ഇന്ന് പഴയ ഒരു പുസ്തകത്തിനിടയിൽ നിന്ന് കൂട്ടുകാരുമൊത്തുള്ള ഒരു ഫോട്ടോ കിട്ടി. അതോടൊപ്പം മറന്നുപോയ കുറെ ഓർമ്മകളും. കോളേജിലെ മനോഹരമായ നിമിഷങ്ങൾ. എന്താണെന്നറിയില്ല എൻറെ പ്രിയ കൂട്ടുകാരോടൊപ്പം എന്നെ കാണുമ്പോൾ വീട്ടുകാർ പറയാറുണ്ട്; അടുത്ത തവണ ഇവരോടൊപ്പം നിന്നെ കണ്ടാൽ കാലു തല്ലിയൊടിക്കും എന്ന്. ഈ സുഹൃത്തുക്കൾ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ജീവിതത്തിൽ ഒരു ദിവസം പോലും കടന്നു പോയിരുന്നില്ല. ഏതെങ്കിലും ഒരു പുതിയ പെൺകുട്ടി കോളേജിലേക്ക് വന്നാൽ എല്ലാവരും ആ പെൺകുട്ടിക്ക് പുറകെ പ്രണയാഭ്യർത്ഥനയുമായുള്ള ഓട്ടമായിരുന്നു. പ്രണയത്തിൻറെ മൂല്യം എന്തെന്ന് പോലും അറിയാത്ത പ്രണയം. 🤩🤩😍അത്തരം പ്രണയം ഓരോ നിമിഷവും ഞങ്ങളിലേക്ക് കടന്നു വന്നുകൊണ്ടിരുന്നു. മറ്റൊരു പെൺകുട്ടിയെ കാണുമ്പോൾ ഈ പെൺകുട്ടിയെ പാതിവഴിയിൽ ഉപേക്ഷിച്ച് ആ പെൺകുട്ടിക്കു പുറകെ ആയിരുന്നു യാത്ര. 🥰🥰 ഈ കൂട്ടുകാരെ കണ്ടുമുട്ടുന്നതിന് മുമ്പ് കരുതിയിരുന്നത് ദൈവമാണ് പ്രണയജോഡികളെ കൂട്ടിമുട്ടിക്കുന്നത് എന്നാണ്. എന്നാൽ ദൈവം മുകളിലിരുന്ന് അതിൽ ഇൻറ്റേണൽ ഷിപ്പ് നടത്തുമ്പോൾ താഴെ ഈ സുഹൃത്തുക്കൾ പ്രണയജോഡികൾ നിർമ്മിച്ചു കൊണ്ടിരിക്കുകയായിരുന്നു. കാൻറീൻനിലെ ഓർമ്മകൾ തന്നെ സുന്ദരമായിരുന്നു. ഓർഡർ നൽകുന്ന സമയത്ത് എല്ലാവരും അംബാനി ആയിരുന്നു. എന്നാൽ ബിൽ അടക്കുന്ന സമയത്ത് എല്ലാവരും മല്യയാകുമായിരുന്നു. ഞങ്ങൾ പരസ്പരം പേര് വിളിക്കാറു പോലും ഇല്ല. ഇരട്ട പേരിൽ കളിയാക്കി വിളിക്കുന്ന കൂട്ടുകാരൻറെ സ്നേഹം ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു. എന്നെപ്പോലെയുള്ള അവസാന ബെഞ്ചുകാരുടെ ഓർമ്മകൾ എന്നും സുന്ദരമായിരുന്നു. ഞങ്ങൾക്ക് എന്നും ദീപാവലി ആയിരുന്നു. ഞങ്ങൾ ക്ലാസ്സിൽ വല്ലപ്പോഴും മാത്രമേ കയറാറുള്ളൂ. ക്ലാസിനേക്കാൾ കൂടുതൽ ഞങ്ങൾ കോളേജ് വരാന്തകളിൽ ആയിരുന്നു