പണമാണ് ഈ ലോകത്ത് എല്ലാം എന്ന് ഞാൻ പറയുന്നില്ല. പക്ഷേ പണം അത്യാവശ്യമാണ് ഈ ലോകത്ത്. പണത്തിന്റെ മൂല്യം എന്തായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിയുക നിങ്ങളുടെ കൈവശം പണമില്ലാതെ ഇരിക്കുമ്പോൾ മാത്രമായിരിക്കും. നിങ്ങൾ നിങ്ങൾക്ക് ചുറ്റിനും ഒന്ന് കണ്ണോടിച്ചു നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. എല്ലാവരും പണക്കാർ ആകാൻ ആഗ്രഹിക്കുന്നവരാണ്.എന്നാൽ എല്ലാവർക്കും പണക്കാരായി മാറാൻ കഴിയുന്നില്ല. ഇവിടെ പണത്തെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നവർക്ക് മാത്രമേ പണക്കാരാവാനും കഴിയുകയുള്ളൂ. പണക്കാരൻ ആവുക എന്നത് ഒരു തമാശകളിയല്ല. അതിന് കുറേ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് പണക്കാരനാവാനുള്ള ചില കാര്യങ്ങളെ ഞാൻ ഇവിടെ പറഞ്ഞുതരാം. ഈ ലോകം എന്തും നിങ്ങൾക്ക് നൽകും നിങ്ങൾ അതിനു യോഗ്യരാണെങ്കിൽ മാത്രം. നിങ്ങൾക്ക് അതിന് ശരിയായ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം. ഇവിടെ നിങ്ങൾക്ക് പണക്കാരൻ ആകണമെന്ന് ആഗ്രഹം ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾ പണക്കാരനാകാൻ യോഗ്യരാണോ എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കിക്കേ? നിങ്ങൾ ആഗ്രഹിക്കുന്ന അത്രയും പണം നിങ്ങളുടെ കൈവശം വന്നു ചേർന്നാൽ നിങ്ങൾക്ക് ആ പണത്തെ ശരിയായി വിനിയോഗിക്കാൻ കഴിയുമോ? പണം ഇരട്ടിയാക്കുന്നതിനും, സൂക്ഷിച്ചു വയ്ക്കുന്നതിനും, ചെലവഴിക്കുന്നതിലും ഭൂമിയും ആകാശവും തമ്മിലുള്ള അന്തരമുണ്ട്. നിങ്ങൾക്ക് പണത്തെ ഇരട്ടിയാക്കാൻ അറിയില്ലെങ്കിൽ ഈ പ്രപഞ്ചത്തിൽ നിന്ന് നിങ്ങൾക്ക് പണവും ലഭിക്കില്ല.
1) ഒരിക്കലും ഒരു വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകരുത്.
നിങ്ങൾ എപ്പോഴും ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കാൻ പഠിച്ചാൽ ഒരിക്കലും നിങ്ങൾ പണക്കാരൻ ആകാൻ പോകുന്നില്ല. എപ്പോഴും നിങ്ങളുടെ കൈവശം മറ്റു വരുമാന മാർഗങ്ങൾ കൂടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ജീവിച്ചു പോകാൻ കഴിയുമായിരിക്കാം. എന്നാൽ ഒരിക്കലും നിങ്ങൾ സ്വപ്നം കണ്ട ജീവിതം ആസ്വദിക്കാൻ അതുകൊണ്ട് നിങ്ങൾക്ക് കഴിയില്ല. ജോലിയെടുക്കുക എന്നതിൻറെ അർത്ഥം നിങ്ങളുടെ കഠിനാധനത്തിലൂടെ മറ്റൊരാളെ പണക്കാരനാക്കി മാറ്റുക എന്നതാണ്. നിങ്ങൾ എത്ര കഠിനാദ്ധ്വാനം മറ്റൊരാളുടെ കമ്പനിക്ക് വേണ്ടി ചെയ്യുന്നുവോ; അത്രയും കഠിനാദ്ധ്വാനം നിങ്ങൾ നിങ്ങളുടെ കമ്പനിക്ക് വേണ്ടി, നിങ്ങളുടെ വികസനത്തിനു വേണ്ടി ചെയ്താൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. പണക്കാരായി മാറുകയും ചെയ്യും. നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ജോലി എടുത്തതുകൊണ്ട് മാത്രം ഒരാൾ പണക്കാരൻ ആയതിനെക്കുറിച്ച്? എവിടെയും കേട്ടിട്ടുണ്ടാകില്ല. എന്നാൽ ബിസിനസിൽ വലിയ റിസ്ക് ഉണ്ടെന്ന് മറ്റുള്ളവർ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഞാൻ ഒന്ന് പറയട്ടെ; ജീവിതത്തിൽ ഒരു റിസ്കും എടുക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ റിസ്ക്. നിങ്ങൾ നിങ്ങളുടെ കൈവശമുള്ള പണത്തെ സേവ് ചെയ്യാൻ ശ്രമിക്കുമ്പോൾ പണക്കാരൻ അവരുടെ കൈവശമുള്ള പണത്തെ ഇരട്ടിയാകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ കൈവശമുള്ള പണത്തെ ആഡംബര വസ്തുക്കൾ വാങ്ങാൻ ഉപയോഗിക്കുമ്പോൾ പണക്കാർ ആ പണത്തെ ഉപയോഗിച്ച് പണം ഉണ്ടാക്കാനുള്ള വഴികളിൽ നിക്ഷേപം നടത്തുന്നു. അതാണ് അവരെ എപ്പോഴും പണക്കാരായി നിലനിർത്തുന്നത്.
2) നിങ്ങളുടെ ചിന്താഗതി
നിങ്ങളെങ്ങനെ ചിന്തിക്കുന്നു എന്നതും നിങ്ങളെ പണക്കാരൻ ആക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. നിങ്ങളുടെ ചിന്താഗതി എപ്പോഴും പ്രശ്നങ്ങളെ കുറിച്ച് ആണെങ്കിൽ നിങ്ങളിലേക്ക് എപ്പോഴും പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും. കാരണം ഇത് പ്രപഞ്ചത്തിന്റെ നിയമം ആണ്. നിങ്ങൾ എന്താണ് ചിന്തിക്കുന്നത് അതാണ് നിങ്ങളിലേക്ക് വന്നുചേരുക. അതിനാൽ തന്നെ ഒരിക്കലും പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കരുത്. പകരം പരിഹാരങ്ങളെ കുറിച്ച്, നിങ്ങളുടെ വിജയത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. കാരണം ഇന്ന് നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് നിങ്ങൾ നാളെയായി തീരുക. നിങ്ങളുടെ ചിന്താഗതിയിൽ നിങ്ങൾ വലിയവൻ അല്ലെങ്കിൽ നിങ്ങളെക്കാൾ വലിയ ദരിദ്രൻ ഈ ലോകത്ത് വേറെ ഉണ്ടാകില്ല.
3) നിങ്ങൾ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന പണം എത്രയാണോ, നേടാൻ ഉദ്ദേശിക്കുന്ന ലക്ഷ്യം എന്താണോ അത് എപ്പോഴും നിങ്ങൾ കാണുന്ന ഒരിടത്ത് എഴുതി വയ്ക്കുക.
അവസാനമായി ജീവിതത്തിൽ പണത്തോടുള്ള ആർത്തി അപകടം തന്നെയാണ്. എന്നാൽ നിങ്ങളുടെ ജീവിതത്തെ മികച്ചതാക്കാനുള്ള ആർത്തി നിങ്ങളിൽ ഉണ്ടാകേണ്ടത് അത്യാവശ്യവുമാണ്.
