Ticker

7/recent/ticker-posts

മടിയെ ഒഴിവാക്കാൻ

 നിങ്ങൾ എന്താ വിചാരിച്ചിരിക്കുന്നെ! ഈ ലോകത്ത് നിങ്ങൾ മാത്രമാണ് മടിപിടിച്ചിരിക്കുന്നത് എന്നാണോ.  അങ്ങനെ നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ നിങ്ങളുടെ ചിന്താഗതി തെറ്റ് തന്നെയാണ്.  ഈ ലോകത്തിലെ എല്ലാ വ്യക്തിയിലും മടിപിടിച്ചിരിക്കുക എന്ന സ്വഭാവമുണ്ട്. ഈ ലോകത്തിലെ ഓരോ വ്യക്തിയും ചിന്തിക്കുന്നുണ്ട്; രാവിലെ നേരത്തെ എണീക്കണം, ജിമ്മിൽ പോകണം, ജോലി ചെയ്യണം, പണം ഉണ്ടാക്കണം എന്നൊക്കെ. എന്നാൽ 90% ആളുകൾക്കും അതിന് കഴിയുന്നില്ല. അവരുടെ മടി അവരെ  അതിൽ നിന്ന് പിൻന്തിരിപ്പിക്കുന്നു. 10 ശതമാനം ആളുകൾ മാത്രമാണ് മടിയെ അതിജീവിച്ച് തങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കുന്നത്.  ഈ ലോകത്തിലെ 95 ശതമാനം ആളുകളും തങ്കളുടെ സ്വപ്നങ്ങളിൽ ജീവിക്കുമ്പോൾ വെറും 5 ശതമാനം ആളുകൾ മാത്രമാണ് തങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കുന്നത്. ഈ ലോകത്തിലെ എല്ലാവരിലും  ജീവിതത്തിൽ വിജയിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാനും ഉള്ള ആർജ്ജവവും, കഴിവും ഉണ്ട്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ അവിടെ എത്തിച്ചേരുന്നുള്ളൂ. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അടങ്ങാത്ത ആവേശം ഉള്ളവർ മാത്രമേ അവിടെ എത്തിച്ചേരുന്നുള്ളൂ.


നിങ്ങളെ സംബന്ധിച്ച് മടിപിടിച്ചിരിക്കുക എന്നത് വളരെ സുഖമുള്ള ഒരു അവസ്ഥ തന്നെയാണ്. എന്നാൽ ഭാവിയിൽ ആ സുഖം നിങ്ങളുടെ ദുഃഖത്തിന് കാരണമാവുകയും ചെയ്യും. നിങ്ങൾ കിടക്കയിൽ കിടന്നുറങ്ങിക്കൊണ്ട് ഈ ലോകത്ത് ഒന്നും നേടിയെടുക്കാൻ പോകുന്നില്ല. നിങ്ങളുടെ കൈവശമുള്ളത് കൂടി നിങ്ങളിൽ നിന്ന് നഷ്ടമാകും അത്രമാത്രം. നിങ്ങളെ മടിയിലേക്ക് നയിക്കുന്ന ഒരുപാട് ഘടകങ്ങൾ നിങ്ങൾക്ക് ചുറ്റും ഉണ്ടാവുക തന്നെ ചെയ്യും. എന്നാൽ അതിൽ നിന്നെല്ലാം പുറത്തു കടന്നു ജീവിത വിജയത്തിനായി പ്രയത്നിക്കേണ്ടത് നിങ്ങളുടെ മാത്രം കടമയാണ്.  അതല്ല എങ്കിൽ നിങ്ങൾക്ക് ഒന്നും ആകാൻ കഴിയാതെ കാലം കഴിക്കേണ്ടി വരും. നിങ്ങളുടെ ഉള്ളിലെ മടി കാരണം നിങ്ങൾ ജീവിതത്തിൽ നിന്നും, ജോലിയിൽ നിന്ന്, നിങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് എല്ലാം ഒളിച്ചോടുകയാണ്. അങ്ങനെ ചെയ്തിട്ട് നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നത് നിങ്ങളുടെ ജീവിതം മികച്ചത് ആകും, സന്തോഷമുള്ളതാകും എന്നൊക്കെയാണ്. ഇത് നിങ്ങൾ നിങ്ങളുടെ കാലിൽ തന്നെ വാകത്തി കൊണ്ട്  വെട്ടി മുറിയാക്കി; മുറിയാകില്ലെന്ന് കരുതി എന്നു പറയും പോലെയാണ്.  നിങ്ങൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ പോകുന്ന വ്യക്തിയെയും പ്രതീക്ഷിച്ച്  ഇരിക്കുകയാണോ? അങ്ങനെയാണെങ്കിൽ ഒരു തവണ കണ്ണാടിക്ക് മുന്നിൽ നിന്ന് നോക്കി നോക്ക്. നിങ്ങൾക്ക് അല്ലാതെ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഈ ലോകത്ത് മറ്റൊരാൾക്കും കഴിയില്ല. ഒരാളും അതിന് തയ്യാറാവുകയുമില്ല. അത് എപ്പോഴും ഓർമ്മവച്ചു കൊള്ളുക. ഇനി നിങ്ങൾ ഉറങ്ങിയോ, ഇല്ലയോ അതൊരു വിഷയമേയല്ല. പക്ഷേ നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുത്തിട്ടുണ്ടാവുക തന്നെ വേണം.