സജീവം. ഇനി ക്ലാസിലിരുന്നാൽ തന്നെ അവസാന ബെഞ്ചിൽ ഇരുന്നു കൂവുകയും,സംസാരിക്കുകയും ചെയ്യുക ആയിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. ഇനി ഏതെങ്കിലും പെൺകുട്ടിയെ ഇഷ്ടമായി എന്നിരിക്കട്ടെ; അത് ഈ കൂട്ടുകാർക്ക് എങ്ങാനും മനസ്സിലായാൽ പിന്നെ ആ പെൺകുട്ടിയുടെ അടുത്തു നിന്ന് ഞങ്ങളുടെ പേര് വിളിക്കുന്നതായിരുന്നു ഇവരുടെ പ്രധാന പരിപാടി. മനസ്സിലെ പ്രണയത്തെ ആ പെൺകുട്ടിയുടെ അടുത്തെത്തിക്കുന്ന വാട്സാപ്പിൻറെ പരിപാടി ഈ സുഹൃത്തുക്കളായിരുന്നു നടത്തിയിരുന്നത്. അറ്റൻഡൻസ് പേടി മൂലമാണ് ഞങ്ങൾ ക്ലാസ്സിൽ തന്നെ കയറിയിരുന്നത്. എന്നാൽ ആ അറ്റൻഡൻസ് ആകട്ടെ ഒരിക്കലും ഞങ്ങൾക്ക് പൂർണമായി ലഭിച്ചിരുന്നില്ല. സെമസ്റ്ററിൻറെ അവസാനമാകുമ്പോഴേക്കും ഫൈൻ അടച്ച് അടച്ച് കയ്യിലുള്ള സേവിങ്സ് പൂർണമായി തീർന്നിരിക്കും. ആ പിന്നെ ലൈബ്രറി! അത് ഞങ്ങൾക്ക് ഒരു അമ്പലമായിരുന്നു. കാരണം വർഷത്തിൽ ഒരു തവണ മാത്രമേ ഞങ്ങൾ അവിടേക്ക് പ്രവേശിക്കാറുള്ളൂ.അതും ഏതെങ്കിലും ഒരുത്തൻ നിർബന്ധിച്ച് അതിനുള്ളിലേക്ക് കൊണ്ടുപോകുമ്പോൾ മാത്രം. കാരണം ലൈബ്രറിയേക്കാൾ കൂടുതൽ കോളേജിന് തൊട്ടടുത്തുള്ള കാൻറീനിൽ സമയം ചെലവഴിക്കാനായിരുന്നു ഞങ്ങൾക്ക് കൂടുതലിഷ്ടം. കോളേജിൽ എല്ലാവരും റാങ്കിനു വേണ്ടി പഠിക്കുമ്പോൾ ഞങ്ങൾക്ക് അവിടെ ജയിക്കുക എന്നത് തന്നെ വെല്ലുവിളിയായിരുന്നു. അവർ ഫസ്റ്റ് ക്ലാസിൽ പോലും കരയുമ്പോൾ ഞങ്ങൾ 40 കിട്ടിയാൽ തന്നെ പാർട്ടി നടത്തുമായിരുന്നു. ടീച്ചർമാർക്ക് ഞങ്ങളോട് ഉള്ള ശത്രുത അത് ഒന്ന് വേറെ തന്നെ ആയിരുന്നു. ഇത്ര പേരുകൾ ഞങ്ങളുടെ വീട്ടുകാർ പോലും ഞങ്ങളെ വിളിച്ചിരിക്കില്ല. എന്നാലും ആ ഓർമ്മകൾ മനോഹരം തന്നെയായിരുന്നു. ആ സമയത്ത് ഞങ്ങളെ പേടിപ്പെടുത്തിയിരുന്നവരെ കുറിച്ച് ഇന്ന് ഓർക്കുമ്പോൾ ചിരിക്കാൻ തോന്നുന്നു.
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
