കഠിനാധ്വാനം ചെയ്യുക
നമ്മൾ എത്രത്തോളം ഒരു കാര്യം നേടിയെടുക്കാനായി പ്രയത്നിക്കുന്നുവോ അത്രത്തോളം അത് നമ്മുടെ അരികിലെത്തും. എപ്പോഴും കഠിനാധ്വാനത്തിൽ വിശ്വസിക്കുക. എന്തെങ്കിലും നേടുവാനായ് അധ്വാനിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങളെ തേടിയെത്തിയിരിക്കും. പക്ഷേ അത് നേടിയെടുക്കുന്നതിനു വേണ്ടി സാധാരണയിൽ കവിഞ്ഞ അധ്വാനം നിങ്ങൾ നടത്തേണ്ടതായി വരും. നിങ്ങൾ എത്ര വിയർപ്പുതുള്ളികൾ അതിന് വേണ്ടി പാഴാക്കുന്നുവോ അത്രയും മധുരമുള്ളതായിരിക്കും നിങ്ങളുടെ വിജയം. നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യാതെ വിജയിക്കാമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ അയാൾ ഈ ലോകത്തിലെ ഏറ്റവും വലിയ മണ്ടൻ ആണ്. ഒപ്പം ആ പ്രസ്താവന ഏറ്റവും വലിയ വിഡ്ഢിത്തവും. അതുകൊണ്ട് വിജയിക്കണം എന്നുണ്ടെങ്കിൽ ഇത്തരം കപട പ്രസ്താവനകളിൽ വിശ്വസിച്ച് സമയം പാഴാക്കാതെ അതിനുള്ള പരിശ്രമങ്ങൾ നടത്തി തുടങ്ങുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാനാവൂ.
![]() |
| കഠിനാദ്ധ്വാനം |
നിങ്ങളെ കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് തടയുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകും. ഉദാഹരണത്തിന് നിങ്ങളുടെ ഇഷ്ടങ്ങൾ, വിനോദം, പ്രണയം അങ്ങനെ നിരവധി കാരണങ്ങളും ഘടകങ്ങളും. ഇതിനെല്ലാമായി സമയം കളഞ്ഞ് നിങ്ങളുടെ സ്വപ്നത്തിനു വേണ്ടി നീക്കിവയ്ക്കാൻ സമയം ഇല്ലാതാകുമ്പോൾ ഒന്നോർക്കുക. ഇതിൽ നിന്നെല്ലാം ലഭിക്കുന്ന മധുരത്തേക്കാൾ എത്രയോ മടങ്ങാണ് വിജയത്തിൻറെ കൊടുമുടിയിൽ നിൽക്കുമ്പോൾ ലഭിക്കുന്ന മധുരം. ആ മധുര നിമിഷത്തിൽ നിങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം നിങ്ങളെ തേടിയെത്തും. അപ്പോൾ നിങ്ങൾക്ക് അതിൽ നിന്ന് ലഭിക്കുന്ന മധുരം ഇതിനേക്കാൾ എത്രയോ ഇരട്ടി ആയിരിക്കും. അല്ലാത്തപക്ഷം കഠിനാദ്ധ്വാനം ചെയ്യാതെ ആ സമയം നിങ്ങൾ മറ്റു കാര്യങ്ങൾക്കായി നീക്കിവെച്ചാൽ ആ കാര്യങ്ങൾ കുറച്ചു കാലം നിങ്ങളെ സന്തോഷപ്പെടുത്തും. പക്ഷേ പതുക്കെ പതുക്കെ ആ സന്തോഷം നിങ്ങളിൽ നിന്ന് എത്രയോ ദൂരെയാകും. അതുകൊണ്ട് എപ്പോഴും കഠിനാധ്വാനം ചെയ്യുക. അതിലൂടെ നിങ്ങൾ നേടിയെടുക്കുന്ന നേട്ടങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷം ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടാകും. തോൽവി സ്വയം ചോദിച്ചുവാങ്ങാൻ ഒരിക്കൽപോലും മെനക്കെടരുത്. അത് നിങ്ങൾ നിങ്ങളോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആയിരിക്കും. അതിനാൽ കഠിനാധ്വാനമുള്ളവരായ് മാറുക. വിജയം നിങ്ങളെ തേടിയുള്ള യാത്രയിൽ ഒട്ടും അലസത കാണിക്കില്ല.
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പുതു വർഷത്തെ വരവേറ്റവർ ഓർക്കേണ്ട കാര്യങ്ങൾ
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
