പണ്ട് ഗ്രാമത്തിൽ ഒരു വ്യാപാരി ഉണ്ടായിരുന്നു. അദ്ദേഹത്തിന് മരം മുറിച്ച് വിൽക്കുന്ന കച്ചവടം ആയിരുന്നു. അയാളുടെ അടുക്കൽ റാം എന്ന് പേരുള്ള ഒരാൾ ജോലി ചെയ്തിരുന്നു.റാം കഴിഞ്ഞ പത്തു വർഷത്തോളമായി ഈ വ്യാപാരിക്കൊപ്പമിയിരുന്നു തൊഴിൽ എടുത്തിരുന്നത്. റാം ദിവസവും 20 മരം മുറിക്കുമായിരുന്നു. ഒരു മരത്തിന് 20 രൂപ നിരക്കിൽ 20 മരത്തിന് 400 രൂപ ഒരു ദിവസം അദ്ദേഹത്തിന് കൂലിയായി ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരുനാൾ മറ്റൊരു വ്യക്തി കൂടി അവിടെ തൊഴിലെടുക്കാൻ എത്തിച്ചേർന്നു.അയാൾ റാമിൻറെ അതേ പ്രായത്തിലുള്ള വ്യക്തി തന്നെയായിരുന്നു. അദ്ദേഹത്തിൻറെ പേര് കേശവ് എന്നതായായിരുന്നു. അടുത്ത ദിവസം രണ്ടുപേരും ജോലിക്കായി തിരിച്ചു. റാം പതിവുപോലെ 20 മരമാണ് മുറിച്ചത്. എന്നാൽ കേശവ് 35 മരം മുറിച്ചു. അടുത്ത ദിവസവും റാം 20 മരം മുറിച്ചപ്പോൾ കേശവ് 48 മരങ്ങൾ മുറിച്ചു. ഇത് അവരുടെ ഒരു രീതി ആയി മാറി. റാം 20 മരങ്ങൾ മുറിക്കുമ്പോൾ കേശവ് 48 മരങ്ങൾ മുറിക്കും. ഇതിലൂടെ കേശവന് കൂടുതൽ പൈസയും കിട്ടി തുടങ്ങി. ഇതോടെ റാം ചിന്തിച്ചു തുടങ്ങി. എനിക്ക് കേശുവിനെക്കാൾ എത്രയോ അനുഭവസമ്പത്ത് ഉണ്ട് എന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് കേശവിൻറെയത്രയും മരങ്ങൾ ഒരു ദിവസം മുറിക്കാൻ കഴിയാത്തത്? ഇതിനുള്ള ഉത്തരം കണ്ടെത്താൻ ആഗ്രഹിച്ച് റാം കേശവിന് അരികിലെത്തി ചോദിച്ചു. എങ്ങനെയാണ് താങ്കൾ എന്നേക്കാൾ രണ്ടിരട്ടിയിലധികം മരങ്ങൾ ഒരു ദിവസം മുറിക്കുന്നത് ? അതിന് കേശവ് നൽകിയ മറുപടി വളരെ അർത്ഥവത്തായ ഒന്നാണ്. ഇത് നിങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കൂ. റാമിൻറെ ചോദ്യം കേട്ട കേശവ് റാമിനോട് ചോദിച്ചു. താങ്കൾ താങ്കളുടെ മഴു എന്നാണ് അവസാനമായി മൂർച്ച കൂട്ടിയത്? അതിന് റാമിൻറെ മറുപടി രണ്ടു ദിവസം മുമ്പ് എന്നായിരുന്നു. ഇത് കേട്ട കേശവ് റാമിനോട് പറഞ്ഞു ഇവിടെയാണ് നിങ്ങൾക്ക് വലിയ തെറ്റ് പറ്റുന്നത്. ഞാൻ ഓരോ മരം മുറിച്ചു കഴിയുമ്പോഴും 5 മിനിറ്റ് ആയുധം മൂർച്ച കൂട്ടുവാനായി ഉപയോഗിക്കുന്നു. അത് കൊണ്ട് തന്നെ ഒരു മരം മുറിക്കാൻ നിങ്ങൾക്ക് ഒരു മണിക്കൂർ വേണ്ടിടത്ത് ഞാൻ ആ ജോലി അരമണിക്കൂറിൽ തീർക്കുന്നു. കൂട്ടുകാരെ ഇതാണ് സ്മാർട്ട് വർക്ക് എന്നു പറയുന്നത്. നിങ്ങൾക്ക് ഒട്ടനവധി മാർഗ്ഗങ്ങളുപയോഗിച്ച് ഒരു ജോലി ചെയ്തു തീർക്കാൻ ആവും. എന്നാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച രീതിയിൽ ഒരു ജോലി പൂർത്തിയാക്കാൻ കഴിയുന്നതിനെ സ്മാർട്ട് വർക്ക് എന്ന് പറയുന്നു.