Ticker

7/recent/ticker-posts

വിജയിക്കാനായ് മനസിലാക്കേണ്ട ഒരു കഥ

 ഈ കഥ 1998ലെ ഒരു കമ്പനിയായ ഗൂഗിളിന്റെ വളർച്ചയുടെയും,യാഹുവിൻറെ തകർച്ചയുടെയുമാണ്. 1998ൽ  ഗൂഗിളിന്റെ നിർമ്മാതാക്കളായ ലാറി പേജും,സെർജി ബ്രൗണും തങ്ങൾ നിർമിച്ച ഗൂഗിൾ എന്ന കമ്പനി വിൽക്കാനായി യാഹുവിനെ സമീപിച്ചു. അതും വെറും ഒരു മില്യൻ ഡോളറിന്. കാരണം ലാറി പേജിനും, സെർജി ബ്രൗൺ നും തങ്കളുടെ സ്റ്റാൻഫേഡ്  യൂണിവേഴ്സിറ്റിയിലെ പഠനത്തിൽ ശ്രദ്ധിക്കാൻ ആയിരുന്നു താൽപര്യം. എന്നാൽ യാഹു അവരുടെ ആ ഓഫറിൽ  ഒരു താല്പര്യവും പ്രകടിപ്പിച്ചില്ല. മറ്റു വഴികളൊന്നും മുന്നിൽ ഇല്ലാത്തതുകൊണ്ട് തന്നെ ലാറിയും, സെർജും ഗൂഗിളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു.  ഒപ്പം ഗൂഗിളിൽ നിന്ന് വരുമാനം നേടാനുള്ള വഴികൾക്കും രൂപം നൽകി. 2002ൽ വീണ്ടും ഇവർ രണ്ടുപേരും യാഹുവിനെ  സമീപിച്ചു.  ഇത്തവണ തങ്ങൾ തുടങ്ങിവച്ച കമ്പനി വിൽക്കുന്നതിന് വേണ്ടിയല്ല. പകരം ഗൂഗിളിന്റെ വളർച്ചയ്ക്ക് മൂന്ന് മില്യൻ ഡോളർ ലഭിക്കുന്നതിനുവേണ്ടി ആയിരുന്നു. എന്നാൽ അവരെ യാഹു വീണ്ടും  തള്ളിക്കളഞ്ഞു.  ഈ രണ്ടു തെറ്റുകൾക്കും യാഹുവിന് വലിയ വില നൽകേണ്ടി വന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം ഗൂഗിൾ എത്രയോ വലിയ കമ്പനിയായ് വളർന്നു. ഒപ്പം ഗൂഗിളിനെ വാങ്ങുക എന്നത് യാഹുവിനെ  സംബന്ധിച്ച് ഒരിക്കലും നടക്കാത്ത ഒന്നായി മാറുകയും ചെയ്തു.ഗൂഗിളിന്റെ ആരംഭ സമയത്ത് ആ കമ്പനിയുടെ നിർമ്മാതാക്കളായ ലാറി പേജും,സെർജി ബ്രൗണും മുന്നോട്ടു വെച്ച ഓഫർ സ്വീകരിച്ചിരുന്നു എങ്കിൽ ഇന്ന് യാഹു ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ് വളർന്നേനെ. എന്നാൽ തങ്ങളെ തള്ളിക്കളഞ്ഞ യാഹുവിനെ  ഈ ലോകത്ത് നിന്ന് തന്നെ ഈ ഗൂഗിളിന്റെ നിർമ്മാതാക്കൾ  തുടച്ചു നീക്കി.ഇന്ന്  ഗൂഗിളിനു പകരം മറ്റൊരു കമ്പനിയോ എന്നത് ഒരാളുടെയും ചിന്തകളിൽ പോലും ഉണ്ടാകില്ല. ഇതു മാത്രമല്ല ഫേസ്ബുക്കിനെ വാങ്ങാനും യാഹു  ഒരിക്കൽ ശ്രമം നടത്തിയിരുന്നു. യാഹു  മുന്നോട്ടുവെച്ച 2 ബില്ല്യൻ ഡോളറിനു പകരം ഫെയ്സ്ബുക്ക് 2.1 ബില്ല്യൻ  ആവശ്യപ്പെട്ടു.  ഇതോടെ ഫേസ്ബുക്കിനെ ഏറ്റെടുക്കുക എന്ന തീരുമാനവും യാഹു  ഉപേക്ഷിച്ചു. 2007ൽ  മൈക്രോസോഫ്റ്റ് യാഹുവിനെ  വാങ്ങാനായി 44.5  ബില്യൺ ഡോളറിൻറെ  ഓഫർ മുന്നിൽ വച്ചു. എന്നാൽ തങ്ങളുടെ കമ്പനി ഇതിനേക്കാൾ വലിയ വില അർഹിക്കുന്നുണ്ട് എന്ന അഹങ്കാരത്തിൽ ആ ഓഫർ യാഹു നിരസിച്ചു. എന്നാൽ 2012 വെറൈസൺ ഗ്രൂപ്പ് വെറും 4.4 ബില്യൺ ഡോളറിനാണ് യാഹൂവിനെ വാങ്ങിയത്.

