Ticker

7/recent/ticker-posts

Motivational Words

 വിഷമം എന്നത്  ഈ ലോകത്തിലെ എല്ലാവർക്കുമുണ്ട്. ചിലർ അത് പുറത്ത് കാണിക്കുന്നു. ചിലർ അത് എല്ലാവരെയും മറച്ചുവെക്കുന്നു എന്ന് മാത്രം. പ്രശ്നങ്ങൾ എല്ലാവരെയും തേടിയെത്താറുണ്ട്. ചിലർ പ്രശ്നങ്ങളെ പരിഹരിച്ച് മുന്നോട്ടു പോകുന്നു. ചിലർ ആ പ്രശ്നങ്ങളിൽ പെട്ട് ജീവിതം നശിപ്പിക്കുന്നു.  എല്ലാവരും പ്രണയിക്കാറുണ്ട്. ചിലർ മനസ്സുകൊണ്ട് അത് ചെയ്യുമ്പോൾ മറ്റു ചിലർ തലച്ചോറു കൊണ്ട് അത് ചെയ്യുന്നു എന്ന വ്യത്യാസം മാത്രം. ബന്ധങ്ങൾ നിങ്ങൾക്ക് എല്ലാവരുമായി ഉണ്ടാകാറുണ്ട്. ചിലർ  സ്നേഹത്തോടെ അത് ചെയ്യുമ്പോൾ ചിലർ ശത്രുതയോടെ അത് ചെയ്യുന്നു. നമ്മുടെ യാത്രയിൽ പലരും നമ്മളോടൊപ്പം വന്നുചേരാറുണ്ട്. ചിലർ അവസാനം വരെ നമ്മുടെ കൂടെ നിൽക്കുന്നവർ ആയിരിക്കും  മറ്റു ചിലർ പാതിവഴിയിൽ നമ്മളെ ഉപേക്ഷിച്ചു കടന്നു കളയുന്നു. സുഹൃത്തുക്കൾ നിങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. ചിലർ നിങ്ങളെ സ്നേഹിക്കുന്നു. ചിലർ നിങ്ങളെ ഉപയോഗിക്കുന്നു അത്ര വ്യത്യാസം മാത്രം. ഈ ലോകത്ത് എല്ലാവരും ജീവിക്കുന്നുണ്ട്. ചിലർ ജീവിതം ആസ്വദിക്കുന്നു. മറ്റു ചിലർ ജീവിതത്തെ നശിപ്പിക്കുന്നു. നിങ്ങളെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിച്ച്  കൂടെ കൂടുന്നവരാണ് നിങ്ങൾക്ക് ചുറ്റിലും ഉള്ള പലരും.  നിങ്ങൾ വിജയിക്കുമ്പോൾ പ്രശംസകൾ കൊണ്ട് മൂടാൻ ഇവർ മുൻപന്തിയിൽ ഉണ്ടാവുകയും ചെയ്യും. നമ്മൾ ഒരിക്കലും വിശ്വസിക്കാത്ത ആളുകൾ ആയിരിക്കും ആവശ്യസമയത്ത് നമ്മളോടൊപ്പം ഉണ്ടാവുക. നമ്മുടെ കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചവർ പുറകിൽ നിന്ന് ചതിക്കുന്നത് എത്രയോ വട്ടം ഞാൻ കണ്ടിട്ടുണ്ട്. സമയം ഈ ലോകത്ത് എല്ലാം മാറ്റിമറിക്കും. നിങ്ങളുടെ ലക്ഷ്യത്തെ, നിങ്ങളുടെ വഴികളെ, എല്ലാറ്റിനുമുപരി നിങ്ങളെ തന്നെയും. നിങ്ങളുടെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ ഒരുനാൾ നിങ്ങൾക്ക് ജീവിതത്തിൽ മധുരം പകർന്നു നൽകും. ദേഷ്യം മൂലം നിങ്ങളെ വിട്ടു പിരിഞ്ഞു പോകുന്നവർ പിന്നീട് എപ്പോഴെങ്കിലും നിങ്ങളിലേക്ക് തിരിച്ചു വരാം. എന്നാൽ ചിരിച്ചു കൊണ്ട് നിങ്ങളെ വിട്ടു പിരിഞ്ഞു പോകുന്നവർ പിന്നീട് ഒരിക്കലും നിങ്ങളിലേക്ക് കടന്നു വരില്ല. നിങ്ങളെക്കുറിച്ച് നല്ലത് പറയാൻ ആരും ഉണ്ടാകില്ല. എന്നാൽ നിങ്ങളെക്കുറിച്ച് മോശം പറയാൻ എല്ലാവരും ഉണ്ടാകും. ഈ ലോകത്ത് ആസാധ്യമായത് ഒന്നുമില്ല. നിങ്ങൾ പോരാടാൻ തയ്യാറാണെങ്കിൽ നേടിയെടുക്കാൻ കഴിയാത്ത ലക്ഷ്യവും ഇല്ല. എല്ലാവരും പറയുന്നത് കേൾക്കുന്നവർ ജീവിതത്തിൽ പരാജയപ്പെടുക മാത്രമാണ് ചെയ്യുക. നിങ്ങളുടെ വഴി നിങ്ങൾ സ്വയം തിരഞ്ഞെടുക്കുക തന്നെ വേണം. അങ്ങനെയാണെങ്കിൽ നിങ്ങൾ വിജയിക്കും.