ഈ ലോകത്ത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും നിങ്ങൾക്ക് ചെയ്യണമെന്നുണ്ടെങ്കിൽ ആദ്യം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾ ചിന്തിച്ചു തുടങ്ങണം. ഈ ലോകം നിങ്ങളെ ഒരിക്കലും മാറ്റില്ല. അതിന് നിങ്ങൾ നിങ്ങളോട് തന്നെ മത്സരിക്കേണ്ടതുണ്ട്. എനിക്ക് അറിയില്ല ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന്; ഈ ലോകത്ത് വിജയിച്ച ഏതൊരു വ്യക്തിയും ആയിക്കൊള്ളട്ടെ അവർ മറ്റുള്ളവരിൽ നിന്ന് തീർത്തും വ്യത്യസ്തരായിരുന്നു. ഒരു കാര്യം ഉണ്ട് അവർ വിജയത്തിൽ എത്തിച്ചേരുന്നത് വരെയും സാധാരണ ജനങ്ങൾ അവർക്ക് ഭ്രാന്താണ് എന്നാണ് പറഞ്ഞിരുന്നത്. അവർ വിജയിക്കുമ്പോൾ അവരെ അനുകരിക്കാൻ ഇവർ ശ്രമിക്കുന്നു. അതിനാൽ തന്നെ നിങ്ങളും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് എങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ട. അതാണ് നിങ്ങളുടെ കരുത്ത്.അതാണ് നിങ്ങളെ ലക്ഷക്കണക്കിനുള്ള ജനക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ഞാൻ ഇത്രയും കാലത്തിനിടയ്ക്ക് ഒരുപാട് പേരെ കണ്ടുമുട്ടിയിട്ടുണ്ട്. അതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഈ ലോകത്തിലെ ഏതൊരു വിജയവും നേടിയെടുക്കുന്നത് നിങ്ങളുടെ മനസ്സിൻറെയും ചിന്താഗതികളുടെയും ബലത്തിലാണ്. നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, നിങ്ങളെങ്ങനെ പ്രവർത്തിക്കുന്നു അതാണ് നിങ്ങളുടെ ഭാവിയെ തീരുമാനിക്കുന്നത്.
10000 രൂപ ശമ്പളം വാങ്ങുന്ന ഒരു വ്യക്തിയുടെ മനസ്സിൽ 10 ലക്ഷം രൂപ ശമ്പളം വാങ്ങണം എന്ന തോന്നൽ ഉണ്ടാകാത്തിടത്തോളം കാലം അയാൾ ആ 10,000 രൂപയിൽ തന്നെ കുടുങ്ങി കിടക്കും.ആ ചിന്തയിൽ അയാൾ എത്തിയാൽ മാത്രമേ അതിനുവേണ്ടി അയാൾ പരിശ്രമിക്കുകയും ഉള്ളൂ. നിങ്ങൾക്ക് അറിയുമോ ഇവിടെ യഥാർത്ഥത്തിൽ വില്ലൻ ആരാണെന്ന്? നിങ്ങളുടെ ചിന്താഗതി തന്നെയാണ്. 10,000 രൂപയിൽ നിന്ന് പത്തുലക്ഷത്തിലേക്കുള്ള യാത്ര മണ്ടത്തരമാണെന്ന ചിന്താഗതിയും അത് ഒരിക്കലും നേടിയെടുക്കാൻ ആകില്ലെന്ന ചിന്തയും. ഈ നെഗറ്റീവ് ചിന്തകൾ അതുകൊണ്ടുതന്നെ നിങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. അതിനാലാണ് പറയുന്നത് ഈ ലോകത്തിനോട് നമുക്ക് പിന്നീട് മത്സരിക്കാം. ആദ്യം നിങ്ങൾ നിങ്ങളുടെ ചിന്തകളോടും, പ്രവർത്തികളോടും മത്സരിക്കാൻ ശീലിക്കൂ. ആ ഒരു കാര്യം പറയാൻ വിട്ടുപോയി. നിങ്ങളുടെ ഈ നെഗറ്റീവ് ചിന്താഗതികളുടെ തീയ്യിൽ പെട്രോളൊഴിച്ചു തരാൻ മറ്റുള്ളവർ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. കാരണം അത് അവരുടെ ജോലിയാണ്. നിങ്ങൾ അവരോട് പറഞ്ഞു നോക്കൂ "ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആകുമെന്ന്". അവർ നിങ്ങളെ കളിയാക്കി ചിരിക്കും. നിങ്ങളുടെ വാക്കുകളെ അവർ ഒരിക്കലും വിശ്വസിക്കില്ല. എന്നാൽ നിങ്ങൾ അവരോട് ഇങ്ങനെ പറഞ്ഞു നോക്കൂ "ഞാൻ ഈ ലോകത്തിലെ വലിയ മണ്ടനാണ് എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല" എന്ന്. ഈ ലോകം മുഴുവൻ നിങ്ങളെ വിശ്വസിക്കും. ഇതാണ് ലോകം. ഇതാണ് ലോകത്തിൻറെ മഹത്വം. നിങ്ങൾ വിജയിച്ചു കാണിച്ചുകൊടുക്കൂ.അപ്പോൾ ലക്ഷക്കണക്കിനു പേർ നിങ്ങളുടെ പുറകെ വന്നു കൊള്ളും. ഇതാണ് ലോകത്തിലെ സത്യാവസ്ഥ. ഇത് പറയാനുള്ള കാരണം മറ്റൊന്നുമല്ല ലോകം നിങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നു, മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്നീ ഘടകങ്ങൾ ഒന്നും നിങ്ങളെ ബാധിക്കേണ്ട കാര്യമേ ഇല്ല. നിങ്ങളെ കുറിച്ച് നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടു തന്നെ നിങ്ങൾ നിങ്ങളുടെ ചിന്തകളെയും,പ്രവർത്തികളെയും മികച്ചതാക്കാൻ പരിശ്രമിക്കൂ. വിജയിച്ചവർ എന്താണ് പറയുന്നത് എന്ന് നോക്കൂ, അവരുടെ ചിന്താഗതികൾ എന്തായിരുന്നുവെന്ന് പഠിക്കൂ.ആ ചിന്താഗതികളെ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കൂ.കാരണം ചിന്തകളാണ് നിങ്ങളെ മാറ്റിമറിക്കുന്നത്. അതിനാൽ ആദ്യം നിങ്ങൾ നിങ്ങളുടെ ചിന്തകളെ മാറ്റാൻ ശ്രമിക്കുക. തീർച്ചയായും ആ ചിന്തകൾ നിങ്ങൾക്ക് വിജയത്തിലേക്കുള്ള വഴിയൊരുക്കും.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
Follow Instagram
https://www.instagram.com/kvroopeshvijayan
Follow on Pintrest
https://pintrest.com/roopuim
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും
