Ticker

7/recent/ticker-posts

ജീവിതത്തിൽ വിജയിക്കാൻ പഠിക്കേണ്ട പാഠങ്ങൾ

 ഒരു ഉറുമ്പിന് നിങ്ങളുടെ കാൽവിരലിൽ കടിക്കാൻ കഴിയും.  എന്നാൽ നിങ്ങൾക്ക് ഒരിക്കലും ഒരു ഉറുമ്പിൻറെ കാൽവിരലിൽ കടിക്കാനാകില്ല. അതുകൊണ്ടു തന്നെ ജീവിതത്തിൽ ഒരാളെയും ചെറുതായി കാണാൻ ശ്രമിക്കരുത്. ഒരുപക്ഷേ ജീവിതത്തിൽ അയാൾക്ക് ചെയ്യാൻ കഴിയുന്ന ജോലി നിങ്ങൾക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ലായിരിക്കാം. ഒറ്റയ്ക്ക് നടക്കാൻ പഠിക്കൂ. ജീവിതത്തിൻറെ ആനന്ദം ഒറ്റയ്ക്ക് നുകരാൻ പഠിക്കൂ. കാരണം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സിംഹത്തിന് പോലും സർക്കസിൽ അഭ്യാസങ്ങൾ നടത്തേണ്ടി വരാറുണ്ട്. മറ്റുള്ളവരുടെ പുറകെ സഞ്ചരിക്കുന്ന ശീലത്തെ ഉപേക്ഷിക്കൂ. മറ്റുള്ളവരിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്ന പരിപാടി അവസാനിപ്പിക്കൂ. നിങ്ങൾ എത്രത്തോളം മറ്റുള്ളവരെ ബഹുമാനിക്കുന്നുവോ അവർ നിങ്ങളെ അത്രത്തോളം കഴിവില്ലാത്തവനായാണ് കാണുക. ഈ ലോകത്തിലെ പകുതിയിലധികം ബന്ധങ്ങളും കടം കൊടുത്തത് തിരിച്ചു ചോദിക്കുമ്പോൾ തകർന്നടിയും വിധത്തിലുള്ളതാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയം തുറന്നു കാണിച്ചു കൊടുത്താലും ഈ ലോകം സന്തോഷിക്കില്ല.  അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ശ്രമിക്കൂ, ലോകത്തിന് ഇഷ്ടമുള്ളത് ചെയ്യാൻ അല്ല. കാരണം ലോകത്തിൻറെ ഇഷ്ടാനിഷ്ടങ്ങൾ മാറിമറിയാൻ ഒട്ടും സമയം ആവശ്യമില്ല.ണ എന്തൊരു വിരോധാഭാസമാണെന്ന് നോക്കൂ! ഈ ലോകത്തിലെ മോശം ആളുകളുടെ ജീവിതം സുന്ദരമാണ്, നല്ല ആളുകളുടെ ജീവിതം മോശവും. എന്നാൽ ഒന്ന് ഓർമ്മിക്കുക മോശം കാര്യങ്ങൾ ചെയ്ത് ഒരാൾ എത്ര വലിയവനായാലും അയാളുടെ മൂല്യം എന്നത് എപ്പോഴും പൂജ്യം മാത്രമാണ്. സമയമെടുത്താലും നല്ല കാര്യങ്ങളുടെ ഫലം ഒരുനാൾ നിങ്ങളെ തേടി വരിക തന്നെ ചെയ്യും.

What are the 5 main ways to manage stress,take care of yourself, takecare of your body

