Ticker

7/recent/ticker-posts

പണക്കാരനാകാനുള്ള വഴി

 നിങ്ങളും നിരന്തരം ഒരു കാര്യത്തിനു വേണ്ടി പരിശ്രമിക്കുന്നതിൽ പുറകിലാണോ? മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല ;പക്ഷേ എൻറെ ജീവിതത്തിൽ ഞാൻ എല്ലാ കാര്യവും ആദ്യമൊക്കെ വളരെ ആവേശത്തോടെ തുടങ്ങി വെക്കാറുണ്ട്. കോളേജ് കാലഘട്ടം തൊട്ട് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കുന്ന കാര്യത്തിലാണെങ്കിലും, ഏതെങ്കിലും ഓൺലൈൻ കോഴ്സ് പഠിക്കുന്ന കാര്യത്തിൽ ആണെങ്കിലും ശരി ആദ്യമൊക്കെ വളരെ ആകാംക്ഷയോടെ ഞാൻ കാര്യങ്ങൾ ചെയ്യുമെങ്കിലും പിന്നീട് ഞാൻ ആ ആകാംക്ഷയോ, ആവേശമോ ആ കാര്യം തുടർന്നു കൊണ്ടു പോകുന്ന കാര്യത്തിൽ വെച്ച് പുലർത്താറില്ല. എന്നാൽ പിന്നീട് എൻറെ ജീവിതത്തിൽ ഒരു അനുഭവം ഈ സ്വഭാവത്തെ തന്നെ എന്നിൽ നിന്ന് ഇല്ലാതാക്കി. നിങ്ങൾക്ക് ചെറിയതോതിലെങ്കിലും ഇതിൽ നിന്നും  പഠിക്കാൻ ഉണ്ടാകും. ഇത്  2017-ൽ നടന്ന എൻറെ  ജീവിതത്തിലെ ഒരു അനുഭവമാണ്.ആ കാലത്ത്  ഞാൻ കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനലിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതോടൊപ്പം എനിക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ടായിരുന്നു. ജോലി തിരക്കുകൾ കാരണം ഞാൻ അതിൽ നിരന്തരം വീഡിയോസ് ഒന്നും അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നില്ല. മാസത്തിൽ ഒന്നോ രണ്ടോ വീഡിയോ മാത്രമേ ഞാൻ അതിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നുള്ളൂ. ജോലി ചെയ്യുന്ന സമയത്ത് സമയപരിമിതി വലിയൊരു പ്രശ്നമായി എൻറെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.  ആ സമയം ഞാൻ ജോലിയിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ട് തന്നെ യൂട്യൂബ് വെറുമൊരു തമാശയായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ എനിക്ക് ഒരിക്കലും അതിൽ നിരന്തരം വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ കഴിയില്ല എന്ന് ഉണ്ടായിരുന്നില്ല. മടി കാരണം ഞാൻ അത് ചെയ്യാതിരിക്കുക യായിരുന്നു എന്നതാണ് വാസ്തവം. എന്നാൽ ഒരു ദിവസം ഞാൻ യൂട്യൂബ് ചെക്ക്  ചെയ്യുമ്പോൾ എൻറെ ഒപ്പം ആരംഭിച്ച എൻറെ കൂട്ടുകാരൻറെ ചാനലിൽ രണ്ടു ലക്ഷത്തോളം  സബ്സ്ക്രൈബേഴ്സ്  ആയിരിക്കുന്നു.  