ഇന്ന് എൻറെ ജീവിതത്തിലെ അവസാന ദിനമാണ് എന്ന് ഒരാൾ ചിന്തിച്ചു മുന്നോട്ടു പോവുകയാണെങ്കിൽ അയാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിയിരിക്കും. അയാളുടെ മനസ്സിൽ നിന്ന് അനാവശ്യമായ ചിന്തകൾ എവിടെയോ പോയ് മറഞ്ഞിരിക്കും. അയാളുടെ തലച്ചോർ ജീവിതത്തിലെ എല്ലാ സിദ്ധാന്തങ്ങളെയും അംഗീകരിച്ച് മുന്നോട്ട് നീങ്ങും. ഈ ലോകത്ത് പകുതിയിലധികം ജനങ്ങളും 24 മണിക്കൂറും വെറുതെ ചിന്തിച്ചിരുന്നു കൊണ്ട് സമയത്തെ പാഴാക്കുന്നു. അവർക്ക് ആ സമയത്തെ ശരിയായി വിനിയോഗിക്കാൻ അറിയാഞ്ഞിട്ടല്ല; പക്ഷേ അവരുടെ ചിന്താഗതികൾ അവരെ അതിൽ നിന്ന് തടയുന്നു. നിങ്ങളുടെ ചിന്തകൾ തന്നെ ഇന്ന് നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നമായി തീർന്നിരിക്കുന്നു. ജോലി ചെയ്യുന്ന സമയത്ത് പോലും നിങ്ങളുടെ തലച്ചോറ് മറ്റു പല ചിന്താഗതികളിലും അകപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ തലച്ചോറിൽ ഉണ്ടാകുന്ന ഇത്തരം ചിന്താഗതികളുടെ സംഘർഷങ്ങളെ കൈകാര്യം ചെയ്യാൻ ശീലിച്ചാൽ ഇപ്പോഴത്തെ സമയത്തിന്റെ പകുതി സമയം കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ജോലി ചെയ്തു തീർക്കാൻ കഴിയും. ഇപ്പോൾ നിങ്ങൾ ചെയ്യുന്നതിനേക്കാൾ ജോലികൾ നിങ്ങൾക്ക് ചെയ്തു തീർക്കാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾ ജീവിതകാലം മുഴുവൻ നിങ്ങളുടെ ചിന്താഗതികളിൽ മാത്രം തളയ്ക്കപ്പെടും.ഒരിക്കലും നിങ്ങൾക്ക് നിങ്ങളുടെ സംഘർഷങ്ങളിൽ നിന്ന് മോചനം ലഭിക്കില്ല, ഒരിക്കലും നിങ്ങൾ ആഗ്രഹിച്ച ജീവിതം ആസ്വദിക്കുകയുമില്ല.
നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളും, വിഷമങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ ജീവിതത്തെ ആസ്വദിക്കാൻ പഠിച്ചു കഴിഞ്ഞു എന്ന് തന്നെയാണ്. ജീവിതത്തിൽ വിജയിച്ച വ്യക്തികൾ വളരെ മുമ്പ് തന്നെ ഇതു മനസ്സിലാക്കിയവരാണ്. നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്കും, പ്രതിസന്ധികൾക്കും നിങ്ങൾ തന്നെയാണ് പരിഹാരം കണ്ടെത്തേണ്ടത്.അത് നിങ്ങൾ മറ്റുള്ളവരോട് പറഞ്ഞു നടന്നിട്ട് യാതൊരു പ്രയോജനവുമില്ല. ആ പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും പരിഹരിക്കാൻ ആരും നിങ്ങളെ സഹായിക്കുകയും ഇല്ല. അതുകൊണ്ടാണ് പറയുന്നത് മറ്റുള്ളവർ എന്തോ പറഞ്ഞു കൊള്ളട്ടെ നിങ്ങൾ നിങ്ങളുടെ പാതയിൽ യാത്ര തുടരുക എന്ന്. നിങ്ങൾ ജീവിതത്തിലെ 16 മുതൽ 25 വയസ്സുവരെ നിങ്ങളുടെ ജീവിതത്തെ ആസ്വദിച്ചു കൊള്ളൂ. എന്നാൽ ജീവിതത്തെ ആസ്വദിക്കുന്നതും, സമയം നഷ്ടപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങൾ തിരിച്ചറിഞ്ഞിരിക്കണം എന്ന് മാത്രം. നിങ്ങളുടെ യുവത്വത്തിൽ അടിച്ചുപൊളിക്കാൻ മാത്രം സമയം കണ്ടെത്തിയാൽ നിങ്ങൾക്ക് ഭാവിയിൽ തീർച്ചയായും പശ്ചാത്തപിക്കേണ്ടി വരും. നിങ്ങൾ എങ്ങോട്ടാണ് യാത്ര ചെയ്യേണ്ടത് എന്ന് മറ്റുള്ളവരോട് ചോദിച്ചാൽ നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരിക തെറ്റായ വഴിയിലൂടെയായിരിക്കും. നിങ്ങൾക്ക് എങ്ങോട്ടാണ് യാത്ര ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് അറിയുന്നതു പോലെ ഒരിക്കലും മറ്റൊരാൾക്ക് അറിയില്ല. അവസാനമായി ഒന്നു മാത്രം; ജീവിതത്തിൽ വിജയിക്കാൻ തയ്യാറുള്ള വ്യക്തികൾ തങ്ങളുടെ തീരുമാനങ്ങളിലൂടെ ലോകത്തെ മാറ്റിമറിക്കും. എന്നാൽ മറ്റുള്ളവർ ലോകത്തിൻറെ പേടിയിൽ തങ്ങളുടെ തീരുമാനങ്ങളെയും. നിങ്ങൾക്ക് തീരുമാനിക്കാം; നിങ്ങൾ ഇതിൽ ഏതു വിഭാഗത്തിൽ പെടും എന്ന്. മറ്റൊരാളെ പേടിച്ച് നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങളെ മാറ്റാതിരിക്കുക. നിങ്ങൾ എടുക്കുന്ന തീരുമാനം അത് എന്തുതന്നെയായാലും വളരെ ആലോചിച്ചു മാത്രം എടുക്കുക.ആ തീരുമാനം നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും.
തയ്യാറാക്കിയത്:രൂപേഷ് വിജയൻമൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