Google,Importance of Google

ഈ കഥയിൽ നിന്ന് നമുക്ക് രണ്ടു കാര്യങ്ങൾ പഠിക്കാനുണ്ട് ഒന്നാമത്തെ കാര്യം മുന്നിൽ വരുന്ന ഓരോ അവസരത്തെയും ശരിയായ് ഉപയോഗിക്കാൻ ശീലിക്കൂ. ഏതു തീരുമാനമെടുക്കുന്നതിനു മുമ്പും കഴിഞ്ഞുപോയ അനുഭവങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് അതിനു ശേഷം മാത്രം തീരുമാനമെടുക്കുക. അങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ തീരുമാനം ശരിയായ് തീരും. കാരണം ഗൂഗിളിന്റെ കാര്യത്തിൽ യാഹുവിന്  സംഭവിച്ച തെറ്റ് മനസ്സിലാക്കി അവർ തീരുമാനം എടുത്തിരുന്നെങ്കിൽ ഇന്ന് ഫേസ്ബുക്ക് യാഹുവിൻറെ കീഴിലായിരിക്കും; ഒപ്പം ലോകത്തിൽ യാഹുവിൻറെ പേര് എന്നും നിലനിൽക്കുകയും ചെയ്തേനെ. ഗൂഗിളിനെ ഒഴിവാക്കി ആ സമയത്ത് യാഹു വാങ്ങിക്കൂട്ടിയ കമ്പനികൾക്ക് യാതൊരു 

ഭാവിയുമില്ലായിരുന്നു.അത് യാഹുവിനെയും തകർത്തു.
രണ്ടാമത്തേത് നിങ്ങൾ പ്രതീക്ഷിക്കുന്നത്, നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല എങ്കിൽ അതിനർത്ഥം നിങ്ങൾ പരാജയപ്പെട്ടു എന്നതല്ല. പകരം നിങ്ങളുടെ ജീവിതത്തിൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾ സംഭവിക്കാൻ ഉണ്ട് എന്നത് മാത്രമാണ്. യാഹൂ ഗൂഗിളിന്റെ ആദ്യ ഓഫർ സ്വീകരിച്ച് ആ കമ്പനിയെ വാങ്ങിയിരുന്നു എങ്കിൽ ഇന്ന് കാണുന്ന വിധത്തിൽ ഇത്രയും വലിയ കമ്പനിയായ് ഗൂഗിൾ വളരുമോ എന്നത് സംശയമാണ്. അതുകൊണ്ട് എപ്പോഴും ഓർമ്മ വെക്കുക. നല്ല കാര്യങ്ങൾ സംഭവിക്കുക തന്നെ ചെയ്യും.ഒരുപക്ഷെ അത് കൂടുതൽ സമയം എടുത്തേക്കാം എന്ന് മാത്രം.  നിങ്ങൾ നിങ്ങളുടെ ആഗ്രഹത്തെ പാതിവഴിയിൽ ഉപേക്ഷിച്ച് പിൻതിരിഞ്ഞു നടക്കാൻ തയ്യാറല്ലെങ്കിൽ തീർച്ചയായും അത് നിങ്ങളെ തേടിയെത്തും.

തയ്യാറാക്കിയത്:രൂപേഷ് വിജയൻ 
ഫോൺ:9656934854

അനുബന്ധ ലേഖനങ്ങൾ





















മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