നിങ്ങൾ എന്താ ആലോചിച്ചു നിൽക്കുന്നത്? നിങ്ങൾക്ക് ചുറ്റും കാണുന്ന ഈ സമ്പന്നർ എല്ലാം ജീവിതത്തിൽ ഏറെ സന്തോഷിക്കുന്നവർ ആണെന്നാണോ? അതോ പണമാണ് സന്തോഷത്തിൻറെ ഏക ഘടകമെന്നാണോ? അങ്ങനെ ചിന്തിക്കുന്നു എങ്കിൽ നിങ്ങൾ സ്വയം നിങ്ങളുടെ പരാജയത്തെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ പണമല്ല സന്തോഷത്തെ കൊണ്ടുവരുന്നത്. നിങ്ങളുടെ ഇഷ്ടങ്ങൾ ആണ് നിങ്ങളിൽ ആഹ്ളാദത്തെ നിറയ്ക്കുന്നത്. നിങ്ങൾ നിങ്ങളുടെ ഇഷ്ടങ്ങൾക്ക് പുറകെ സഞ്ചരിച്ചാൽ അത് പണത്തെ കൊണ്ടു വന്ന് തരും. അതല്ലാതെ നിങ്ങൾ പണത്തെ തേടി ഇറങ്ങിയാൽ പണം നിങ്ങളിൽ എത്തിച്ചേരില്ലെന്നു മാത്രമല്ല നിങ്ങളുടെ കൈവശമുള്ളത് പോലും നഷ്ടപ്പെടും.
നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെ തേടി പിടിച്ച് അതിനു പുറകെ സഞ്ചരിക്കാനാണ് ശ്രമിക്കേണ്ടത്. ഇന്നു നിങ്ങൾ കാണുന്ന സമ്പന്നർ എല്ലാം അങ്ങനെ ചെയ്തതു കൊണ്ടാണ് അവർ സമ്പന്നരായ് ഇരിക്കുന്നത്. അതുകൊണ്ട് അവരെ കണ്ട് അത്ഭുതപ്പെട്ട് നിൽക്കാതെ നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകെയുള്ള യാത്ര ആരംഭിക്കുക. അങ്ങനെ വന്നാൽ കുറച്ചു നാളുകൾക്കു ശേഷം നിങ്ങളെയും അത്ഭുതത്തോടെ നോക്കി കാണാൻ ജനങ്ങൾ ഉണ്ടാകും. അല്ലാത്തപക്ഷം നിങ്ങൾക്ക് ആ ജനകൂട്ടത്തിൻ ഉള്ളിൽ എവിടെയോ മറഞ്ഞിരിക്കേണ്ടി വരും.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