ഒന്നുകിൽ പെട്ടെന്ന് മറുപടി പറഞ്ഞു, അല്ലെങ്കിൽ വളരെ വൈകി മറുപടി പറഞ്ഞു നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പല അവസരങ്ങളും  നഷ്ടപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കാൻ കഴിയുന്ന ഏക സുഹൃത്ത് നിങ്ങളുടെ അനുഭവങ്ങൾ മാത്രമാണ്. ജീവിതത്തിൻറെ പരീക്ഷയിൽ  വിജയിക്കാനായി ഡിഗ്രിയുടെ ആവശ്യമില്ല.  അതിന് നിങ്ങളുടെ ചിന്താഗതികൾ തന്നെ ധാരാളമാണ്. നിങ്ങളോട് ആർക്കെങ്കിലും അസൂയ തോന്നുന്നുവെങ്കിൽ അതിൽ നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. നിങ്ങൾ നേടിയെടുത്ത നേട്ടങ്ങൾ മാത്രമാണ് അയാളെ അതിന് പ്രേരിപ്പിക്കുന്നത്. ബന്ധങ്ങൾ എപ്പോഴും ശക്തമാക്കുക പരസ്പരമുള്ള വിശ്വാസത്തിലും, ബഹുമാനത്തിലും മാത്രമാണ്; പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിൽ  അല്ല.  നിങ്ങൾ നിങ്ങളുടെ ബന്ധുക്കളുടെ യഥാർത്ഥ മുഖം കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു കാര്യം ചെയ്യുക; നിങ്ങളുടെ മോശം സമയത്ത് അവരെ ഒന്നു വിളിച്ചു നോക്കൂ.
എല്ലാ പ്രതിസന്ധികളും ട്രാഫിക് സിഗ്നൽ ലൈറ്റ് പോലെയാണ്. നമ്മൾ കുറച്ച് കാത്തിരിക്കാൻ തയ്യാറായാൽ അത് പച്ചയായി മാറിക്കൊള്ളും. അതുകൊണ്ടുതന്നെ ശുഭപ്രതീക്ഷയോടെ മുന്നോട്ടു നീങ്ങുക. പുഴയിൽ വെള്ളം നിറയുമ്പോൾ മീനുകൾ ഉറുമ്പുകളെ തിന്നുന്നു. എന്നാൽ പുഴയിൽ വെള്ളം വറ്റുമ്പോൾ ഉറുമ്പുകൾ മീനുകളെ തിന്നുന്നു. അതായത് പ്രകൃതി എല്ലാവർക്കും അവസരങ്ങൾ എപ്പോഴും നൽകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ സമയം മികച്ചതാക്കാൻ  പ്രയത്നിക്കുക. നിങ്ങളുടെ ജീവിതത്തിലെ നല്ല സമയത്തെയും മോശം സമയത്തെയും നിങ്ങൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ മോശം കാലഘട്ടത്തിൽ നിങ്ങളുടെ നല്ല സമയത്തിന്റെ ഓർമ്മകൾ നിങ്ങൾക്ക് മുന്നോട്ടു പോകാനുള്ള കരുത്തു പകർന്നു തരും. നിങ്ങളുടെ നല്ല സമയത്ത് നിങ്ങളുടെ മോശം സമയത്തിന്റെ ഓർമ്മകൾ നിങ്ങൾക്ക് പാഠങ്ങൾ പകർന്നു നൽകുന്നു.  നിങ്ങൾ ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ശീലിക്കുക. ഓർമ്മ വെയ്ക്കുക നിങ്ങൾ പരിശ്രമിക്കുന്നതിലൂടെ നിങ്ങളെ സന്തോഷം തേടിയെത്തും. അതിനാൽ നിർത്താതെ പരിശ്രമിച്ചു കൊണ്ടിരിക്കുക. കഴിയുമെങ്കിൽ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം സ്വന്തം കഴിവുകളെ മികച്ചതാക്കാൻ ശ്രമിക്കുക. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാനും കണ്ടെത്താനും ശ്രമിച്ചു കൊണ്ടേയിരിക്കുക. മോശം ആളുകളിൽനിന്ന് എപ്പോഴും അകലം പാലിക്കുക. അതുപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന മോശം വിചാരങ്ങളെ ഒഴിവാക്കേണ്ടതും. ഓർമ്മ വെയ്ക്കുക നല്ല കാര്യങ്ങൾ വായിച്ചതുകൊണ്ടോ, കണ്ടതു കൊണ്ടു മാത്രം നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.ആ കാര്യങ്ങളെ നിങ്ങളുടെ ജീവിതത്തിലേക്ക് പകർത്തിയാൽ  മാത്രമേ അതിനു കഴിയൂ.  നിങ്ങൾക്ക് ജീവിതത്തിൽ ഒട്ടനവധി പേരെ കണ്ടെത്താൻ കഴിയും; മറ്റുള്ളവർ പോലുമറിയാതെ നിരവധി കാര്യങ്ങൾ ചെയ്തു തീർക്കുന്നവരായ്. നിങ്ങൾ മറ്റുള്ളവരോടൊപ്പം നിൽക്കുന്നുവോ, ഒറ്റയ്ക്ക് നിൽക്കുന്നുവോ അത്  എന്തുതന്നെയായാലും നിങ്ങളുടെ മനസ്സിൽ സ്വാർത്ഥതയ്ക്ക് ഒരിക്കൽ പോലും ഇട നൽകരുത്.  അവസാനമായി ഒന്ന് മാത്രം; നിങ്ങൾ ഒരാളുടെ വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ നിങ്ങളുടെ കണ്ണുകളെ നിയന്ത്രിക്കാൻ പഠിക്കുക.അയാളുടെ സൽക്കാരം  അല്ലാതെ അതിലെ പോരായ്മകളെ നിങ്ങളുടെ കണ്ണുകൾ തേടരുത്. പതുക്കെയാണെങ്കിലും നിങ്ങൾ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കുക. കാരണം ഒരു സമയം കഴിഞ്ഞാൽ കെട്ടിക്കിടക്കുന്ന വെള്ളം പോലും അഴുക്കു വെള്ളമായിത്തീരും. നിങ്ങൾക്ക് സന്തോഷത്തിനുള്ള വഴികൾ അറിയാമെങ്കിൽ നിങ്ങൾ എല്ലാ സമയവും സന്തോഷത്തോടെ തന്നെ ഇരിക്കും.അത് അറിയില്ല എങ്കിൽ നിങ്ങൾ സ്വർണ കൊട്ടാരത്തിനുള്ളിൽ ആണു താമസിക്കുന്നതെങ്കിലും സന്തോഷിക്കില്ല.  നിങ്ങളുടെ ജീവിതത്തെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്.  ഒരിക്കലും നിങ്ങൾ നിങ്ങളെ ഒരു കഴിവും  ഇല്ലാത്തവരായി കാണുകയുമരുത്. നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്ന് ഒരിക്കലും ഒളിച്ചോടാൻ ശ്രമിക്കരുത്.അതിനെ നേരിടുക.അത്  എവിടെയെങ്കിലും നിങ്ങൾക്കായി അത്ഭുതങ്ങൾ കാത്തു വച്ചിരിക്കും.

തയ്യാറാക്കിയത്:രൂപേഷ് വിജയൻ 

അനുബന്ധ ലേഖനങ്ങൾ























































മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.