നിങ്ങൾ ഈ ലോകത്ത് ആരെയും ശ്രദ്ധിക്കാതെ, പരിഗണിക്കാതെ മുന്നോട്ടു പോകുന്നത് തന്നെയാണ് നല്ലത്. നിങ്ങൾ ആരെയെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയാൽ അവർ നിങ്ങൾക്ക് വേദന സമ്മാനിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ ചുറ്റിലുമുള്ള ഈ ജനക്കൂട്ടം ഉണ്ടല്ലോ ഇവരാരും നിങ്ങളുടെ കൂടെയുള്ളവർ ഒന്നുമല്ല; ഇവർക്ക് ഓരോരുത്തർക്കും നിങ്ങളിൽ നിന്ന് എന്തൊക്കെയോ നേടിയെടുക്കാൻ ഉണ്ട്. അതിനാണ് അവർ നിങ്ങളോടൊപ്പം സഞ്ചരിക്കുന്നത്. അവരുടെ ആവശ്യങ്ങൾ നേടിയെടുത്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾ തീർത്തും ഒറ്റയ്ക്കാവും. സത്യത്തിൽ ഈ ലോകത്ത് ആരും ആരുടെയും സ്വന്തമല്ല. എല്ലാവർക്കും മറ്റുള്ളവരെ ഉപയോഗിച്ച് സ്വന്തം കാര്യങ്ങൾ നേടിയെടുക്കണം എന്ന ചിന്ത മാത്രമേയുള്ളൂ. ഈ ലോകം സാർത്ഥതയുടെത് ആണ്. നിങ്ങളെ സമീപിക്കുന്ന ഏതൊരു വ്യക്തിയും ഇതേ താല്പര്യങ്ങളോടെ ആണ് അത് ചെയ്യുന്നത്. ഇവിടെ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ആരും നിങ്ങളോടൊപ്പം സഞ്ചരിക്കില്ല. ഈ ലോകത്തിൻറെ വെല്ലുവിളികളോട് നിങ്ങൾക്ക് ഒറ്റയ്ക്ക് തന്നെ പോരാടേണ്ടതൈണ്ട്. ഒറ്റയ്ക്ക് തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്. നിങ്ങൾക്ക് ഏതൊരു ബന്ധം എടുത്തു നോക്കിയാലും ഇന്ന് ഒരു കാര്യം കാണാൻ കഴിയും നിങ്ങളിൽ നിന്ന് എത്ര വലിയ നേട്ടങ്ങൾ നേടിയെടുക്കാൻ ഉണ്ടോ അത്രയും വലിയ സ്നേഹം അവർക്ക് നിങ്ങളോട് ഉണ്ടാകും.നിങ്ങൾ ആ വ്യക്തിക്ക് നിങ്ങളുടെ സകലതും നൽകി കൊള്ളൂ എങ്കിലും ആ വ്യക്തി നിങ്ങളോടൊപ്പമുണ്ടാകില്ല. അവരുടെ ആവശ്യം കഴിയുന്നതുവരെ മാത്രമേ അവർ നിങ്ങളോടൊപ്പം ഉണ്ടാകൂ. നിങ്ങളെ കൊണ്ടുള്ള ആവശ്യം അവർക്ക് അവസാനിച്ചു കഴിഞ്ഞാൽ, അല്ലെങ്കിൽ നിങ്ങൾ എന്തെങ്കിലും ഒരു തെറ്റ് ചെയ്താൽ അയാൾ; അയാളുടെ യഥാർത്ഥ മുഖം നിങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു കടന്നുപോകും. ആരോ എവിടെയോ പറഞ്ഞുകേട്ടിട്ടുണ്ട് ഇന്നത്തെ കാലത്ത് സ്നേഹം എന്നത് എത്രത്തോളം കാപട്യം നിറഞ്ഞതാണോ ജനങ്ങൾ അത്രയും വേഗത്തിൽ അതിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ ലോകത്തിലെ സത്യാവസ്ഥ ഇതാണ്. ഈ സത്യാവസ്ഥയെ എത്ര വേഗത്തിൽ നിങ്ങൾ തിരിച്ചറിയുന്നുവോ അത്രയും എളുപ്പമാകും നിങ്ങളുടെ ജീവിതവും....
ജീവിതത്തിൽ രണ്ടു തരത്തിലുള്ള ആളുകൾ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഒന്ന് എപ്പോഴും നിങ്ങളെ പുറകിലേക്ക് വലിക്കുന്നവർ, അടുത്തത് എപ്പോഴും നിങ്ങളെ മുന്നോട്ടു നയിക്കുന്നവർ. ഇന്നത്തെ ലോകത്ത് എപ്പോഴും നിങ്ങൾക്ക് ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ട് നിങ്ങൾ തന്നെ നിങ്ങളുടെ മുന്നോട്ടുള്ള വഴി തെരഞ്ഞെടുക്കുക. അതിലൂടെ സഞ്ചരിക്കുക. എപ്പോഴും നിങ്ങളെ വിശ്വസിച്ചു മുന്നോട്ടു പോവുക. നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം ഉണ്ടെങ്കിൽ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചാലും നിങ്ങൾക്ക് ശരിയായ വഴിയിൽ എത്തിച്ചേരാൻ കഴിയും എപ്പോഴും ആദ്യം നിങ്ങൾ നിങ്ങളെ ശ്രദ്ധിക്കുക എന്നതിനു ശേഷം മാത്രം മറ്റൊരാളെ ശ്രദ്ധിക്കാൻ ശ്രമിക്കുക.മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും