20 വയസ്സു വരെ പഠനം, ഇരുപത്തിരണ്ടാം വയസ്സിൽ ജോലി ഇരുപത്തിമൂന്നാം വയസ്സിൽ കല്യാണം. ജീവിതം സെറ്റ്. എല്ലാവരുടെയും ജീവിതത്തിൻറെ ഫോർമുല, ജീവിതത്തിൻറെ കാഴ്ചപ്പാട്. ഈ ലോകത്തിലെ കോടിക്കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന ഫോർമുല. എന്നാൽ ഈ ഫോർമുല മാറി തുടങ്ങിയിരിക്കുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ജോലി അല്ല ജോലി നൽകാൻ പ്രാപ്തിയുള്ളവരായി ചിലർ മാറുന്നു. ചിലർ ഈ പ്രായത്തിൽ ബില്ല്യനേഴ്സ് ആകുന്നു. നമുക്കു ചുറ്റും അതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. നിങ്ങൾ 40 വയസ്സിൽ നേടിയെടുക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ മറ്റുള്ളവർ 20 വയസ്സിൽ നേടിയെടുക്കുന്നു. എന്നിട്ടും എന്തിനാണ് മുകളിൽ പറഞ്ഞ ഈ ഫോർമുല വേദമന്ത്രമാക്കി മുന്നോട്ടുപോകുന്നത്?
എനിക്ക് തോന്നുന്നത് ചെറിയ പ്രായത്തിൽ ബില്ല്യനേഴ്സ് ആയവർ അതിനായി എന്താണ് ചെയ്തത് എന്ന് ഇവർക്കൊന്നും അറിയില്ല എന്നാണ്. ചെറുപ്രായത്തിൽ തന്നെ ബില്ല്യനേഴ്സ് ആയവരുടെ ജീവിതത്തിലെ ചില രഹസ്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. ഇത് ഞാൻ എൻറെ സ്വന്തം അനുഭവത്തിൽ നിന്ന് കൂടിയാണ് പറയുന്നത്.
ഒരിക്കലും നിങ്ങൾ മറ്റൊരാളെ ആശ്രയിച്ച് മുന്നോട്ടു പോകുവാൻ ശ്രമിക്കരുത്-ഇത് നമ്മുടെ സമൂഹത്തിൻറെ മൊത്തം പ്രശ്നമാണ്. ഇവിടെ നിങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.പഠന സമയത്തായി കൊള്ളട്ടെ, ജോലി സമയത്തായിക്കൊള്ളട്ടെ. ഒന്നും വിചാരിക്കരുത്.;ഇതിൽ നിങ്ങളുടെ വീട്ടുകാരുടെ പങ്കും വലിയ തോതിൽ ഉണ്ട്. ചെറുപ്രായത്തിൽ തന്നെ നമ്മുടെ വീട്ടുകാർ നമ്മളോട് അത് ചെയ്യരുത്, ഇതു ചെയ്യരുത് എന്ന് പറഞ്ഞു എത്രയോ ഭയത്തെ നിങ്ങളുടെ ഉള്ളിൽ കുത്തി നിറച്ചിട്ടുണ്ടാകും. എനിക്കറിയാം അതിനു പുറകിൽ അവരുടെ സ്നേഹവും, ശ്രദ്ധയും എല്ലാം അടങ്ങിയിട്ടുണ്ട് എന്ന്. എന്നാൽ എത്രകാലം ഇങ്ങനെ സഞ്ചരിക്കാൻ കഴിയും. എന്നെങ്കിലും ഒരിക്കൽ നിങ്ങൾക്ക് ഇതിൽ നിന്ന് പുറത്തു കടന്നേ മതിയാവൂ. എത്ര വേഗത്തിൽ നിങ്ങൾ അതിൽ നിന്ന് പുറത്തുകടക്കുന്നുവോ നിങ്ങൾക്ക് അത്രയും നല്ലത്. കോളേജ് കാലഘട്ടം കഴിഞ്ഞു പുറത്തിറങ്ങുന്ന നിങ്ങൾ ഒരു വർഷം കൊണ്ട് ഈ ലോകത്തെ പഠിച്ചെടുക്കും എന്നാണ് ചിന്തിക്കുന്നതെങ്കിൽ ഇപ്പോൾ തന്നെ ആ ചിന്തയെ എടുത്തു ചവറ്റു കുട്ടയിൽ എറിഞ്ഞോളൂ. ഈ ജീവിതം നിങ്ങളുടേതാണ്. അതുകൊണ്ട് തന്നെ അതിനെ ആസ്വദിച്ചു ജീവിച്ചു തീർക്കേണ്ടതും നിങ്ങളുടെ കടമയാണ്.
