1)"ഏഴു വർഷങ്ങൾക്കു മുമ്പ് ആ പെൺകുട്ടി എന്നെ നിരസിച്ചു. കാരണമായി അന്ന് അവൾ പറഞ്ഞത് ഞാൻ കാരണം അവൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. എന്നാൽ ഇന്ന് എൻറെ കീഴിൽ ഞാൻ നിർമ്മിച്ച കമ്പനിയിൽ അവൾ ജോലി ചെയ്യുന്നു".
2)"എനിക്കറിയാം ഞാൻ കണക്കിൽ വളരെ മോശമാണെന്ന്. എന്നാൽ ഇന്ന് എൻറെ ടീച്ചർക്ക് പോലും കണക്കാക്കാൻ കഴിയുന്നതിനും അപ്പുറത്താണ് എൻറെ ഇൻകംടാക്സ്".
3)"പ്രിയ കൂട്ടുകാരെ തളരുവോളം കഠിനാധ്വാനം ചെയ്യുക. ഒരു ദിവസം നിങ്ങളുടെ പേരിന് മറ്റൊരു പരിചയപ്പെടുത്തൽ ആവശ്യമുണ്ടാകില്ല".
4)"സന്തോഷത്തെ നിങ്ങൾക്കൊരിക്കലും പണം കൊടുത്ത് വിലക്ക് വാങ്ങാൻ കഴിയില്ല. പക്ഷേ നിങ്ങൾക്ക് സന്തോഷത്തിനുള്ള വഴികൾ തുറന്നു തരാൻ പണത്തിന് തീർച്ചയായും കഴിയും".
5)"നിങ്ങൾക്ക് വിജയിക്കണമെങ്കിൽ വിശ്രമമില്ലാതെ നിങ്ങളുടെ ലക്ഷ്യത്തിനായി പണിയെടുക്കുക".
6)"നിങ്ങളുടെ ഇഷ്ടത്തിനായ് കഠിനാധ്വാനം ചെയ്യാൻ തയ്യാറാക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് ലഭിക്കുന്നത് എന്തോ അതിൽ സന്തോഷം കണ്ടെത്തേണ്ടി വരും".
7)"എനിക്ക് ഒരിക്കലും ബന്ധങ്ങൾ ആവശ്യമില്ല. എനിക്ക് ആവശ്യം ഒരു ഫെറാറി ആണ്".
8)"ജനങ്ങൾ നിങ്ങളെ വെറുക്കും, അവഗണിക്കും. പക്ഷേ നിങ്ങൾ ഉറച്ചു തന്നെ നിൽക്കുക. നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നത് നിങ്ങളിലേക്ക് എത്തിച്ചേരുന്നത് വരെ".
9)"എപ്പോഴും ഫസ്റ്റ് ബെഞ്ചിലുള്ളവർ ഒരു ജോലിക്ക് വേണ്ടി അലയുന്നവർ ആയിരിക്കും. എന്നാൽ അവസാന ബെഞ്ചിലുള്ളവർ അവർക്ക് ജോലി നൽകാനുള്ള തയ്യാറെടുപ്പിലും".
10)"എനിക്ക് ഉണരാൻ ഒരിക്കലും ഒരു അലറാമിൻറെ ആവശ്യമില്ല. എൻറെ ലക്ഷ്യം എന്നെ ദിവസവും ഉണർത്തി കൊള്ളും".
11)"ഞാൻ ജീവിതത്തിൽ രണ്ടു കാര്യങ്ങൾ തീർത്തും വെറുക്കുന്നു. ഒന്ന് എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്. രണ്ട് മറ്റുള്ളവർക്കുവേണ്ടി എൻറെ സ്വപ്നങ്ങളെ ഉപേക്ഷിക്കുന്നത്".
12)"നിങ്ങൾ എന്നെ എങ്ങനെ കാണുന്നു എന്ന് ഞാൻ നോക്കാറില്ല. കാരണം ഞാൻ എല്ലാവരെയും ഒരുപോലെ അല്ല കാണുന്നത്".
13)"ജീവിതത്തിൽ ഏറ്റവും മികച്ച കാര്യം എന്തെന്നാൽ നിങ്ങളുടെ മോശം സമയമാണ്. കാരണം അവിടെ നിങ്ങൾക്ക് ചുറ്റുമുള്ള യഥാർത്ഥ നിറങ്ങളെ തിരിച്ചറിയാൻ കഴിയും".
14)"എൻറെ സ്വകാര്യ ജീവിതത്തെ ഞാൻ എപ്പോഴും സ്വകാര്യമായി തന്നെ വെയ്ക്കുന്നു. നിങ്ങൾ ഒരിക്കലും വിചാരിക്കരുത്; എൻറെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് എല്ലാം അറിയാമെന്ന്. എൻറെ ജീവിതത്തിൽ നിങ്ങൾക്ക് അറിയാനായി ഞാൻ അനുവദിച്ചിട്ടുള്ള കാര്യങ്ങൾ മാത്രമേ നിങ്ങൾക്ക് അറിയൂ".
15)"എനിക്ക് 97 ശതമാനം ഉറപ്പാണ് നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലെന്ന്; എന്നാൽ 100% എനിക്കുറപ്പാണ് എനിക്കതിൽ ഒന്നുമില്ലെന്ന്'.
16)"നമ്മളോരോരുത്തരും മറ്റാരുടെയോ കഥകളിലെ മോശം കഥാപാത്രമാണ്".
17)"ഞാൻ നിങ്ങൾക്ക് മുന്നിൽ വെറും ഒരു കണ്ണാടിയാണ്. നിങ്ങൾ അവിടെ നല്ലതാണെങ്കിൽ ഞാനും നല്ലതാണ്. നിങ്ങൾ അവിടെ മോശമാണെങ്കിൽ ഞാനും മോശമാണ്".
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
അനുബന്ധ ലേഖനങ്ങൾ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
