നിങ്ങൾ എത്രത്തോളം കഠിനാധ്വാനം ചെയ്യാൻ തയാറാകുന്നുവോ അതിൻറെ ഫലം ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ തേടിയെത്തിയിരിക്കും. ജീവിതത്തിൻറെ ദുർഘട പാതയിലൂടെ സഞ്ചരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഇറങ്ങിത്തിരിച്ചു കൊള്ളൂ. വിജയം നിങ്ങളെ തേടിയെത്തും.
ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ലോകോത്തര ഫുട്ബോളറുടെ കുട്ടിക്കാലത്ത് അദ്ദേഹത്തിൻറെ ടീച്ചർ പറഞ്ഞത് ഫുട്ബോൾ നിനക്ക് ജീവിക്കാനുള്ള വക ഉണ്ടാക്കി തരില്ല എന്നാണ്. ഇന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും കോടീശ്വരൻമാരായ ഫുട്ബോളർമാരുടെ പട്ടികയിൽ ഒന്നാമതാണ്.
നവാസുദ്ദീൻ സിദ്ദിഖി- ഇദ്ദേഹത്തെ അറിയാത്തവരായി ബോളിവുഡ് സിനിമ ആരാധകരിൽ ഒരാൾ പോലും ഉണ്ടാകില്ല.നവാസുദ്ദീൻ സിദ്ദിഖിയുടെ ജീവിതത്തിൻറെ ദുർഘട സമയത്ത് എത്രയോ സംവിധായകർ അദ്ദേഹത്തോട് അഭിപ്രായപ്പെട്ടിട്ടുണ്ട്; താങ്കൾക്ക് സിനിമയിൽ ഒരിക്കലും ഒരു ചെറിയ വേഷം പോലും ലഭിക്കില്ല എന്ന്. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയിരുന്നത് അദ്ദേഹത്തിന് ഈ മേഖലയ്ക്ക് വേണ്ട സൗന്ദര്യം ഇല്ല എന്നതായിരുന്നു. 12 വർഷം അദ്ദേഹം ബോളിവുഡിൽ ഒരു ചെറിയ വേഷം ലഭിക്കാനായി അലഞ്ഞു. സെക്യൂരിറ്റി, പാചകക്കാരൻ തുടങ്ങി ഒട്ടനവധി ജോലികൾ ചെയ്തു. എത്രയോ തവണ അദ്ദേഹത്തിന് അവഗണനകളെ നേരിടേണ്ടതായി വന്നു.ഒട്ടനവധിയിടങ്ങളിൽ നിരസിക്കപ്പെട്ടു. എന്നിട്ടും അദ്ദേഹം തോറ്റു കൊടുക്കാൻ തയ്യാറാവാതെ പരിശ്രമിച്ചുകൊണ്ടിരുന്നു. ഇന്ന് അദ്ദേഹം ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. അതുമാത്രമല്ല തനിക്ക് ഒരു നടനാകാനുള്ള സൗന്ദര്യമോ കഴിവോ ഇല്ല എന്ന് കളിയാക്കിവരോട് മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി കൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്.നിങ്ങൾ മോശം സമയത്തിലൂടെ കടന്നുപോവുമ്പോൾ എല്ലാവരും പറയാറുണ്ട് മോശം കാലഘട്ടം അത് കഴിഞ്ഞു പോകുമെന്ന്; അതിനുശേഷം നല്ല കാലം കടന്നു വരും എന്ന്. ശരി തന്നെയാണ്. നിങ്ങളുടെ മോശം കാലഘട്ടത്തിൽ നിങ്ങൾ പഠിക്കുന്ന പാഠങ്ങളാണ് നിങ്ങളുടെ നല്ല കാലഘട്ടത്തിന് വഴിയൊരുക്കുന്നത്. എന്നാൽ നിങ്ങളിൽ പലരും മോശം കാലഘട്ടത്തിൽ നിന്ന് ഒന്നും പഠിക്കാത്തവരാണ്. പിന്നെ എങ്ങനെയാണ് നിങ്ങളെ നല്ല സമയം തേടി വരുക? "ഈ ലോകം എത്രയോ വേഗതയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഈ ലോകത്തിലെ ഏറ്റവും വലിയ പരാജയം എന്നത് ഒരു റിസ്കും എടുക്കാതിരിക്കലാണ്"- ഈ വാക്കുകൾ മാർക്ക് സുക്കർബർഗിൻറെതാണ്. ഇദ്ദേഹത്തെ ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കാം. എന്നാൽ അദ്ദേഹം നിർമ്മിച്ച ഒരു അപ്ലിക്കേഷൻ അത് നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമാണ്. അതിൻറെ പേരാണ് ഫെയ്സ്ബുക്ക്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സ്വന്തം കഴിവിൽ വിശ്വസിക്കുക എന്നതാണ് വലിയ കാര്യം.