നമുക്ക് മുന്നിലുള്ള തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ നമ്മുടെ ജോലിയെ എളുപ്പമാക്കുകയല്ല; പകരം ബുദ്ധിമുട്ടാക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മുന്നിൽ മറ്റ് വഴികളൊന്നും ഇല്ലെങ്കിൽ നിങ്ങൾ ആ കാര്യം 100% ആവേശത്തോടെ ചെയ്യാൻ തയ്യാറാകും.ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കി തരാം. നിങ്ങൾ മൊബൈലിൽ അലറാം വെച്ച് കിടന്നുറങ്ങുന്നു എന്ന് കരുതുക.അലറാം കൃത്യ സമയത്തു തന്നെ അടിച്ചിരിക്കും. എന്നാൽ നിങ്ങൾ ആ അലറാം സ്ന്യൂസ് ചെയ്യ്ത് വീണ്ടും കിടന്നുറങ്ങും.എന്നാൽ അങ്ങനെ ഒരു ഓപ്ഷൻ ഇല്ലെങ്കിലോ? നിങ്ങൾ അലറാം അടിച്ചയുടനെ തന്നെ എണീറ്റിരിക്കും.ഇവിടെ ഓപ്ഷൻ ലഭിക്കുമ്പോൾ നിങ്ങൾക്ക് എണീക്കാൻ ഒരിക്കലും തോന്നില്ല. കാരണം എല്ലാവരും ആ ഓപ്ഷൻ ഉപയോഗപ്പെടുത്തി വീണ്ടും ഉറങ്ങാൻ കിടക്കും. ഓരോ വട്ടം അലറാം അടിക്കുമ്പോഴും നിങ്ങൾ ഈ ഓപ്ഷൻ ഉപയോഗപ്പെടുത്തുന്നു. അങ്ങനെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ മികച്ച മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നു. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ഈ ഒരു ചെറിയ കാര്യത്തിന് പോലും ഒരു ഓപ്ഷൻ ലഭിക്കുമ്പോൾ അത് നിങ്ങളെ എത്രത്തോളം ആലസ്യരാക്കുന്നുവെന്ന്. നിങ്ങളുടെ ജീവിതത്തിൽ ഒട്ടനവധി ഓപ്ഷൻ ലഭ്യമല്ലെങ്കിൽ ഒരിക്കലും വിഷമിക്കരുത്. കാരണം അത് നല്ല കാര്യമാണ്. ഒരിക്കലും നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ സമയത്തെ നഷ്ടപ്പെടുത്തി കളയരുത്.ആ സമയത്തെ നിങ്ങൾ നഷ്ടപ്പെടുത്തിയാൽ ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശം കടന്നു വരില്ല. ഓർമ്മ വെക്കുക നിങ്ങൾ സന്തോഷത്തോടെ ജോലി ചെയ്യുമ്പോൾ അതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം വളരെ വലുതായിരിക്കും. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങൾ എന്തുകൊണ്ടാണ് ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ എന്തുകൊണ്ടാണ് മറ്റുള്ളവരെക്കാൾ മുന്നിലെത്താൻ എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന്റെ പ്രധാന കാരണം നിങ്ങൾക്ക് അതിൽ നിന്ന് ലഭിക്കുന്ന സന്തോഷം തന്നെയാണ്. ഇതും ഞാൻ ഒരു ഉദാഹരണത്തിലൂടെ നിങ്ങൾക്ക് വ്യക്തമാക്കി തരാം. ഞാൻ ഈ ബ്ലോഗ് ആരംഭിച്ചപ്പോൾ എൻറെ ആദ്യ ആർട്ടിക്കിൾന്ന് വെറും7 വ്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും ഞാൻ നിർത്തിയില്ല.എൻറെ ബ്ലോഗിൽ ആർട്ടിക്കിൾ എഴുതി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഞാൻ വിചാരിച്ചാൽ,എൻറെ ആദ്യ വ്യൂസ് കണ്ട് ഇതിൽ നിന്ന് എനിക്കും പിൻതിരിയാമായിരുന്നു. പക്ഷേ ഞാൻ അങ്ങനെ ചെയ്തില്ല. ഞാൻ ഒന്നു മാത്രമേ അപ്പോൾ ചിന്തിച്ചുള്ളൂ.എൻറെ ഒരു ആർട്ടിക്കിൾ കൊണ്ട് 7 പേരുടെയെങ്കിലും ചിന്താഗതിയിൽ മാറ്റം വരുവാൻ കഴിഞ്ഞാൽ അത് വലിയ ഒരു കാര്യം അല്ലേ.. ആർക്കറിയാം അതിലൊരാൾ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയാണെങ്കിലോ!ആ ഒരു വ്യക്തിയിൽ എങ്കിലും പോസിറ്റീവ് ചിന്താഗതി നിറയ്ക്കാൻ എൻറെ ഒരു ആർട്ടിക്കിൾ ന് കഴിഞ്ഞെങ്കിലോ?ഈ ചിന്താഗതിയോടെ, ഈ ലക്ഷ്യത്തോടെ ഞാൻ മുന്നോട്ട് തന്നെ നീങ്ങി. ഇന്ന് എൻറെ ഒരു ബ്ലോഗ് ആയിരക്കണക്കിനാളുകൾ വായിക്കുന്നു. ഇതുപോലെ തന്നെയാണ് നിങ്ങൾ നിങ്ങളുടെ ജീവിതത്തിലും ചെയ്യേണ്ടത്.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ നൽകിയിരിക്കുന്ന കമന്റ് ബോക്സിലോ,കോൺടാക്ട് ബോക്സിലോ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്
