നിങ്ങൾ നിങ്ങളുടെ സ്വപ്നം നേടിയെടുക്കാനായി രാപകലുകൾ ഇല്ലാതെ കഠിനാധ്വാനം ചെയ്തിട്ടും ആ സ്വപ്നം നിങ്ങളിൽ നിന്നും ഏറെ അകലെയാണോ? എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട കാരണം ഈ ലോകത്ത് നിങ്ങൾ ഒറ്റയ്ക്കല്ല. പുതിയതായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ച് അതിൽ പരാജയപ്പെട്ടവർ ആയി നിങ്ങൾ മാത്രമല്ല. എപ്പോഴും ഓർമ്മ വയ്ക്കുക വിജയിക്കാനായി എന്തുചെയ്യണമെന്ന് നിങ്ങൾക്ക് അറിഞ്ഞിരുന്നാൽ മാത്രം വിജയം നിങ്ങൾക്ക് അരികിലെത്തില്ല വിജയിക്കാനായി എന്ത് ചെയ്യരുത് എന്ന് കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാൻ കഴിയൂ. ഏതെങ്കിലും ഒരു വസ്തുവിന്റെ കുറവും കൂടുതലും മുഴുവൻ ഭക്ഷണത്തിന്റെയും രുചി കളയുന്നതു പോലെ. അതുപോലെ തന്നെ നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ ഒരു തെറ്റു പോലും നിങ്ങളുടെ ഇത്രയും വർഷമായുള്ള കഠിനാദ്ധ്വാനത്തെ നശിപ്പിച്ചേക്കാം. അതുകൊണ്ടു തന്നെ നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്; നിങ്ങൾ ഇപ്പോൾ പരാജയപ്പെടുകയാണെന്ന്. ഒരിക്കലുമല്ല. നിങ്ങൾ വിജയത്തിനായുള്ള യാത്രയിൽ എവിടെയൊക്കെ തെറ്റുകൾ വരുത്തരുതെന്ന് പഠിക്കുകയാണ്. നിങ്ങളൊരിക്കലും കഴിവില്ലാത്ത ഒരാൾ അല്ല.കഴിവ് ഇല്ലാത്തതു കൊണ്ടല്ല നിങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത്. മറിച്ച് നിങ്ങളുടെ അറിവിന്റെയും പരിചയ സമ്പത്തിൻറെയും കുറവു മൂലമാണ്. അത് മനസ്സിലാക്കാനായി നിങ്ങൾ പരാജയപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ ഒരിക്കലും നിങ്ങൾ പരാജയത്തെ ഭയക്കേണ്ടതില്ല. ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടേറിയ ദിവസം ആയിരിക്കാം. എന്നാൽ നാളെ അത് നിങ്ങളുടെതാണ്.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും