Ticker

7/recent/ticker-posts

എന്തുകൊണ്ടാണ് ബാക്ക് ബെഞ്ചേഴ്സ് ജീവിതത്തിൽ കൂടുതൽ വിജയിക്കുന്നത്

നിങ്ങളും ഒരു ബാക്ക് ബെഞ്ചർ ആയിരുന്നുവോ? ആണെങ്കിലും അല്ലെങ്കിലും ഈ ബ്ലോഗ് പൂർണമായും വായിക്കുവാൻ ശ്രമിക്കുക. സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ രണ്ടു തരത്തിലുള്ള ഗ്രൂപ്പുകളെ നിങ്ങൾക്ക് കാണാനാകും. ഒന്നാമത്തെ ഗ്രൂപ്പ് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, എല്ലാ ടീച്ചർമാരുടെയും പ്രിയപ്പെട്ട ഗ്രൂപ്പ്. രണ്ടാമത്തെ ഗ്രൂപ്പാകട്ടെ എന്നെപ്പോലെയുള്ളവരുടെ ഗ്രൂപ്പ്. എല്ലാ ടീച്ചർമാരുടെയും തലവേദനയായ ഗ്രൂപ്പ്. ആദ്യത്തെ ഗ്രൂപ്പായ ടോപ്പേഴ്സിൻറെ ഗ്രൂപ്പിന് പുസ്തകത്തിനുള്ളിൽ ഉള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവ് ഉണ്ടായിരിക്കും.എന്നാൽ ബാക്ക് ബെഞ്ചേഴ്സിന് പുസ്തകത്തിനുള്ളിലെ ഒഴികെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കും. ടോപ്പേഴ്സ് പുസ്തകത്തിനുള്ളിലെ അറിവിനെ തേടുമ്പോൾ ബാക്ക് ബെഞ്ചേഴ്സ് അതിനു പുറത്തുള്ള അറിവിനെ തേടുന്നു. ഈ സ്വഭാവം അവരെ വിജയത്തിൽ എത്തിക്കുകയും ചെയ്യുന്നു. കാരണം ഇന്നത്തെ ലോകത്ത് പുസ്തകത്തിനുള്ളിലെ അറിവിനേക്കാൾ അതിനു പുറത്തുള്ള കാര്യങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങൾക്ക് ചുറ്റും നോക്കിയാൽ കാണാം;ടോപ്പേഴ്സ്  ആയിരുന്ന പലരും ഇന്ന് ബാക്ക് ബെഞ്ചേഴ്സ് നിർമ്മിച്ച സ്ഥാപനങ്ങളിലായിരിക്കും ജോലി എടുക്കുന്നത്. ബാക്ക് ബെഞ്ചേഴ്സിൻറെ കൈവശം എപ്പോഴും ഒരു വജ്രായുധം ഉണ്ടായിരിക്കും. ഈ ലോകത്തിലെ ഒരു ടോപ്പേഴ്സിൻറെയും  കൈവശവും ഇല്ലാത്ത ഒരു വജ്രായുധം . എന്താണെന്നല്ലേ? പരാജയങ്ങളെ ഭയക്കാതെ മുന്നോട്ട് പോകുന്ന സ്വഭാവം. ഇത് അവരുടെ ഏറ്റവും വലിയ വജ്രായുധം ആണ്. കാരണം ബാക്ക് ബെഞ്ചേഴ്സ് എപ്പോഴും പരാജയപ്പെട്ട്,പരാജയപ്പെട്ട് പരാജയപ്പെടുന്നതിലുള്ള ഭീതി സ്കൂൾ, കോളേജ് കാലഘട്ടത്തിൽ തന്നെ അവരിൽ നിന്ന് ഇല്ലാതായിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അവർ ഒരിക്കലും ജീവിതത്തിൽ പരാജയപ്പെടുന്നതിനെ  ഭയക്കാറില്ല.
ഇതിൻറെ നേരെ വിപരീതമാണ് ടോപ്പേഴ്സ് ഗ്രൂപ്പുകളുടെ കാര്യത്തിൽ സംഭവിക്കുന്നത്. അവർ പരാജയത്തെ വലിയ തോതിൽ ഭയക്കുന്നു.ഈ പരാജയ ഭീതി മൂലം ഇക്കൂട്ടർ പലപ്പോഴും പുതുതായി ഒന്നും ചെയ്യാൻ പരിശ്രമിക്കുക പോലുമില്ല. പരാജയഭീതി ഇല്ലാത്തതുമൂലം ബാക്ക് ബെഞ്ചേഴ്സ് ഓരോ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ടോപ്പേഴ്സ് എപ്പോഴും തങ്ങളെ കുറിച്ച് മറ്റുള്ളവർ നല്ലതു മാത്രം പറയണം എന്ന് ചിന്തിക്കുന്നവരാണ്. ഒപ്പം സ്വന്തം ആത്മാഭിമാനത്തിന് വലിയ വില നൽകുന്നവരും. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ഭയം കാരണം  ഇക്കൂട്ടർ പലപ്പോഴും ഒന്നും ചെയ്യാൻ പോലും തയ്യാറാവില്ല.  ഇതിനു നേരെ എതിരാണ് ബാക്ക് ബെഞ്ചേഴ്സ്. ഇവർക്ക് ആത്മാഭിമാനം എന്നതിനോട് ജീവിതത്തിലൊരിക്കലും ബന്ധം ഉണ്ടാകില്ല. അതോടൊപ്പം മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് ചിന്താഗതിയോടും. അതിന് അവരുടെ പക്കൽ സമയമുണ്ടാവില്ല. ബാക്ക് ബെഞ്ചേഴ്സിന് പഠനം ഒഴികെ ബാക്കി എല്ലാ കാര്യത്തിലും അറിവുണ്ടാകും. അവർക്ക് പഠനം എന്നത് വെറുമൊരു നേരംപോക്ക് മാത്രമാണ്. അവരുടെ ശ്രദ്ധ മറ്റെവിടെയെങ്കിലുമൊക്കെയായിരിക്കും. ആ ലക്ഷ്യത്തിനായി അവർ പൂർണ്ണ ശ്രദ്ധയോടെ പണിയെടുക്കും.
10 reasons why being last benchers is awesome, why last benchers are successful, last benchers meaning, first benchers vs last benchers

പലപ്പോഴും കോളേജ് കാലഘട്ടം അവസാനിക്കുമ്പോഴാണ് മനസ്സിലാവുക തങ്ങൾക്ക് ഇതിൽ ഒരു താൽപര്യവും ഉണ്ടായിരുന്നില്ല എന്ന കാര്യം. പഠനം കഴിഞ്ഞ് ഇറങ്ങുന്ന ഇവർക്ക് ജോലി ലഭിക്കുകയും ഇല്ല. കാരണം ടോപ്പേഴ്സ് ഗ്രൂപ്പിൽ ഉള്ളവർ എല്ലാ ജോലികളും മുന്നേ തന്നെ കരസ്ഥമാക്കിയിട്ടുണ്ടാകും. അതോടെ ബാക്ക് ബെഞ്ചേഴ്സ് അവരുടെ ഇഷ്ടങ്ങൾക്ക് പുറകെ സഞ്ചരിച്ച് തുടങ്ങും. അത് അവർ പൂർണ്ണമനസ്സോടെ ആസ്വദിക്കുകയും  ചെയ്യും.  പലപ്പോഴും അതിൽ അവർ വിജയിക്കുന്നതും നമുക്ക് കാണാനാകും. ബാക്ക് ബെഞ്ചേഴ്സ് ജീവിതത്തിൽ വിജയിക്കാൻ സമയമെടുക്കും. പക്ഷേ വലിയ ലക്ഷ്യങ്ങൾക്കു പുറകെ  സഞ്ചരിക്കുമ്പോൾ അത് നേടാനായി സമയമെടുക്കുന്നത് സ്വാഭാവികമല്ലേ!  പ്രതിസന്ധികളോട് പോരാടാനുള്ള ധൈര്യം ബാക്ക് ബെഞ്ചേഴ്സിലുള്ളത്ര മറ്റാരിലും  ഉണ്ടാകില്ല. ടോപ്പേഴ്സിൻറെ കൈവശം ഒരിക്കലുമില്ല. അതുകൊണ്ടു തന്നെ ബാക്ക് ബെഞ്ചേഴ്സ് ഒരുപാട് തവണ പരാജയപ്പെട്ടാലും വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കും. സമയമെടുത്താണെങ്കിലും അവർ അവരുടെ ലക്ഷ്യം നേടിയെടുത്തിരിക്കും. 

"രാജ്യത്തിന്റെ മികച്ച തലച്ചോറുകളെ നമുക്ക് ഒരു ക്ലാസ് മുറിയുടെ അവസാന ബെഞ്ചുകളിൽ കാണാം"-ഡോ.എ.പി.ജെ.അബ്ദുൾ കലാം.

Follow Instagram  

https://www.instagram.com/kvroopeshvijayan

Follow on Pintrest

https://pintrest.com/roopuim


അനുബന്ധ ലേഖനങ്ങൾ





































മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.