നിങ്ങൾക്ക് ഉയരങ്ങളെ കീഴടക്കണം എങ്കിൽ ഒരു പരുന്തായി മാറുവാൻ ശ്രമിക്കുക. ഒരിക്കലും ഒരു തത്തയാവാതിരിക്കുക.തത്ത ഒരുപാട് സംസാരിക്കും. എന്നാൽ അതിനൊരിക്കലും ഉയരത്തിൽ പറക്കാനാകില്ല.പരുന്ത് ഒരിക്കലും സംസാരിക്കില്ല പക്ഷേ അത് ഉയരങ്ങളെ കീഴടക്കും. ഒപ്പം മറ്റുള്ള പക്ഷികളുടെ രാജാവായി വാഴുകയും ചെയ്യുന്നു. വിജയിക്കാനായി ഒരു പരുന്തിൽ നിന്ന് പഠിക്കേണ്ട, നിങ്ങളുടെ ജീവിതത്തിലേക്ക് പകർത്തേണ്ട കുറച്ചു കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ ഇവിടെ പറഞ്ഞു തരാം.
1) പരുന്ത് എപ്പോഴും ഒറ്റയ്ക്കാണ് പറക്കുക2)പരുന്തിൻറെ കാഴ്ച വളരെ വ്യക്തമായിരിക്കും.
പരുന്തിന് അതിൻറെ ഇരയെ 5 കിലോമീറ്റർ ദൂരെ നിന്ന് വരെ കാണാനാകും. തൻറെ ഇരയെ പരുന്ത് ഒരിക്കൽ കണ്ടെത്തിയാൽ പിന്നെ വഴിയിൽ എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും അതിനെ പിടികൂടാതെ ഒരിക്കലും പിൻമാറില്ല. ഇതുപോലെയായിരിക്കണം നിങ്ങളും ചെയ്യേണ്ടത്. നിങ്ങൾ ആദ്യം നിങ്ങളുടെ ലക്ഷ്യം കണ്ടെത്തൂ. അതിനുശേഷം നിങ്ങളുടെ യാത്രയിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ആ ലക്ഷ്യം നേടാതെ ഒരിക്കലും പിൻതിരിഞ്ഞു നടക്കരുത്.
3) പരുന്ത് എപ്പോഴും ജീവനുള്ള ഇരയെ മാത്രമാണ് ഭക്ഷിക്കുക.
പരുന്ത് എപ്പോഴും ജീവനുള്ള ഇരയെയാണ് തേടുന്നത്. അത് ഒരിക്കലും മരിച്ച ഇരയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കില്ല. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ ഭൂതകാലം എങ്ങനെയോ ആവട്ടെ അത് മരിച്ചു പോയതാണ്. അതുകൊണ്ടു തന്നെ മരണമടഞ്ഞ അത്തരം ചിന്തകളിൽ വ്യാകുലപ്പെട്ടു ഇരിക്കാതെ വരാൻ പോകുന്ന നല്ല സമയത്തെ വരവേൽവെക്കൂ. നിങ്ങളുടെ ഭൂതകാല അനുഭവങ്ങളുടെ സ്ഥാനം ഭൂതകാലത്തിൽ തന്നെയാണ്. അതിനെ ഒരിക്കലും വർത്തമാനകാലത്തിലേക്ക് കൊണ്ടു വരരുത്. ഇനി അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ ഭൂതകാലം ഒരിക്കലും നിങ്ങളെ വർത്തമാനകാലത്തിൽ തുടരാൻ അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഭൂതകാലത്തിൻറെ ഓർമകളെയും, അനുഭവങ്ങളെയും അവിടെ തന്നെ കുഴിച്ചുമൂടുക.
4) മഴയത്ത് എല്ലാ പക്ഷികളും തങ്ങളുടെ കൂട്ടിനുള്ളിൽ അഭയം തേടുമ്പോൾ പരുന്ത് ആ മഴയെ ആസ്വദിക്കുകയാണ് ചെയ്യുന്നത്.
5) പരുന്ത് എപ്പോഴും അതിൻറെ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്ന് പുറത്താക്കുന്നു.
കാരണം ആ കുഞ്ഞുങ്ങൾ അവിടെയിരിക്കാൻ ആഗ്രഹിച്ചാൽ അവർ അവിടെ തന്നെ നിന്നു പോകും. അതിനാൽ അവയെ അവയുടെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടത്തി പരുന്ത് തൻറെ കുഞ്ഞുങ്ങളെ പറക്കാൻ പരിശീലിപ്പിക്കുന്നു. പക്ഷേ നമ്മൾ മനുഷ്യന് ഒരിക്കലും അത് മനസ്സിലാകില്ല. നിങ്ങൾ എത്രത്തോളം കംഫർട്ട് സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം ഭാവിയിൽ ഡിസ്കംഫേർട്ടായി മാറും.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
