നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രു. നിങ്ങൾ തന്നെയാണ് നിങ്ങൾക്ക് മുന്നിൽ വരുന്ന എല്ലാ പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്. എന്നിട്ട് ഓരോ ചെറിയ പ്രശ്നങ്ങളെയും നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമായി കൊണ്ടു നടക്കുന്നു. നമുക്കു മുന്നിൽ ശാന്തിയും സമാധാനവും ആയി ജീവിക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായിട്ടും നിങ്ങൾ അതിനെ നഷ്ടപ്പെടുത്തുന്നു.ജീവ ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ഈച്ചയുടെ ശരീരം വളരെ ഭാരമേറിയതാണ്. അതുകൊണ്ട് തന്നെ അതിന് പറക്കാൻ കഴിയില്ല. എന്നാൽ ഈ ശാസ്ത്രതത്വം ഒരിക്കലും ഈച്ചക്ക് അറിയില്ല. അതിൻറെ വിചാരം അതിനു പറക്കാൻ കഴിയുമെന്നാണ്. അതുകൊണ്ടു തന്നെ അത് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവസാനം ഈച്ച പറക്കുക തന്നെ ചെയ്യുന്നു. ആന അതിൻറെ ജനനം മുതൽ മരണം വരെയും ഒരു ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അത് എത്ര വലുതായാലും ആ ചങ്ങല പൊട്ടിക്കാൻ ശ്രമിക്കാറില്ല. വളരെ എളുപ്പം അതിന് ആ ചങ്ങല പൊട്ടിക്കാം. എന്നാൽ ആന ചിന്തിക്കുന്നത് തനിക്ക് ആ ചങ്ങല പൊട്ടിക്കാനുള്ള ശേഷി ഇല്ല എന്നാണ്. അതിനാൽ തന്നെ ആന ജീവിതകാലം മുഴുവൻ അടിമയായി നിലകൊള്ളുന്നു. ഈ ലോകത്ത് അസാധ്യമായത് ഒന്നുമില്ല. അത് നിങ്ങളുടെ തെറ്റായ ചിന്താഗതിയാണ്.അത് നിങ്ങളുടെ തെറ്റായ വിചാരമാണ്. നിങ്ങൾ ചിന്തിക്കുന്ന എല്ലാം നിങ്ങൾക്ക് ചെയ്യാനും കഴിയും. നിങ്ങളുടെ ചിന്താഗതികളാണ് ഏതൊരു വലിയ കാര്യം ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടയുന്നത്. നിങ്ങളുടെ ഭാവി നിങ്ങളുടെ കൈ രേഖയിലല്ല; ഇന്ന് നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു അതാണ് നിങ്ങളുടെ ഭാവിയെ നിർണയിക്കുന്നത്. നിങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ചിന്തിച്ചു തുടങ്ങിയാൽ തീർച്ചയായും ഈ ലോകത്ത് നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും. നിങ്ങൾക്ക് മുന്നിൽ അസാധ്യമായത് ഒന്നും ഉണ്ടാകില്ല. നിങ്ങളുടെ ചിന്താഗതികൾ നിങ്ങളുടെ ഭാവിയിലേക്കുള്ള വഴികാട്ടിയാണ്. കാരണം ചിന്താഗതികൾക്ക് നിങ്ങളുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. എന്തിനെയും പോസിറ്റീവ് ചിന്താഗതിയോടെ നോക്കി കാണുന്നവർക്ക് അവരുടെ ജീവിതത്തിൽ വളരെ കുറച്ചു പ്രശ്നങ്ങൾ മാത്രമേ അഭിമുഖീകരിക്കേണ്ടി വരുന്നുള്ളൂ.അതിന് കാരണം അവർ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനു പകരം അതിനെ അഭിമുഖീകരിക്കാൻ ആണ് തയ്യാറെടുക്കുന്നത്.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.