നേരത്തെ ആരംഭിക്കുക- നിങ്ങൾ എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നത് അത് എത്രയും വേഗം നടപ്പിലാക്കാൻ ശ്രമിക്കുക. അതിനെക്കുറിച്ച് വെറുതെ ചിന്തിച്ചുകൊണ്ടിരുന്നാൽ മറ്റുള്ളവർ ആ വഴിയെ അവിടെ എത്തിച്ചേരും.പിന്നെ നിങ്ങൾക്ക് അവിടെ ഒരു കാഴ്ച്ചക്കാരൻ മാത്രമാകേണ്ടി വരും. നിങ്ങൾ ഇരുപതുകളുടെ കാലഘട്ടത്തിലാകുമ്പോൾ അധികം ഉത്തരവാദിത്തങ്ങൾ ഒന്നും ഉണ്ടാകില്ല. നിങ്ങൾക്ക് ഒരിക്കലും വീട്ടിലേക്ക് അരി വാങ്ങാനായി പണം ചെലവഴിക്കേണ്ടതില്ല, വീടിൻറെ വൈദ്യുതി ബിൽ അടയ്ക്കേണ്ടതില്ല, എന്തിനേറെ നിങ്ങൾക്ക് കൂടെയുള്ളവരുടെ ഇഷ്ടങ്ങൾ നോക്കുക കൂടി വേണ്ട. അതുകൊണ്ടു തന്നെ ഈ കാലഘട്ടം ഏത് റിസ്ക് ഏറ്റെടുക്കാനും മികച്ച സമയമാണ്. നിങ്ങൾക്ക് ജീവിതത്തിൽ എന്താണ് ആകേണ്ടത് അതിന്റെ തുടക്കം നിങ്ങൾക്ക് ഈ പ്രായത്തിൽ തുടങ്ങി വയ്ക്കാം. ആരംഭത്തിൽ നിങ്ങൾ തീർച്ചയായും പരാജയപ്പെടും.ആ പരാജയത്തിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾ പിന്നീട് ഒരിക്കലും നിങ്ങളെ പരാജയത്തിലേക്ക് തള്ളിയിടില്ല.ഇനി അഥവാ നിങ്ങൾ പരാജയപ്പെട്ടാലും അവിടെ നിന്നും വീണ്ടും ഉയിർത്തെഴുന്നേറ്റു വരുവാനുള്ള സമയം നിങ്ങൾക്ക് മുന്നിൽ ഈ കാലഘട്ടത്തിൽ ഉണ്ട്. എന്നാൽ ഈ കാര്യം നിങ്ങൾ മുപ്പതുകളിൽ ആരംഭിക്കാൻ ശ്രമിച്ചാൽ ഇവിടെ നിങ്ങൾക്ക് പരാജയപ്പെടാൻ കഴിയില്ല. കാരണം ഇവിടെ നിങ്ങൾക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങളുണ്ട്, ഒരുപാട് പേർ നിങ്ങളെ മാത്രം ആശ്രയിച്ചു മാത്രം നിലകൊള്ളുന്നുണ്ട്. ഈ ഉത്തരവാദിത്വങ്ങളുടെ തീയ്യിൽ എത്രയോ പേരുടെ സ്വപ്നങ്ങൾ വെന്തുവെണ്ണീറായ് പോയിരിക്കുന്നു. നിങ്ങൾ കോളേജ് കാലഘട്ടം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നിങ്ങൾക്കൊപ്പം പഠിച്ചവർ നിങ്ങൾക്ക് ജോലി നൽകാനായി അവിടെ കാത്തിരിക്കുന്നുണ്ടാകും. അതുകൊണ്ടു തന്നെ എപ്പോഴും നേരത്തെ തന്നെ തുടങ്ങാൻ ശ്രമിക്കുക.
മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ
ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്
ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം
പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ
വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിശപ്പും വിജയവും തമ്മിലുള്ള ബന്ധം
പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം
ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം
രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക
എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.