നിങ്ങൾ ആലോചിച്ചിരുന്നത് കൊണ്ട് മാത്രം നിങ്ങൾക്ക് എന്ത് ലഭിക്കാനാണ്? അതിനായി നിങ്ങൾ നടക്കാൻ ഇറങ്ങുക തന്നെ വേണം. ആലോചിച്ചിരുന്നത് കൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കില്ല. നിങ്ങൾക്ക് അതിനായ് യാത്ര ആരംഭിക്കേണ്ടതുണ്ട്.ആ യാത്രയിൽ ഒട്ടനവധി വെല്ലുവിളികളെ നിങ്ങൾക്ക് നേരിടേണ്ടതുണ്ട്. ഓർമ്മിക്കുക വെല്ലുവിളികൾക്ക് മുമ്പിൽ നിങ്ങൾ എപ്പോഴും ഒറ്റയ്ക്ക് ആയിരിക്കും. നിങ്ങൾ വിജയിച്ചാൽ മാത്രമേ ഈ ലോകം നിങ്ങളോടൊപ്പം നിൽക്കൂ. നിങ്ങൾ വിജയം നേടിയെടുക്കുന്നത് വരെ ഈ ലോകം നിങ്ങളെ കളിയാക്കി ചിരിച്ചു കൊണ്ടേയിരിക്കും. എന്നാൽ ഈ ചിരിയെ നേരിട്ടവർ മാത്രമേ ഈ ലോകത്തിൽ വിജയിച്ചിട്ടുള്ളൂ. കാരണം ഈ ലോകം എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ് എന്തെങ്കിലും ചെയ്യുന്നവർക്കു നേരെ മാത്രമാണ് തൻറെ പരിഹാസ ചിരിയുമായ് കടന്നു വരുക. എന്നാൽ നിങ്ങൾ ഒരിക്കലും പിൻതിരിഞ്ഞ് നോക്കാതിരിക്കുക. നിങ്ങൾ ഈആകാശത്തിൽ ചിറക് വിടർത്തി പറക്കാൻ ശീലിക്കുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഉയരങ്ങൾ കാണാൻ കഴിയൂ. ഒരിക്കലും നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കാൻ ഭയക്കരുത്. അതിൽ നിന്ന് ഒരിക്കലും പിന്തിരിയുകയുമരുത്. നിങ്ങൾ എന്തിനാണ് ജീവിതത്തിൽ എപ്പോഴും മോശം കാര്യങ്ങൾ മാത്രമേ സംഭവിക്കൂ എന്ന് ചിന്തിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് യാത്രയാരംഭിച്ചു കൊള്ളൂ. ഒന്നുകിൽ നിങ്ങൾ അവിടെ വിജയിക്കും, അല്ലെങ്കിൽ നിങ്ങൾക്ക് പുതിയ ഒരു അറിവ് ലഭിക്കും. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്ന പരിപാടി ആദ്യമേ അവസാനിപ്പിച്ചു കൊള്ളൂ. കാരണം ഈ ലോകത്തിലെ ജനങ്ങൾക്ക് നിങ്ങൾ പറയുന്നതിൻറെ അർത്ഥം ഒരിക്കലും മനസ്സിലാക്കുക പോലുമില്ല. നിങ്ങളെ സഹായിക്കാനായ് ഒരാളും മുന്നോട്ടു വരില്ല. എന്നാൽ നിങ്ങളുടെ കുറ്റം പറയുവാനായ് എല്ലാവരും എത്തിച്ചേരും.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ നൽകിയിരിക്കുന്ന കമന്റ് ബോക്സിലോ,കോൺടാക്ട് ബോക്സിലോ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്.
