ഒരിക്കലും നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്ര അവസാനിപ്പിക്കരുത്. ഒരിക്കലും നിങ്ങൾ ആ യാത്രയിൽ നിന്ന് പിന്മാറുകയുമരുത്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും നിങ്ങൾ മുന്നോട്ട് തന്നെ കുതിക്കുക. നിങ്ങളുടെ സ്വപ്നത്തിലേക്ക് ഭ്രാന്തമായ ആവേശത്തോടെ സഞ്ചരിക്കുക. അങ്ങനെയൊരു ഭ്രാന്തമായ ആവേശം നിങ്ങളിൽ നിറഞ്ഞാൽ തീർച്ചയായും വിജയം നിങ്ങളെ ആ വഴിയിൽ കാത്തിരിക്കുന്നുണ്ടാകും. ഈ ലോകം ഉറപ്പായും നിങ്ങൾക്ക് മുന്നിൽ കീഴടങ്ങും. ലോകത്തെ കീഴടക്കാനുള്ള ആവേശം നിങ്ങളിൽ ഉണ്ടാകണമെന്ന് മാത്രം.
മൈക്കിൾ ജോർഡൻ- ബാസ്കറ്റ് ബോളിലെ ദൈവം. ഇദ്ദേഹത്തെ അറിയാത്ത ഒരു ബാസ്കറ്റ്ബോൾ പ്രേമി പോലും ഇന്ന് ലോകത്ത് ഉണ്ടാകില്ല.ബാസ്കറ്റ്ബോളിൽ കരിയറിലെ ആദ്യ സമയത്ത് 900 ഷോർട്ട്സ് മിസ് ചെയ്ത വ്യക്തി, 300 തവണ സ്വന്തം ടീം പരാജയപ്പെട്ടിട്ടും,67 തവണ ടീമിനെ വിജയത്തിലെത്തിക്കാൻ ഉള്ള ഷോട്ട് നഷ്ട്ടപ്പെടുത്തിയിട്ടും ഇദ്ദേഹം ഒരിക്കലും കീഴടങ്ങുന്ന കുറിച്ചോ, പിന്മാറുന്നതിനെക്കുറിച്ചോ ചിന്തിച്ചത് പോലുമില്ല. മൈക്കിൾ ജോർഡൻറെ അഭിപ്രായത്തിൽ ഒരിക്കൽ നിങ്ങൾ കീഴടങ്ങാൻ തീരുമാനിച്ചാൽ പിന്നീട് അത് നിങ്ങളുടെ ശീലമായി തീരും. അതുകൊണ്ടു തന്നെ ഒരിക്കലും കീഴടങ്ങുകയോ, പിന്മാറുകയോ ചെയ്യരുത്.കഴിവുകൾ ഒട്ടനവധി വ്യക്തികളിൽ ഉണ്ട്. എന്നാൽ ആ കഴിവുകൾക്ക് പുറകെ സഞ്ചരിക്കാനുള്ള ഭ്രാന്തമായ ആവേശം കുറച്ച് പേരിൽ മാത്രമേ ഉണ്ടാകൂ. ആ കൂട്ടത്തിൽ ആണ് മൈക്കിൾ ജോർഡൻറെ സ്ഥാനം. കരിയറിൻറെ ആരംഭത്തിൽ അദ്ദേഹത്തിൻറെ ഷോട്ടുകൾ ഒന്നും ശരിയായ വിധത്തിൽ ആയിരുന്നില്ല. അതോടെ ഓഫ് സീസൺ മുഴുവൻ അദ്ദേഹം നൂറിലേറെ തവണ ജംപ് ഷോർട്ട്സ് പരിശീലനം നടത്തി. ഈ പ്രക്രിയ ജംബ് ഷോട്ട് ശരിയായവിധത്തിൽ ആകുന്നതുവരെ തുടർന്നു. ഈ ലോകത്ത് വിജയിച്ച എല്ലാവർക്കും അറിയാം കഴിവുകൾ ഉണ്ടായതു കൊണ്ട് മാത്രം വിജയിക്കാൻ ആകില്ലെന്ന്. പകരം ആ കഴിവുകളെ മെച്ചപ്പെടുത്താനായി നിരന്തരമായ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് പോലും പ്രേരണയാകുന്ന വിധത്തിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറാകൂ.
നിങ്ങൾക്ക് 300 രൂപയുടെ കോഫി കുടിക്കുന്ന വ്യക്തി ധനികനായ് തോന്നാം.എന്നാൽ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ?ആ 300 രൂപയുടെ കോഫി നിർമ്മിക്കുന്ന കമ്പനിയുടെ ഫൗണ്ടർ എത്ര വലിയ ധനികൻ ആയിരിക്കുമെന്ന്. ആ ഫൗണ്ടർ ആണ് ഹോർവേഡ് സ്റ്റാൾസ്. ലോകത്തിലെ ഏറ്റവും വലിയ കോഫി ബ്രാൻഡ് ആയ സ്റ്റാർബക്സിൻറെ ഫൗണ്ടർ. സ്റ്റാർബർക്കിന് ലോകത്തെമ്പാടും ഇന്ന് 40,000 ത്തിലേറെ ഔട്ട് ലെറ്റുകളുണ്ട്. ഈ വ്യക്തി ചെറിയൊരു കോഫി ഷോപ്പിനെ ലോകത്തിൻറെ മുക്കിലും മൂലയിലും എത്തിച്ചു.അതും വ്യക്തികൾക്ക് വീട്ടിലും, ഓഫീസിലുമല്ലാതെ ജോലി ചെയ്യാൻ സഹായകരമാകുന്ന വിധത്തിൽ. ഈ വ്യത്യസ്തതയാർന്ന ചിന്താഗതി അദ്ദേഹത്തെ ബില്ല്യനയർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി. വാഷിങ്ടൺ ലെ സിയാറ്റിൽ പോലെയുള്ള ഒരു ചെറിയ
സ്ഥലത്ത് ആരംഭിച്ച ഒരു ചെറിയ കോഫി ബ്രാൻഡിനെ അദ്ദേഹം ഇന്ന് 75 ലോകരാജ്യങ്ങളിൽ എത്തിച്ചു.
വിജയത്തിലേക്കുള്ള വഴിയിൽ ഒട്ടനവധി പ്രതിസന്ധികൾ നിങ്ങളുടെ വേഗത കുറയ്ക്കാനായി കാത്തിരിക്കുന്നുണ്ട്. അങ്ങനെയൊരു സാഹചര്യം മുന്നിൽ വരുമ്പോൾ എപ്പോഴും ഒരു കാര്യം ഓർക്കുക. നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല, നിങ്ങൾക്ക് അത് നേടിയെടുക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞവരെ കുറിച്ച് ചിന്തിക്കുക. അതിനുശേഷം നിങ്ങളിൽ ഉണ്ടാകുന്ന അഗ്നി നിങ്ങൾക്ക് മുന്നിലുള്ള പ്രതിസന്ധികളെ ഭസ്മമാക്കി കൊള്ളും. ഓർമ്മ വയ്ക്കുക ഒരിക്കലും കീഴടങ്ങരുത്. ഒരിക്കലും നിങ്ങളുടെ യാത്ര അവസാനിപ്പിക്കരുത്. എന്താണോ നിങ്ങളുടെ ലക്ഷ്യം അതിലേക്ക് ഭ്രാന്തമായ ആവേശത്തോടെ യാത്ര തുടരുക.
തയ്യാറാക്കിയത്:രൂപേഷ് വിജയൻ
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
