Ticker

7/recent/ticker-posts

ജീവിതത്തിൽ വിജയിക്കാൻ ശ്രദ്ധിക്കേണ്ടത്

 നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത വഴികളിലൂടെയായിരിക്കും ജീവിതം നിങ്ങളെ മുന്നോട്ടു നയിക്കുന്നത്. നിങ്ങൾ ചിന്തിച്ചത് ഒന്ന്, പ്രവർത്തിച്ചത് മറ്റൊന്ന്,സംഭവിച്ചത് ഒന്ന്, നിങ്ങൾക്ക് ലഭിച്ചത് മറ്റൊന്ന്. സമയം മാറുന്നതിനനുസരിച്ച് പലതും മാറിമറിയും. നിങ്ങളുടെ കൂടെയുള്ളവർ, നിങ്ങളുടെ വഴികൾ, നിങ്ങളുടെ ചിന്തകൾ ഇതെല്ലാം സമയം മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചില സന്ദർഭങ്ങളിൽ നിങ്ങൾ തന്നെയും. നിങ്ങളുടെ ചെറിയ ജീവിതത്തിൽ ബന്ധങ്ങൾ എല്ലാവരുമായും നിലനിർത്തൂ. എന്നാൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചുകൊണ്ട് അത് ചെയ്യരുത്. നിങ്ങൾ നിങ്ങളുടെ ദുഃഖങ്ങളെ നിങ്ങളുടെ ചിരിയിൽ ഒളിപ്പിച്ചു വെക്കാൻ പഠിക്കൂ. നിങ്ങൾ ഒരുപാട് സംസാരിച്ചു കൊള്ളൂ.എന്നാൽ  നിങ്ങളുടെ രഹസ്യങ്ങൾ  ഒരിക്കലും നിങ്ങൾ  മറ്റൊരാളോട് സംസാരിക്കരുത്.  ഈ ലോകത്ത് പണക്കാർ അവരുടെ പണത്തെ വീണ്ടും പണമുണ്ടാക്കാനായി വിനിയോഗിക്കുമ്പോൾ പാവപ്പെട്ടവൻ അവന്റെ പണത്തെ പണക്കാരായ്  അഭിനയിക്കാൻ വേണ്ടി ഉപയോഗിക്കുന്നു.  അതുകൊണ്ടാണ് പണക്കാർ എപ്പോഴും പണക്കാരും പാവപ്പെട്ടവൻ  എപ്പോഴും പാവപ്പെട്ടവനുമായിരിക്കുന്നത്. മറ്റുള്ളവർ നിങ്ങളെ അവരുടെ ആവശ്യത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങൾ ചിന്തിക്കുന്നത് അവർ നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നാണ്.  ഇന്നത്തെ കാലത്ത് ഈ വിശ്വാസത്തിൻറെ പേര് ജീവിതമെന്നതായ് മാറിയിരിക്കുന്നു. ആരെങ്കിലും ഒരാളുടെ നന്മകളെ കുറിച്ച് സംസാരിച്ചാൽ എല്ലാവരും നിശബ്ദമായിരിക്കും. എന്നാൽ ആരെങ്കിലും ഒരാളുടെ മോശം കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ ആയിരം നാവുകൾ അതിനു കൂടെ കൂടിയിട്ടുണ്ടാകും. നിങ്ങൾ ചെയ്ത ആയിരം തെറ്റുകൾ മൂടി വച്ചു കൊണ്ട് നിങ്ങൾ പറയുന്നു സമൂഹം വളരെ മോശമാണെന്ന്. നിങ്ങൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിശ്വസിച്ച ഒരു വ്യക്തി നിങ്ങളുടെ ആവശ്യസമയത്ത് നിങ്ങളെ ഉപേക്ഷിച്ച് തിരിഞ്ഞു നടക്കുമ്പോൾ ഒരിക്കലും നിങ്ങൾ വിചാരിക്കരുത് ആ വ്യക്തിയുടെ സ്വഭാവം മാറി എന്ന്. പകരം നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്.ആ വ്യക്തിയുടെ യഥാർത്ഥ മുഖം മൂടി നിങ്ങൾക്ക് മുന്നിൽ അഴിഞ്ഞു ചാടിയതിൽ. മോശം സമയത്ത് ഇത്തരം വ്യക്തികളുടെ മുഖംമൂടി അഴിഞ്ഞു വീഴുക പതിവാണ്. അതുകൊണ്ട് ഒരിക്കലും ചിന്തിക്കരുത് ഈ സമയം മോശമാണെന്ന്. ഈ സമയം ശരിക്കും നല്ലതാണ്. നിങ്ങളുടെ ചുറ്റുമുള്ളവരുടെ യഥാർത്ഥ മുഖം നിങ്ങൾക്ക് ഈ കാലഘട്ടത്തിൽ തിരിച്ചറിയാൻ കഴിയും. നിങ്ങളുടെ യാത്രയിൽ ആരെയെങ്കിലും നിങ്ങൾക്ക് കൂടെ കൂട്ടണമെങ്കിൽ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരെ കൂടെ കൂട്ടുക. നിങ്ങളെ ഉപയോഗിക്കാനായി കാത്തു നിൽക്കുന്നവരെ നിങ്ങൾക്ക് ഈ യാത്രയിൽ പലയിടത്തും കണ്ടുമുട്ടാൻ കഴിയും.

