നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ ഈ ലോകത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതിന് നിങ്ങൾ ചെയ്തു കാണിക്കാൻ തയ്യാറാവുക തന്നെ വേണം. ഈ ലോകം നിങ്ങളുടെ സ്വഭാവം അല്ല; നിങ്ങൾ എന്തു ചെയ്യുന്നു എന്നാണ് ചോദിക്കാനുള്ളത്. സമയം എന്നത് വളരെ അമൂല്യമാണ്. ചിലർക്ക് സമയം പോകുന്നില്ല എന്ന പരാതി. ചിലർക്ക് ആകട്ടെ സമയം കിട്ടുന്നില്ല എന്ന പരാതിയും. ജീവിതത്തോടൊപ്പം സമയവും കടന്നു പോകും. സമയത്തോടൊപ്പം ജീവിതവും. അതെപ്പോഴും ഓർമ്മ വയ്ക്കുക. നല്ല സമയത്തിനായി നിങ്ങൾ കയ്യും കെട്ടി കാത്തിരിക്കുകയാണെങ്കിൽ സമയവും കാലിൽ കാലുകയറ്റി വെച്ച് കാത്തിരിക്കുകയാണ് നിങ്ങളുടെ പരിശ്രമവും കാത്ത്. സമയം കടന്നു പോകുന്നത് നിങ്ങൾ ശ്രദ്ധിക്കാറില്ല. പക്ഷേ കാലം കഴിയുമ്പോൾ പലതും അത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തും. നിങ്ങൾ നോക്കുമ്പോൾ എല്ലാവരും നിങ്ങളോടൊപ്പമുള്ളതായി തോന്നും. എന്നാൽ സമയം നിങ്ങളെ ബോധ്യപ്പെടുത്തും ആരൊക്കെയാണ് നിങ്ങളോട് ഒപ്പം എന്ന്. സമയം വളരെ വിചിത്രമാണ്. സമയത്തോടൊപ്പം സഞ്ചരിച്ചാൽ അത് നമ്മളെ മഹാനാക്കും. സമയത്തിന് എതിരായി സഞ്ചരിച്ചാൽ അത് നിങ്ങളെ നശിപ്പിക്കുകയും ചെയ്യും. സമയം എന്നത് വളരെ മൂല്യമുള്ളതാണ്. നിങ്ങൾക്ക് അതിനെ ഒന്നുകിൽ വജ്രം ആക്കാം. അല്ലെങ്കിൽ കല്ലായി തന്നെ ഉപേക്ഷിക്കാം. അത് എന്തുതന്നെയായാലും തീരുമാനം നിങ്ങളുടെതാണ്. ഒരു കാര്യം ഓർമ്മ വയ്ക്കുക. വാച്ചിലെ സമയത്തെ ശരിയാക്കി എടുക്കുന്ന ഒരുപാട് പേരെ നിങ്ങൾക്ക് കാണാനാകും. എന്നാൽ സ്വന്തം സമയത്തെ സ്വയം ശരിയാക്കിയെടുക്കാൻ നിങ്ങൾ തയ്യാറാവേണ്ടതുണ്ട്. ഒരാൾക്ക് നിങ്ങൾ നൽകുന്ന സമയം വളരെ ആലോചിച്ചു മാത്രം നൽകുക. കാരണം നിങ്ങൾ നൽകിയ എന്ത് സാധനവും നിങ്ങൾക്ക് തിരിച്ചെടുക്കാം. എന്നാൽ നിങ്ങൾ നൽകിയ സമയത്തെ ഒരിക്കലും നിങ്ങൾക്ക് തിരിച്ചു കിട്ടില്ല. എന്ത് ചെയ്യണം എന്ന് ആലോചിച്ച് സമയത്തെ നഷ്ടപ്പെടുത്തി കളയരുത്. അതല്ലെങ്കിൽ സമയം തീരുമാനിക്കും നിങ്ങളെ എന്തു ചെയ്യണമെന്ന്. നിങ്ങൾ ഒരാളുടെ ഇപ്പോഴത്തെ സ്ഥിതി നോക്കി അയാളുടെ ഭാവിയെ കളിയാക്കാൻ നിൽക്കരുത്. സമയമെന്നത് എപ്പോഴും മാറിമറിയും. അത് ഏതൊരു സാധാരണക്കാരനെയും നിമിഷ നേരം കൊണ്ടു കോടീശ്വരൻ ആക്കും. നിങ്ങൾ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല എന്ന് പരാതി ആണെങ്കിൽ ഒന്ന് ഓർമ്മിക്കുക. നിങ്ങൾ ചെടികൾക്ക് ദിവസവും നനയ്ക്കുന്നുണ്ടാകും. എന്നാൽ അത് കായ്ക്കുകയും, പൂക്കുകയും ചെയ്യുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്. അതിനാൽ തന്നെ നിങ്ങൾ നിങ്ങളുടെ കഠിനാധ്വാനം തുടർന്നുകൊണ്ടിരിക്കുക. നിങ്ങളുടെയും സമയം വന്നെത്തും. അപ്പോൾ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മൂല്യം നിങ്ങൾക്ക് മനസ്സിലാകും. നിങ്ങളുടെ സമയം നിങ്ങളെ ജീവിക്കാൻ പഠിപ്പിക്കും.
