വൈദ്യുതി ലൈനിലൂടെ വൈദ്യുതി കടന്നു പോകുന്നില്ല എങ്കിൽ ജനങ്ങൾ അതിൽ തുണി ഉണക്കാൻ ഇടും. അതുകൊണ്ടു തന്നെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും മറ്റുള്ളവർക്ക് ഉപയോഗിക്കാനുള്ള ഉപകരണമായി മാറാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവർക്ക് നിങ്ങളെ പന്ത് തട്ടാനുള്ള അവസരം ഒരിക്കലും നൽകാതിരിക്കുക. ജീവിതത്തിൽ നിങ്ങളെ ചതിക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് ഒരിക്കലും ഒരു അവസരം നൽകരുത്. അവരെ നിങ്ങൾ ഒരിക്കലും കൂടെ കൂട്ടുകയും അരുത്. എപ്പോഴും നിങ്ങളെ സ്നേഹിക്കാൻ അറിയുന്നവരെ അന്വേഷിച്ച് ഇറങ്ങുക. നിങ്ങളെ ഉപയോഗിക്കാൻ തയ്യാറായി നിൽക്കുന്നവർ സ്വയം നിങ്ങളെ അന്വേഷിച്ച് ഇറങ്ങിക്കോളും. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് മോശം പറയുമ്പോൾ അത് ഒരിക്കലും നിങ്ങൾ മനസ്സിൽ വെച്ച് നടക്കരുത്. കാരണം ഈ ലോകത്ത് ഒരാൾ പോലും ഉണ്ടാകില്ല എല്ലാവരും നല്ലത് പറയുന്നതായി. ഒരു വ്യക്തി പറഞ്ഞ വാക്കുകൾ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ രണ്ടു തരത്തിൽ ചിന്തിക്കുക. ഒന്ന് ആ വ്യക്തി നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെങ്കിൽ ആ വാക്കുകളെ മറന്നേക്കുക. നേരെമറിച്ച് അതല്ല എങ്കിൽ ആ വ്യക്തിയെ മറന്നേക്കുക. ഏതു തെരഞ്ഞെടുത്താലും അത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും. ഈ ലോകത്ത് പ്രശ്നം നിങ്ങളുടെ ചിന്താഗതികൾക്ക് തന്നെയാണ്. നിങ്ങളെ മുകളിൽ എത്തിക്കുന്ന കോണിക്ക് നിങ്ങളെ താഴെ ഇറക്കാനും കഴിയും. നിങ്ങൾ നിങ്ങളുടെ ചിന്താഗതികൾ മാറ്റാൻ ശ്രമിക്കുക.അപ്പോൾ ജീവിതം തനിയെ മാറുന്നത് കാണാം. സന്തോഷം എല്ലാ ദുഃഖങ്ങളും മാറിയിട്ട് നിങ്ങൾക്ക് ലഭിക്കുന്നതാണ് എന്നത് വെറും മിഥ്യാധാരണയാണ്. സന്തോഷം എന്നത് എല്ലാ ദുഃഖങ്ങളെയും നിങ്ങൾ തട്ടിമാറ്റുമ്പോൾ ലഭിക്കുന്നതാണ്. നല്ലതായാലും, മോശമായാലും ജീവിതം നിങ്ങൾക്ക് ഒരുപാട് അനുഭവങ്ങൾ പകർന്നു നൽകുന്നുണ്ട്. അതാണ് ഈ ലോകത്തിലെ ഏറ്റവും മൂല്യമേറിയ വസ്തുവും. നിങ്ങൾക്ക് പുറകിൽ നിന്ന് നിങ്ങളെ കുറിച്ച് മറ്റുള്ളവർ കുറ്റം പറയുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ശരിയായ പാതയിലൂടെയാണ് യാത്ര തിരിച്ചിരിക്കുന്നത്. മുന്നോട്ടു തന്നെ പോകുക..