Positive vibes,motivational thoughts, inspirational words

നിങ്ങളുടെ ചായയിൽ ഒരു ഈച്ച വീണാൽ നിങ്ങൾ ആ ചായ മുഴുവനായും കളയും. എന്നാൽ ഈച്ച  ഒരു തേനിലാണ് വീണതെങ്കിൽ  ഈച്ചയെ എടുത്ത് കളഞ്ഞു ആ തേൻ നിങ്ങൾ ഉപയോഗിക്കും.   ഈ ലോകത്തിലെ ജനങ്ങൾക്ക് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കുക എന്നത് ഒരു സ്വഭാവമാണ്.  നിങ്ങൾ തലയുയർത്തി നടക്കുമ്പോൾ അവർ പറയും നിങ്ങൾക്ക് അഹങ്കാരമാണെന്ന്. നിങ്ങൾ തലതാഴ്ത്തി നടക്കുമ്പോൾ അവർ പറയും നിങ്ങൾ ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കുന്നില്ലെന്ന്. അതുകൊണ്ടു തന്നെ നിങ്ങൾ നിങ്ങളുടെ മനസ്സ് പറയുന്നത് കേൾക്കൂ എല്ലാ നിമിഷവും. ഒരു കുട്ടി ജനിക്കുന്നത് കരഞ്ഞുകൊണ്ടാണ്. എന്നാൽ ആ കുട്ടി സമയമാകുമ്പോൾ ചിരിക്കുന്നു.  അതുപോലെ തന്നെയാണ് നിങ്ങളുടെ ജീവിതത്തിൽ വിഷമങ്ങളും, പ്രശ്നങ്ങളും  ഉണ്ടാകും.  എന്നാൽ ഓർമ്മ വെക്കുക സന്തോഷവും നിങ്ങൾക്ക് വരാനിരിക്കുന്ന സമയത്ത് തീർച്ചയായും ലഭിക്കും.  നിങ്ങളുടെ കൈകളിലെ ഭാഗ്യത്തെ നിങ്ങൾ തിരിച്ചറിയുക. ആരെങ്കിലും നിങ്ങളുടെ കൈ നോക്കി നിങ്ങളുടെ  ഭാവി പ്രവചിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ ഭാവി അയാൾക്ക്  കാണാനാകുന്നു എന്നല്ല.  പകരം അയാൾ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങളുടെ ഭാഗ്യം നിങ്ങളുടെ കൈകളിലാണ് എന്നാണ്. എന്നാൽ ജനങ്ങൾ ഇതിനെ തെറ്റിദ്ധരിക്കുന്നു.  പലരും പറയുന്നത് കേട്ടിട്ടുണ്ട് ഈ ലോകത്തെ മുഴുവനായും മനസ്സിലാക്കാൻ കഴിയില്ല എന്ന്. എന്നാൽ അത് നിങ്ങളെ സമയം മനസ്സിലാക്കി തരും.പക്ഷെ  സമയം അത് നിങ്ങളെ മനസ്സിലാക്കി തരാൻ നിന്നാൽ അത് നിങ്ങളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതുമായിരിക്കും. അതുകൊണ്ട് തന്നെ സമയം നിങ്ങളെ മാറ്റുന്നതിന് മുൻപ് സ്വയം മാറാൻ തയ്യാറാവൂ.

അനുബന്ധ ലേഖനങ്ങൾ

























































മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.