Ticker

7/recent/ticker-posts

നിങ്ങൾ ജീവിതത്തിൽ മനസ്സിലാക്കേണ്ട ഒരു കാര്യം

 വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടാൻ എല്ലാവർക്കും കഴിയുന്നതാണ്. നിങ്ങളുടെ ഉള്ളിൽ പോരാടാനുള്ള ധൈര്യമുണ്ടെങ്കിൽ ജീവിതത്തിൻറെ സ്റ്റാറ്റസ് മാറ്റിയിടാൻ ശ്രമിക്കൂ. ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടു നടക്കരുത്.ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഉള്ള കഠിനാധ്വാനത്തിനു കൂടി  തയ്യാറാകൂ. എൻറെ  പരിശ്രമങ്ങൾ കണ്ടു നിങ്ങൾ ഒരിക്കലും എന്നെ പരിഹസിക്കാൻ വരരുത്. നിങ്ങൾ പരിശ്രമിക്കാതെ ഇരിക്കുമ്പോൾ പോലും ഞാൻ പരിശ്രമിച്ച് പരാജയപ്പെട്ട് ഉയർത്തെഴുന്നേറ്റവനാണ്. ഈ ലോകത്ത് നിങ്ങളുടെ മനസ്സു മാത്രമാണ് വിശ്രമമില്ലാതെ പണിയെടുത്ത് കൊണ്ടിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്നത് കാമുകി തേച്ചിട്ട് പോകുമ്പോൾ, അല്ലെങ്കിൽ കാമുകൻ തേച്ചിട്ട് പോകുമ്പോൾ നിങ്ങൾക്ക് സംഭവിക്കുന്നതല്ല. പകരം നിങ്ങൾക്ക് ഒരാളിൽ ഉണ്ടായിരുന്ന വിശ്വാസം തകരുമ്പോൾ സംഭവിക്കുന്നതാണ്. കാരണം നമ്മൾ ഒരാളെ  ആദ്യം വിശ്വസിക്കുമ്പോൾ മാത്രമേ അയാളെ നമുക്ക് മനസ്സിലാക്കാൻ കഴിയൂ.

How to follow my passion

അതിനാൽ ഒരാളെ പൂർണ്ണമായും വിശ്വസിക്കുന്നതിനു മുമ്പ് ആ കാര്യം വളരെ ശ്രദ്ധയോടെ ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം തിരക്കിനെ ഉൾക്കൊള്ളാൻ കഴിയുമോ അത്രത്തോളം തിരക്കിനെ ഉൾക്കൊള്ളാൻ  നോക്കുക. കാരണം നിങ്ങളുടെ ജീവിതത്തിൽ ദുഖങ്ങൾക്കും വെറുപ്പിനും  ഒന്നും സ്ഥാനം ഇല്ലാതിരിക്കാൻ, അതിനെ കുറിച്ച് അലോചിക്കാൻ നിങ്ങളുടെ പക്കൽ  ഒരിക്കലും സമയം ഉണ്ടാകരുത്. ഓർമ്മ വെക്കുക ഒന്നും ചെയ്യാനില്ലാത്ത വ്യക്തിയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഃഖത്തിൽ ഇരിക്കുന്നുണ്ടാവുക. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ കാര്യങ്ങൾക്കും നിങ്ങൾ മാത്രമാണ് ഉത്തരവാദി. ഈ കാര്യം നിങ്ങൾ എത്രവേഗം മനസ്സിലാക്കുന്നുവോ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് അത്രയും നല്ലത്. നിങ്ങൾ നിശബ്ദമായി നിങ്ങളുടെ ജോലി ചെയ്യുക. നിങ്ങളുടെ ഉള്ളിൽ വിജയിക്കാനുള്ള ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ നിശബ്ദത തന്നെ ഈ ലോകത്ത് കോളിളക്കം സൃഷ്ടിക്കും. നിങ്ങളെ വെറുക്കുന്നവരെ നിങ്ങൾ ഒരിക്കലും അതേപോലെ ചെയ്യാൻ ശ്രമിക്കരുത്. ഇവർ നിങ്ങളെ അവരെക്കാൾ  മിചച്ചതായി കാണുന്നവരാണ്. അതുകൊണ്ടാണ് അവർ നിങ്ങളെ വെറുക്കുന്നത്. എന്തൊരു വിചിത്രമാണ് അല്ലേ ഈ മനുഷ്യർ. സ്വയം തെറ്റ് ചെയ്യുമ്പോൾ  അവർ മാപ്പിരന്ന് നമുക്ക് അരികിൽ വരും. എന്നാൽ മറ്റുള്ളവർ ആ തെറ്റ് ചെയ്യുമ്പോൾ ന്യായത്തിന് വേണ്ടി  വാദിക്കും. 20- വയസിൽ നിങ്ങളുടെ മുഖം പ്രകൃതിയുടെ വരദാനമാണ്. 30 വയസ്സുള്ള നിങ്ങളുടെ മുഖം ജീവിതത്തിൽ ഉയർച്ച, താഴ്ചകളുടെ പ്രതിഫലനമാണ്. എന്നാൽ 50 വയസ്സ് നിങ്ങളുടെ മുഖം എന്നത് നിങ്ങളുടെ പ്രവർത്തികളുടെ പ്രതിഫലനമാണ്.  അതുകൊണ്ട് പരിശ്രമിച്ചു കൊണ്ടേയിരിക്കുക. വിജയം നിങ്ങൾക്കരികിൽ വന്നെത്തുന്ന ദിനം വരെ. എല്ലാ വെളിച്ചത്തിനും പുറകിലും അന്ധകാരം ഉണ്ട്. എല്ലാ രാത്രിക്കു പുറകിലും പ്രഭാതം ഉണ്ട്. നിങ്ങൾ ബുദ്ധിമുട്ടുകളെയും, പ്രതിസന്ധികളെയും കണ്ട് ഭയപ്പെടേണ്ട. അതിനു പുറകിൽ സുന്ദരമായ ഒരു പ്രകാശം ഉണ്ട്.



അനുബന്ധ ലേഖനങ്ങൾ










































മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.

നിങ്ങളുടെ  അഭിപ്രായങ്ങൾ താഴെ നൽകിയിരിക്കുന്ന കമന്റ് ബോക്സിലോ,കോൺടാക്ട് ബോക്സിലോ നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്.