ആ വിശ്വാസമാണ് അദ്ദേഹത്തിന് ലോകത്തിലെ നമ്പർ വൺ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമം നിർമ്മിക്കാൻ പ്രചോദനമായത്. ആദ്യ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഈ ആശയത്തെ ചുറ്റുമുള്ളവരെല്ലാം കളിയാക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിനെ കളിയാക്കാൻ അന്ന് ശ്രമിച്ച എല്ലാവരും ഇന്ന് അദ്ദേഹം നിർമ്മിച്ച ആപ്ലിക്കേഷനിലൂടെ സ്വയം കളിയാക്കപ്പെടുന്നു. ഇതാണ് നിങ്ങളുടെ കഴിവിലുള്ള വിശ്വാസത്തിൻറെ ശക്തി. നിങ്ങൾക്ക് ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യം വലുതായി ചിന്തിക്കുക തന്നെ വേണം. നിങ്ങളെ കളിയാക്കുന്ന നിരവധി പേർ അപ്പോഴും ഉണ്ടാകും. അതുകൊണ്ടു തന്നെ ജീവിതത്തിൽ ചെറുതായി ചിന്തിക്കുന്നവരുടെ വാക്കുകളെ ഒരിക്കലും മുഖവിലയ്ക്ക് എടുക്കരുത്. അവർ ജീവിതത്തിൽ ഒന്നും ചെയ്യില്ലെന്ന് മാത്രമല്ല നിങ്ങളെ എന്തെങ്കിലും ചെയ്യാൻ അനുവദിക്കുകയുമില്ല. അവരുടെ വാക്കുകൾ കേട്ട് നിങ്ങൾ മുന്നോട്ടുപോകാൻ ശ്രമിച്ചാൽ തീർച്ചയായും ജീവിതത്തിൽ നിങ്ങൾ പൂർണ്ണ പരാജയമായി തീരും. പുതിയതായി എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ നിങ്ങൾ തീർച്ചയായും വിജയിക്കും.
ആദ്യകാലത്ത് യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്ത് വീഡിയോസ് ഇടുന്നവരെ ജനം നിരന്തരം കളിയാക്കിയിരുന്നു. ഇന്ന് അവർ പോലും യൂട്യൂബ് ചാനലുകൾ നിർമ്മിച്ചു വീഡിയോസ് ഇടുന്നു എന്നതാണ് മറ്റൊരു തമാശ.
നിങ്ങളുടെ ചിന്താഗതികൾക്ക് നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവോ അതുതന്നെയാണ് നിങ്ങൾ. ഇന്ന് ലോകത്തിലെ കോടീശ്വരൻമാർ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു, ജോലിയെടുക്കുന്നു. അവർ വിചാരിച്ചാൽ ജീവിതം അടിച്ചുപൊളിക്കാം. അതെല്ല അവരുടെ ചിന്താഗതി. അങ്ങനെ അടിച്ചുപൊളിക്കല്ലിൻറെ ചിന്താഗതിയായിരുന്നു അവർക്ക് എങ്കിൽ അവർ ഒരിക്കലും ലോക കോടീശ്വരൻമാരാകില്ലായിരുന്നു. അതുകൊണ്ട് തന്നെ എപ്പോഴും നിങ്ങൾ നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുക. പുതിയ കാര്യങ്ങൾ പഠിക്കുക.റിസ്ക് എടുക്കാൻ തയ്യാറാക്കുക. ധീരുഭായി അംബാനി ഒരിക്കൽ പറഞ്ഞപോലെ "മറ്റുള്ളവർക്ക് മുന്നേ വലുതായി ചിന്തിക്കുക; വലിയ സ്വപ്നങ്ങൾ കാണുക. കാരണം ചിന്തകൾ ആരുടെയും നിയന്ത്രണത്തിലല്ല". ആ വലിയ ചിന്തകൾ നിങ്ങളെ വിജയത്തിലെത്തിക്കും.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
https://www.instagram.com/kvroopeshvijayan
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