ബിൽ ഗേറ്റ്സ് ഒരിക്കൽ പറഞ്ഞത് നിങ്ങൾ കേട്ടിട്ടില്ലേ. ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ചെയ്തു തീർക്കാൻ ഞാൻ മടിയനായ ഒരു വ്യക്തിയെയാണ് ഞാൻ തിരഞ്ഞെടുക്കുക. കാരണം ആ ജോലി ചെയ്തു തീർക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം അയാൾ കണ്ടുപിടിക്കും. നിങ്ങൾ ഒരു സ്ഥലത്ത് വിജയിക്കാനായി എത്രത്തോളം കഠിനാധ്വാനം ചെയ്തു,എന്തെല്ലാം നഷ്ടപ്പെടുത്തി എന്നതിൽ ഈ ലോകത്തിന് ഒരു താൽപര്യവുമില്ല. മറിച്ച് നിങ്ങളുടെ വിജയത്തിലാണ് എല്ലാവർക്കും താൽപര്യം. അതിനാൽ തന്നെ ഏത് ജോലി തെരഞ്ഞെടുക്കുന്നതിന് മുമ്പും അതിനെ കുറിച്ച് പഠിക്കുക, മനസ്സിലാക്കുക.ആ ജോലി ചെയ്യാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങൾ കണ്ടെത്തൂ.ആ മാർഗ്ഗം ഉപയോഗിച്ച് അവ പൂർത്തീകരിക്കാൻ ശ്രമിക്കൂ. അതിലൂടെ നിങ്ങൾക്ക് രണ്ടു നേട്ടങ്ങൾ ഉണ്ട്.
*ഒന്ന് കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾക്ക് ആ ജോലി ചെയ്തു തീർക്കാൻ ആകും.*രണ്ട് നിങ്ങൾക്ക് മികച്ച റിസൾട്ട് ലഭിക്കും.
കാരണം വ്യക്തമായ പ്ലാനിങുമായ് നിങ്ങൾ ഒരു ജോലി ചെയ്യുകയാണെങ്കിൽ അത് ഏറ്റവും മികച്ചതായിരിക്കും. നമ്മൾ നമ്മുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനായ് ഒരുപാട് ജോലികൾ ചെയ്യാറുണ്ട്. ആ ജോലികൾ നമ്മളെ നമ്മുടെ സ്വപ്നത്തിനരികിൽ എത്തിക്കാറുണ്ട് എന്നാൽ ഒട്ടനവധി ജോലികൾ വേറെയുമുണ്ട് നമ്മൾ എന്തിനാണ് ആ ജോലി ചെയ്യുന്നത് എന്ന് പോലും അറിയാതെ ചെയ്യുന്നവ. നമുക്ക് ഒരു നേട്ടവും ഉണ്ടാകാത്ത കുറെ ജോലികൾ. നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും അത്തരത്തിലുള്ള ജോലികൾ.എന്തിനാണ് നിങ്ങൾ ഇത്തരം ജോലികൾ ചെയ്യുന്നത്?
പ്ലാരെറ്റോയുടെ പ്രധാനപ്പെട്ട ഒരു നിയമമുണ്ട്. നമ്മൾ അതിനെ 80:20 പ്രിൻസിപ്പിൾ എന്ന് വിളിക്കാറുണ്ട്. ആ നിയമം പറയുന്നത് ഇങ്ങനെയാണ്; നിങ്ങളുടെ ജീവിതത്തിലെ 80 ശതമാനം റിസൾട്ട് നിങ്ങൾ ചെയ്യുന്ന 20% ജോലികളുടെ ഫലമാണ്. നേരെമറിച്ച് നിങ്ങളുടെ ജീവിതത്തിലെ 20% റിസൾട്ട് നിങ്ങൾ ചെയ്യുന്ന 80% ജോലികളുടെ അനന്തരഫലമാണ്. അതുകൊണ്ടു തന്നെ നിങ്ങൾ 20% റിസൾട്ട് തരുന്ന ജോലികൾ ഉപേക്ഷിച്ച് നിങ്ങൾക്ക് 80% റിസൾട്ട് തരുന്ന ജോലികളിൽ ഫോക്കസ് ചെയ്യുക.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
