Ticker

7/recent/ticker-posts

പ്രണയമോ?കരിയറോ?

 നിങ്ങൾ 16 വയസിനും 25 വയസിനും ഇടയിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് മുന്നിൽ രണ്ടു വഴികൾ തുറന്നു കിടക്കുന്നുണ്ടാകും. അതിൽ ആദ്യത്തെ വഴി എന്നത് പ്രണയത്തിൻറെതായിരിക്കും. രണ്ടാമത്തെ വഴി ആകട്ടെ നിങ്ങളുടെ കരിയറിൻറെയും. ഈ രണ്ടു വഴികളും നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ നിങ്ങൾ ഏതു വഴി തെരഞ്ഞെടുക്കുന്നുവോ അത് നിങ്ങളുടെ ഭാവിയെ നിർണയിക്കും. എന്നാൽ ഈ ലോകത്തിലെ 80 ശതമാനം ആളുകളും തെരഞ്ഞെടുക്കുന്നത് ആദ്യത്തെ വഴിയായിരിക്കും. അതായത് പ്രണയത്തിൻറെ വഴി. ഈ തെറ്റായ വഴി തെരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ ഇവരാരും തങ്ങളുടെ കരിയർ  സുരക്ഷിതമാക്കാനുള്ള ഒരു പ്രയത്നവും നടത്തുകയും ഇല്ല.  എന്നാൽ ഇത്തരക്കാർക്ക് ബോധോദയം എപ്പോഴാണ് ഉണ്ടാകുക എന്ന് നിങ്ങൾക്കറിയാമോ? അവരുടെ കൈവശമുള്ള സമയം നഷ്ടപ്പെട്ട്, സ്വന്തം എന്ന് കരുതിയ പ്രണയം എങ്ങോ ദൂരേക്ക് പോയി മറയുമ്പോൾ മാത്രമായിരിക്കും. ഇപ്പോൾ അവരുടെ കൈവശം മികച്ച ഒരു കരിയർ ഇല്ല. പ്രണയവും ഇല്ല . ജീവിതത്തിൽ ഒന്നുമാകാതെ ഒരു തോറ്റ പടയാളിയുടെ പടച്ചട്ട സ്വയം എടുത്ത് അണിയേണ്ടി വരുമ്പോൾ മാത്രമാണ് ഇത്തരക്കാർക്ക് ബോധം വരിക. ഇതോടെ വീട്ടുകാർ അവർക്ക് മുകളിൽ വലിയതോതിൽ പ്രഷർ ചെലുത്താനും തുടങ്ങും.ഈ പ്രഷറിൽ നിന്ന് രക്ഷപെടാനായി കുറച്ചുപേർ തെറ്റായ വഴികൾ തേടി ഇറങ്ങുന്നു. കുറച്ചുപേരാകട്ടെ ജീവിതം തന്നെ അവസാനിപ്പിക്കുന്നു. എന്നിട്ട് അതിനു  പ്രണയനൈരാശ്യം എന്നൊരു പേരും ചാർത്തുന്നു.  ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലെ മാത്രം കണക്കെടുത്തു നോക്കിയാൽ പ്രണയ നൈരാശ്യത്തിൻറെ പേരിൽ എത്ര ജീവിതങ്ങളാണ് തകർത്തെറിയപ്പെട്ടത്. നമ്മൾ ഒരാളെ പ്രണയിക്കുന്നത് ഒരിക്കലും ഒരു മോശം കാര്യമൊന്നുമല്ല. പക്ഷേ ഒന്നോർക്കുക; വെറുതെ പ്രണയം, പ്രേമം എന്ന് പറഞ്ഞു നടക്കുന്നത് കൊണ്ട് ഒരാളുടെയും വിശപ്പ് മാറാൻ പോകുന്നില്ല. നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നിങ്ങൾ നിങ്ങളുടെ ജീവിതപങ്കാളിക്ക് മികച്ച ഒരു ജീവിതം സമ്മാനിക്കുക.ഈ യാഥാർത്ഥ്യം നിങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങളുടെ വീട്ടുകാരോ, കൂട്ടുകാരോ ശ്രമിച്ചാൽ അവരെയും നിങ്ങൾ നിങ്ങളുടെ പ്രണയത്തിൻറെ  ശത്രുക്കളായി കണ്ടു തുടങ്ങും. ഇത്  നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിലെ സത്യാവസ്ഥയാണ്. എന്നാൽ കൂട്ടുകാരെ നിങ്ങളോട്  എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളത്.  നിങ്ങൾ ഒരാളെ ജീവനുതുല്യം പ്രണയിക്കുന്നുണ്ടെങ്കിൽ, അയാളെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാളോടൊപ്പം നിങ്ങളുടെ ജീവിതത്തിലെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ കാലുകളിൽ നിൽക്കാൻ  ശ്രമിക്കുക. ആദ്യം നിങ്ങൾ നിങ്ങളുടെ ജീവിതത്തെ സുരക്ഷിതമായ ഒരു പാതയിലേക്ക് കൊണ്ടു വരൂ. അവിടെ നിങ്ങളുടെ ജീവിതപങ്കാളിക്ക് സുരക്ഷിതമായ ഒരിടം നൽകാൻ സ്വയം പ്രാപ്തി ഉള്ളവരാകൂ.  അങ്ങനെയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ കൈ പിടിക്കാനുള്ള അനുവാദം തേടി അവരുടെ വീട്ടിലേക്ക് പോകുമ്പോൾ നിങ്ങളെ നിരസിക്കുന്നതിന് മുമ്പ് അവർ നൂറുവട്ടം ചിന്തിച്ചിരിക്കും. ഇപ്പോൾ നിങ്ങൾ രണ്ടാമത്തെ വഴി തെരഞ്ഞെടുത്ത് നിങ്ങളുടെ കരിയർ മികച്ചതാക്കാൻ ശ്രമിച്ചാൽ നിങ്ങളോടൊപ്പം നിങ്ങളുടെ പണവും, പ്രണയവും കൂടെ തന്നെ ഉണ്ടാകും. നിങ്ങൾ സുന്ദരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടാകും. നിങ്ങളുടെ കൈവശം പണത്തിന് ഒരു കുറവും ഉണ്ടാകില്ല. അതോടൊപ്പം നിങ്ങൾക്ക് എല്ലായിടത്തും ബഹുമാനവും ലഭിക്കും. എന്നാൽ നിങ്ങൾ ഇവിടെയും പ്രണയം,  പ്രണയം എന്നു പറഞ്ഞു നടന്നാൽ ഭാവിയിൽ നിങ്ങളുടെ കൈവശം ആ പ്രണയവും ഉണ്ടാകില്ല, പണവും ഉണ്ടാകില്ല, നിങ്ങളെ ഒരാളും ആദരിക്കുകയും ഇല്ല. നിങ്ങളോടൊപ്പം ഒരിക്കലും ആ പ്രണയം ഉണ്ടാകില്ല. അത് നേടാനായി നിങ്ങളുടെ ജീവിതത്തിലെ മുഴുവൻ നഷ്ടപ്പെടുത്തിയിട്ട് കൂടി ആ പ്രണയം നിങ്ങളിൽ നിന്ന് എത്രയോ അകലെയായിരിക്കും. ഭാവിയെ കുറിച്ച് ആലോചിച്ച് വെറുതെ സമയം കളയുകയല്ലാതെ  നിങ്ങളുടെ മുന്നിൽ മറ്റ് വഴികളൊന്നും ഉണ്ടാകില്ല. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ നിങ്ങൾതന്നെയാണ് നിങ്ങളുടെ ജീവിതം നശിപ്പിച്ചത്.  നിങ്ങളുടെ ഭാവി നിർണയിക്കേണ്ട സമയത്ത് നിങ്ങൾ അടിച്ചുപൊളിക്കുക ആയിരുന്നു. അതിനാൽ തന്നെ നിങ്ങളുടെ ഭാവി മോശമായതിൻറെ ഉത്തരവാദിത്വം ഒരിക്കലും നിങ്ങൾക്ക് മറ്റൊരാളുടെ മേൽ കെട്ടിവയ്ക്കാനാകില്ല.

