ വെയ്ക്കുക പ്രശ്നങ്ങൾ ഒരിക്കലും ചെറുതോ വലുതോ അല്ല. അത് നമ്മുടെ കാഴ്ചപ്പാടിനെയും, ആ പ്രശ്നം പരിഹരിക്കാനുള്ള നമ്മുടെ കാര്യക്ഷമതയെയും ആശ്രയിച്ചിരിക്കും. ഒരിക്കലും നിങ്ങൾ നിങ്ങളെ കഴിവില്ലാത്തവരായി കാണാൻ ശ്രമിക്കരുത്. ഈ ലോകത്ത് ഒരാളും പെർഫെക്ട് അല്ല. ഒരിക്കലും നിങ്ങൾ ഒരു സാഹചര്യത്തിലും കീഴടങ്ങരുത്. മുന്നോട്ടു തന്നെ പോകുക. കഠിനാധ്വാനത്തിൻറെ ഫലവും, പ്രശ്നങ്ങൾക്കുള്ള പരിഹാരവും വൈകിയാണെങ്കിലും നിങ്ങൾക്ക് ലഭിച്ചിരിക്കും. സാഹചര്യങ്ങൾ എത്ര മോശമാണെങ്കിലും പിന്തിരിഞ്ഞു നടക്കാൻ ഒരിക്കലും ശ്രമിക്കാതിരിക്കുക.https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