എൻറെയാകട്ടെ വെറും 220 സബ്സ്ക്രൈബ്സുമായിരിക്കുന്നു. ഇത് കണ്ട് ഞാൻ ശരിക്കും ഞെട്ടി. ഞാൻ അവനോട്  സംസാരിച്ചപ്പോൾ എനിക്ക് ഒരു കാര്യം പിടുത്തം കിട്ടി. അവൻ ആഴ്ചയിൽ മൂന്നോ നാലോ വീഡിയോസ് എങ്കിലും അപ്‌ലോ‌ഡ് ചെയ്യുന്നുണ്ട്.  ആ സ്ഥിരതയാണ് അവന് അത്രയും സബ്സ്ക്രൈബേഴ്സിനെ  ഉണ്ടാക്കി നൽകിയത്. അവൻ എൻറെ അടുത്ത് പറഞ്ഞു നീയും നിരന്തരം വീഡിയോസ് ചെയ്യാൻ ശ്രമിക്കുക അത് നിനക്ക് സബ്സ്ക്രൈബ്സിനെ നേടിത്തരുമെന്ന്. അവൻറെ ഉപദേശത്തെ ഇന്നും ഞാൻ ഫോളോ ചെയ്യുന്നു എന്നതാണ് വാസ്തവം. ഞാനും ആത്മാർത്ഥമായി അതിനു ശ്രമിക്കുക തന്നെ ചെയ്തു. ഞാൻ അതിരാവിലെ 3 മണി മുതൽ 5 മണി വരെ എൻറെ വീഡിയോസിൻറെ സ്ക്രിപ്റ്റ്  എഴുതിത്തയ്യാറാക്കി. പിന്നീട് 8 മണി മുതൽ 6 മണി വരെ ഓഫീസ്. പിന്നെ റൂമിലെത്തി രാത്രി 12 മണി വരെ റെക്കോഡിങ്ങും എഡിറ്റിങ്ങും പൂർത്തിയാക്കി.  പിന്നീടുള്ള 6 മാസത്തേക്ക് എൻറെ സമയക്രമം ഇതായിരുന്നു. എൻറെ ഈ ആറുമാസത്തെ നിരന്തര പരിശ്രമം എനിക്ക് നേട്ടമുണ്ടാക്കി തന്നു. എനിക്ക് രണ്ടു വർഷമായി നേടാൻ കഴിയാത്തത് ഈ ആറുമാസം കൊണ്ട് നേടിയെടുക്കാനായി. ആദ്യ മൂന്ന് മാസങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. പിന്നീട് എൻറെ വീഡിയോസ് വൈറൽ ആകാൻ തുടങ്ങി.ഈ ആറു മാസക്കാലം കൊണ്ട് 220 സബ്സ്ക്രൈബ്സിൽ നിന്ന് എൻറെ യൂട്യൂബ് ചാനൽ ഒരു മില്യൻ സബ്സ്ക്രൈബ്സിലെത്തി. ഇതിന് രണ്ടുമാസം മുമ്പ് എൻറെ സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള വഴികൾ ഞാൻ  അന്വേഷിക്കുകയായിരുന്നു.  എന്നാൽ ഞാൻ ഒരു കാര്യത്തിലും സ്ഥിരത നിലനിർത്താത്തതു കൊണ്ട് അത് സാധ്യമാകുന്നുണ്ടായിരുന്നില്ല. എന്നാൽ ഈ ആറുമാസത്തെ കഠിനാദ്ധ്വാനം എന്നെ സാമ്പത്തികമായി എത്രയോ മുന്നിലെത്തിച്ചു. ഞാൻ ഒരു വർഷമെടുത്തു സമ്പാദിച്ചിരുന്ന പണം ഇപ്പോൾ ഞാൻ ഒരാഴ്ച കൊണ്ട് സമ്പാദിക്കാൻ തുടങ്ങി. എൻറെ യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം മാത്രം എൻറെ കമ്പനിയുടെ വൈസ് പ്രസിഡൻറിൻറെ വരുമാനത്തേക്കാൾ എത്രയോ മുകളിലെത്തി. ഈ അനുഭവം എനിക്ക് ജീവിതത്തിൽ ഒരു പാഠം പഠിപ്പിച്ചു തന്നു. ഏതെങ്കിലും ഒരു കാര്യത്തിനുവേണ്ടി നമ്മൾ സ്ഥിരതയോടെ പ്രവർത്തിക്കുകയാണെങ്കിൽ തീർച്ചയായും നമുക്ക് അവിടെ എത്തിച്ചേരാനാകും. ഒരുപക്ഷേ അതു കുറച്ചു സമയം എടുത്താലും നമുക്ക് അവിടെ എത്താനാകും. നിങ്ങൾ ആദ്യമൊക്കെ അവിടെ എത്ര തവണ പരാജയപ്പെട്ടാലും; നിങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നാൽ തീർച്ചയായും ഒരു ദിവസം അത് നിങ്ങളെ തേടിയെത്തിയിരിക്കും. എന്നാൽ നിങ്ങൾക്കറിയാമോ എവിടെയാണ് പ്രശ്നമുണ്ടാകുന്നത് എന്ന്? ആ ഒരു ദിവസം  നിങ്ങൾക്ക് അരികിലെത്തി ചേരുന്നതിനു മുമ്പ് തന്നെ നിങ്ങൾ കീഴടങ്ങി മറ്റു പലതിലും  ശ്രദ്ധിക്കാൻ തുടങ്ങും. അവയ്ക്കായി സമയം ചെലവഴിക്കാൻ തുടങ്ങും. അതോടെ നിങ്ങൾ വിജയിക്കുന്നതിന് മുമ്പ് തന്നെ തോറ്റു തുടങ്ങും.ഈ അനുഭവത്തിനു ശേഷം ഞാൻ എല്ലാ കാര്യത്തിലും എൻറെ സ്ഥിരത നിലനിർത്താൻ പരിശ്രമിച്ചുകൊണ്ടിരുന്നു. അവിടെ നിന്നെല്ലാം എനിക്ക് മികച്ച നേട്ടങ്ങൾ സ്വായത്തമാക്കാനും കഴിഞ്ഞു. പലപ്പോഴും നമുക്ക് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നമ്മൾ തെരഞ്ഞെടുത്ത വഴി മാറ്റി പരീക്ഷിക്കേണ്ടതായി വരാറുണ്ട്. അപ്പോഴും നമുക്ക് നമ്മുടെ ലക്ഷ്യം മനസ്സിൽ തെളിഞ്ഞു തന്നെ ഉണ്ടാകണം. അവിടെ എത്തിച്ചേരാൻ നിങ്ങൾ ഏതു വഴി തിരഞ്ഞെടുക്കുകയാണെങ്കിലും. നിങ്ങളെല്ലാവരും ഉറക്കത്തിൽ സ്ഥിരത പുലർത്തുന്നവർ ആയിരിക്കും. എന്നാൽ അതിൽ നിന്ന് നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. അതിനു പകരം നിങ്ങൾ പുതിയ അറിവുകൾ നേടാൻ, പുതിയ കാര്യങ്ങൾ സ്ഥിരതയോടെ ചെയ്യാൻ ശ്രമിച്ചാൽ തീർച്ചയായും ആ സ്ഥിരത നിങ്ങളുടെ  ജീവിതത്തിൽ അത്ഭുതങ്ങൾ വാരിവിതറും.  സ്ഥിരതയോടെ ജോലിയെടുക്കുന്നതിൻറെ  നേട്ടങ്ങൾ ഞാൻ സ്വയം അനുഭവിച്ചറിഞ്ഞതാണ്.  അതിനാൽ തന്നെ ഞാൻ എപ്പോഴും അതിന്റെ  പ്രാധാന്യത്തെ മനസ്സിലാക്കുന്നു. എത്ര വേഗം നിങ്ങൾ അതിന്റെ പ്രധാന്യത്തെ മനസ്സിലാക്കുന്നുവോ അത്രയും  വേഗം നിങ്ങൾക്ക് നിങ്ങളുടെ ഭാവിയെ മാറ്റിമറിക്കാം.


തയ്യാറാക്കിയത്:രൂപേഷ് വിജയൻ 


അനുബന്ധ ലേഖനങ്ങൾ




























































മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും




What is the power of consistency, Importance of consistency in work