നിങ്ങൾ ഭാവിയിൽ എന്താണ് നേടാൻ ആഗ്രഹിക്കുന്നത് അത്  നിങ്ങൾക്ക് തീർച്ചയായും ലഭിക്കും.  അതിനു മുമ്പ് ആദ്യം നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ആകാൻ ശ്രമിക്കുക. സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുക. ഒരു മികച്ച കരിയർ ഉണ്ടാക്കി എടുക്കാൻ ശ്രമിക്കൂ. നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെയും മികച്ച ഒരു കരിയർ  നേടിയെടുക്കാൻ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുക.  നിങ്ങളുടെ പ്രണയത്തെയും, നിങ്ങളുടെ കരിയറിനെയും ബാലൻസ്  ചെയ്ത് മുന്നോട്ടു നീങ്ങാൻ പഠിക്കൂ.  ഒരു കാര്യത്തിൽ മാത്രം അന്ധമായി വിശ്വസിച്ച് മുന്നോട്ടു നീങ്ങരുത്. ഈ ലോകത്ത് കരിയറിനേക്കാൾ മികച്ചത്  പ്രണയമാണ്; പ്രണയത്തേക്കാൾ മികച്ച ഒന്നില്ല എന്നു പറഞ്ഞു നടക്കുന്നവരോട്; പ്രണയം അത് വെറും ഒരു ആകർഷണം മാത്രമാണ്. നിങ്ങളുടെ പ്രണയം സത്യസന്ധമാണെങ്കിൽ അത് നേടിയെടുക്കാനായി ആദ്യം നിങ്ങൾ നിങ്ങളുടെ കരിയർ സുരക്ഷിതമാക്കുക തന്നെയാണ് ചെയ്യുക. അതുകൊണ്ടാണ് ഈ ലോകത്തിലെ 20 ശതമാനം ആളുകളുടെ കൈവശം മികച്ച കരിയറും തങ്ങളുടെ പ്രണയവും,പണവുമെല്ലാം ഉണ്ടായിരിക്കുന്നത്. എന്താ നിങ്ങൾ തയ്യാറാണോ? ചിന്തിച്ചുനോക്കൂ.....

തയ്യാറാക്കിയത്:രൂപേഷ് വിജയൻ 



അനുബന്ധ ലേഖനങ്ങൾ





























































മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.



What is love deep meaning, what is love for you,love quotes, love songs