Ticker

7/recent/ticker-posts

ജീവിതത്തിൽ വിജയിക്കാനുള്ള ചിന്തകൾ,Thoughts to succeed in life

 

ജീവിത വിജയം നേടാൻ 

നിങ്ങൾ എന്തെങ്കിലും കാര്യം ചെയ്യാനായ്  കാത്തിരിക്കുകയാണ് എങ്കിൽ നിങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. കാരണം നിങ്ങൾ കാത്തിരിക്കുന്നത് കൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കില്ല. നിങ്ങളുടെ കൈവശമുള്ള ആ സമയം കൂടി നഷ്ടപ്പെട്ടുപോകും എന്നല്ലാതെ. കാത്തിരിക്കുന്നവർക്ക് എപ്പോഴും കഠിനാധ്വാനം ചെയ്യുന്നവർ ബാക്കിവെച്ചു പോകുന്നത് മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട് കാത്തിരിക്കുന്നത് ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്യാൻ തയ്യാറാകൂ. മാറ്റങ്ങൾ വരാൻ നിങ്ങൾ ആഗ്രഹിച്ചത് കൊണ്ട് മാത്രം ഈ ലോകത്ത് ഒന്നും മാറാൻ പോകുന്നില്ല; പകരം മാറ്റം കൊണ്ടുവരുവാൻ സ്വയം തയ്യാറായി ഇറങ്ങിയാൽ  ഈ ലോകം തന്നെ നിങ്ങളുടെ കൈക്കുള്ളിലാകും.  ജീവിതത്തിൽ റിസ്ക് എടുക്കേണ്ടത്  വളരെ പ്രധാനപ്പെട്ട ഒന്നാണ്.ഇവിടെ നിങ്ങൾ വിജയിച്ചാൽ നായകനാകും;പരാജയപ്പെട്ടാൽ മറ്റുള്ളവർക്ക് പഠിക്കാനുള്ള  പാഠപുസ്തകവും.ഏതൊരു ബുദ്ധിമാൻറെയും വിജയത്തിനു പുറകിൽ വെറും 1 ശതമാനം മാത്രമാണ് കഴിവ്  ഉണ്ടായിരിക്കുക; ബാക്കി 99 ശതമാനവും അയാളുടെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത വിജയം ആയിരിക്കും. നിങ്ങളുടെ കൈവശം വളരെ പരിമിതമായ സമയം മാത്രമേ ഉള്ളൂ. അത് നിങ്ങൾ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിച്ച് നഷ്ടപ്പെടുത്താതെ സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കാൻ പഠിക്കൂ. നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്നം തുടങ്ങിവച്ച പലതും പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു എന്നത്  തന്നെയാണ്. വിജയിക്കാനുള്ള ഏക മന്ത്രം ഓരോ തവണ പരാജയം നിങ്ങളെ തേടി വരുമ്പോഴും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുക എന്നതു മാത്രമാണ്. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ജോലി അത് എന്തുതന്നെയായാലും നിങ്ങൾ അത് ചെയ്യുന്നത് വരെ നിങ്ങൾക്ക് അത് കഴിയാത്തതാണ്. അതുകൊണ്ട് നിങ്ങൾ എന്ത് കാര്യവും ചെയ്യാൻ തയ്യാറാവുക. നിങ്ങൾ യഥാർത്ഥത്തിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള മാർഗ്ഗം നിങ്ങൾ തേടി കണ്ടുപിടിക്കും. ഇനി അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നുണ്ടെങ്കിൽ അതു ചെയ്യാതിരിക്കാനുള്ള മാർഗവും നിങ്ങൾ തേടി കണ്ടുപിടിച്ചിരിക്കും .അതുകൊണ്ട് ചെയ്യാനുള്ള കാര്യങ്ങൾ നിറഞ്ഞമനസ്സോടെ ചെയ്യാൻ ശീലിക്കുക. നിങ്ങൾ ഒരു കാര്യം ചെയ്യാൻ തുനിഞ്ഞിറങ്ങി അവിടെ പരാജയപ്പെട്ടാൽ ഒരിക്കലും പശ്ചാത്തപിക്കരുത്.എന്നാൽ  നിങ്ങൾ അത് ചെയ്യാതെ വിട്ടാൽ അവിടെ നിങ്ങൾക്ക് പശ്ചാതപിക്കേണ്ടി വരും.  ഏറ്റവും വലിയ റിസ്ക് എന്നത് ഒരു റിസ്കും എടുക്കാതിരിക്കുക എന്നത് തന്നെയാണ്. ഈ ലോകത്ത് നിങ്ങൾ മികച്ചവൻ ആകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർ ചെയ്യാൻ ഭയക്കുന്ന കാര്യങ്ങൾ പോലും നിങ്ങൾക്ക് ചെയ്യേണ്ടിവരും. ഓർമ്മ വയ്ക്കുക നിങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്തോ അതിൽ നിങ്ങളെ സമ്പന്നനാകാൻ ഉള്ള അവസരവും മറഞ്ഞിരിപ്പുണ്ട്.മാറ്റം കൊണ്ടുവരാനായ് നിങ്ങൾ കാത്തിരിക്കുന്നു എങ്കിൽ ഈ ലോകത്ത് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. കാരണം ആ മാറ്റം നിങ്ങൾ തന്നെയാണ്. Ads by Eonads

അനുബന്ധ ലേഖനങ്ങൾ





മൊബൈൽ നിങ്ങളെ നശിപ്പിക്കുന്നതെങ്ങനെ








പണക്കാരനാകാനുള്ള വഴി

ജീവിതത്തിൽ മത്സരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്

ജോലി സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം

പരാജയപ്പെടുന്നവർ ഓർക്കേണ്ട കാര്യങ്ങൾ

വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശപ്പും വിജയവും തമ്മിലുള്ള ബന്ധം

പോസിറ്റീവ് മനോഭാവം എങ്ങനെ വളർത്തിയെടുക്കാം

എങ്ങനെ വിജയം കൈവരിക്കാം 

ജീവിതത്തിൽ എങ്ങനെ വിജയിക്കാം 

ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം

നിങ്ങളെ കണ്ടെത്തൂ

ഏകാന്തയുടെ ഗുണങ്ങൾ

സമയത്തിന്റെ വിലയെന്ത്

ബ്രിട്ടൻ മാറുമ്പോൾ 

ഒരു നൻമയുടെ കഥ 

പരാജയത്തെ എങ്ങനെ മറികടക്കാം 

മനോഭാവം എങ്ങനെയാകണം 

രാത്രിയുടെ നിശബ്ദതയെ പ്രണയിക്കുക

തൊഴിൽ അവസരങ്ങൾ 

പരിശ്രമം നിങ്ങളെ വിജയത്തിലെത്തിക്കുന്നതെങ്ങനെ

പുതിയ തൊഴിൽ വാർത്തകൾ അറിയാൻ 

എല്ലാവരിലേക്കും ഷെയർ ചെയ്യുക. നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് എങ്കിലും ഇത് ഉപകാരപ്പെടും.

Great Quotes,Great persons quotes