ഈ ലോകത്തിലെ പ്രണയത്തിൻറെ സത്യാവസ്ഥ എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ സ്വന്തമാക്കുന്നത് വരെ ഈ ലോകത്തിലെ ഏതൊരു പെൺകുട്ടിയും നിങ്ങളെ സംബന്ധിച്ച് സുന്ദരിയാണ്. ഇനി പെൺകുട്ടി സുന്ദരിയും, ആൺകുട്ടി ധനികനും ആണെങ്കിൽ പ്രണയം പൂവിടാൻ നിമിഷ നേരം മതി. ഈ ലോകം ഒരിക്കലും നിങ്ങളെ അന്വേഷിക്കില്ല. അതുപോലെ തന്നെ നിങ്ങളിലേക്ക് കടന്നുവരാത്തിടത്തോളം മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങൾക്ക് വെറും തമാശ മാത്രമാണ്. ഇന്നും ജനങ്ങൾ നല്ല ചിന്തകൾക്കെല്ല, നല്ല കാഴ്ചകൾ കാണാൻ ആണ് പ്രാധാന്യം കൊടുക്കുന്നത്. സത്യത്തിൽ ആരും ഈ ലോകത്ത് നിങ്ങളെ കുറിച്ച് ചിന്തിക്കുകയോ, വിഷമിക്കുകയോ ചെയ്യുന്നില്ല. മറ്റുള്ളവർക്ക് നിങ്ങൾ എന്ത് ചെയ്യുന്നു എന്നറിയാനുള്ള വെറും ആകാംക്ഷ മാത്രമേയുള്ളൂ. നിങ്ങൾ വിജയിക്കുമ്പോൾ കപട സ്നേഹവുമായി വന്നെത്തുന്ന ബന്ധുക്കളാലും, കൂട്ടുകാരാലും നിങ്ങൾ വലയം ചെയ്യപ്പെടും. നിങ്ങൾ പോലും അറിയാതെ ശത്രുക്കളുടെ ഒരു സേന തന്നെ നിങ്ങൾക്ക് ചുറ്റിലും വളർന്നു വന്നിട്ടുണ്ടാകും. ഈ ലോകത്ത് മനുഷ്യനു കടന്നു ചെല്ലാൻ കഴിയാത്ത ഒരു കൊടുമുടിയുമില്ല, നേടിയെടുക്കാൻ കഴിയാത്ത ഒരു ലക്ഷ്യസ്ഥാനവും ഇല്ല. പ്രശ്നം എന്തെന്നാൽ നിങ്ങൾ അതിനുവേണ്ടി ശ്രമിക്കുന്നില്ല എന്നത് തന്നെയാണ്. ജീവിതത്തിൽ നേട്ടങ്ങൾ നേടിയെടുക്കാൻ പോരാടേണ്ടതുണ്ട്. ജീവിതം മനോഹരമാക്കാൻ അതിനെ മനസ്സിലാക്കേണ്ടതുണ്ട്. സത്യം പറയുന്നത് പോകട്ടെ സത്യം കേൾക്കുന്നത് പോലും ഇന്നത്തെ ലോകത്ത് ജനങ്ങൾക്ക് ഇഷ്ടമല്ലാതായിരിക്കുന്നു. നിങ്ങളുടെ മുന്നിലുള്ള സമയം എങ്ങനെയോ ആയിക്കൊള്ളട്ടെ; പക്ഷേ ഒന്നോർക്കുക അത് തീർച്ചയായും മാറിമറിയും. ഒരിക്കൽ ഒരാൾ എന്നോട് പറഞ്ഞു ഈ ലോകം സ്നേഹം കൊണ്ടാണ് മുന്നോട്ടു പോകുന്നത് എന്ന്. പിന്നീട് അയാൾ പറഞ്ഞു ഈ ലോകം സൗഹൃദങ്ങളിൽ ആണ് നിലനിൽക്കുന്നത് എന്ന്. ഇത് രണ്ടും നേടിയെടുത്തപ്പോൾ എനിക്ക് തോന്നി ഈ ലോകം ഓരോരുത്തരുടെയും കാഴ്ചപ്പാടിലാണ് മുന്നോട്ടു പോകുന്നത് എന്ന്. നിങ്ങളുടെ വിഷമം ഒരിക്കലും നിങ്ങൾ എല്ലാവരോടും പങ്കുവെക്കരുത്. എല്ലാവരുടെ വീട്ടിലും മുറിവുണങ്ങാനുള്ള മരുന്ന് ഉണ്ടായിരിക്കില്ല; പക്ഷേ ഉപ്പ് തീർച്ചയായും ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നടന്നു കയറാനുള്ള ദൃഢ നിശ്ചയം നിങ്ങളിൽ ഉണ്ടെങ്കിൽ ഏത് വീഴ്ചയിൽ നിന്നും നിങ്ങൾ ഉയർത്ത് എഴുന്നേൽക്കും. വിജയത്തിലേക്ക് എത്താൻ നിങ്ങൾക്ക് ചെറിയ, ചെറിയ ചുവടുകൾ എടുത്തുവെച്ചേ മതിയാകൂ. പക്ഷേ അത് ആർക്കും മനസ്സിലാവുകയില്ല, ആർക്കും ബോധ്യപ്പെടുകയുമില്ല. നിങ്ങൾ വിജയിക്കുന്നത് വരെ നിങ്ങളുടെ പരിശ്രമങ്ങളെ മറ്റുള്ളവർ കളിയാക്കുക തന്നെ ചെയ്യും. പക്ഷേ നിങ്ങൾ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുക തന്നെ ചെയ്യുക.
