Ticker

7/recent/ticker-posts

How to Change Your Life

 ചിലർ നിങ്ങളോട് മധുരമായി സംസാരിക്കുന്നുണ്ടാകും.ചിലർ  നിങ്ങളെക്കുറിച്ച് കയ്പേറിയ  വാക്കുകൾ പറയുന്നുണ്ടാകാം. ചിലർ നിങ്ങളോട് മാന്യമായി പെരുമാറുന്നുണ്ടാകാം .മറ്റു ചിലർ നിങ്ങളോട് മോശമായും.  അതിനെക്കുറിച്ച് ഒന്നും ആലോചിച്ച് നിങ്ങൾ നിങ്ങളുടെ സമയത്തെ നഷ്ടപ്പെടുത്തി കളയരുത്. കാരണം ഈ ലോകം അങ്ങനെയാണ്. ഈ ലോകത്തിലുള്ളവരും അങ്ങനെയാണ്. ഇത്തരത്തിലുള്ള ലോകത്ത് നിങ്ങൾക്ക് ജീവിക്കണമെങ്കിൽ നിങ്ങൾ വിവേകശാലി ആയിരിക്കുക തന്നെ വേണം. എല്ലാവരുടെയും യഥാർത്ഥ മുഖം നിങ്ങൾക്ക് മനസ്സിലാവുക തന്നെ വേണം. അതുകൊണ്ടാണ് പറയുന്നത് ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്ന്. കാരണം എന്നെങ്കിലും ഒരിക്കൽ നിങ്ങൾ ജീവിതത്തിൽ ഒറ്റയ്ക്കാവും. നിങ്ങളുടെ കൂടെയുള്ളവർ നിങ്ങളിൽ നിന്ന് അകലുമ്പോൾ തീർച്ചയായും നിങ്ങൾ ഒറ്റപ്പെടും. 


നിങ്ങളെ ഉപേക്ഷിച്ചു പോകാൻ ആഗ്രഹിക്കുന്നവരെ ഒരിക്കലും നിങ്ങൾ ചേർത്തു നിർത്തരുത്. പകരം അവരെ യാത്രയാക്കി വരിക .അതല്ലാതെ നിങ്ങൾ അവരെ സ്നേഹിച്ചാൽ, ബഹുമാനിച്ചാൽ ഈ ലോകത്ത് ആരും നിങ്ങളെ സ്നേഹിക്കില്ല, ബഹുമാനിക്കില്ല. നിങ്ങളുടെ മൂല്യം എന്തെന്ന് നിങ്ങൾ സ്വയം മനസ്സിലാക്കിയാൽ മാത്രമേ ഈ ലോകവും അതു മനസ്സിലാക്കൂ.  ഓർമ്മവയ്ക്കുക കൂടെ നിന്ന് ചതിക്കുന്നവരെ കൂടെ കൂട്ടുക എന്നതിന് അർത്ഥം നിങ്ങൾ നിങ്ങളെ നാശത്തിലേക്ക് തള്ളിയിടുന്നു എന്നത് തന്നെയാണ്.ബന്ധങ്ങൾ നിങ്ങളുടെ  മനസ്സിലാണെങ്കിൽ എത്ര പൊട്ടിച്ചെറിയാൻ ശ്രമിച്ചാലും നിങ്ങൾക്ക് അതിന് കഴിയില്ല.  പകരം ബന്ധങ്ങൾ നിങ്ങളുടെ തലച്ചോറിലാണെങ്കിൽ എത്ര ശ്രമിച്ചാലും അവയെ പരസ്പരം കൂട്ടിച്ചേർക്കാനും കഴിയില്ല.

ആരോ പറഞ്ഞു കേട്ടിട്ടുണ്ട് "എന്നെ ചതിച്ചവരോട് എനിക്ക് യാതൊരു പരാതിയുമില്ല. പക്ഷേ എന്നെ ചതിക്കാൻ കൂട്ടുനിന്നവർ എൻറെ കൂടെയുള്ളവരായിരുന്നു എന്നതിലാണ് വിഷമം എന്ന്".  ഈ ലോകത്ത് ഏറ്റവും വലിയ പ്രശ്നം നല്ലൊരു മനസ്സുണ്ടായിരിക്കുക എന്നതാണ്. ചിരിച്ചുകൊണ്ട് ചതിക്കുന്നവർ ആയിരിക്കും നിങ്ങൾക്ക് ചുറ്റിലും ഒരുപക്ഷേ ഉണ്ടായിരിക്കുക.  എല്ലാവർക്കും മറ്റുള്ളവർ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ അറിയാം. എന്നാൽ സ്വയം അവർ എങ്ങനെയാണ് എന്ന് ഒരാൾക്കും അറിയില്ല. ഈ ലോകത്ത് നിങ്ങൾ പണമുണ്ടാക്കാൻ ശ്രമിച്ചു നോക്കൂ. ബന്ധങ്ങളുടെ ഒരു കോട്ട തന്നെ ചുറ്റിലും ഉണ്ടാകുന്നത് നിങ്ങൾക്ക് കാണാനാകും. എന്നാൽ ആ ബന്ധങ്ങളുടെ കോട്ടയിൽ ഒരിക്കലും നിങ്ങൾ അഹങ്കരിക്കരുത്. അവിടെ നിങ്ങൾ അഹങ്കരിച്ചാൽ അത് നിങ്ങളെ സംപൂജ്യനാക്കും.

മഞ്ഞുകാലത്ത് സൂര്യൻറെ ചൂടിനായി കാത്തിരിക്കുന്നവർ ചൂടുകാലത്ത് സൂര്യൻറെ ആ ചൂടിനെ ശപിക്കുകയും ചെയ്യും. എപ്പോഴും ഓർക്കുക ആളുകളുടെ സ്വഭാവം മാറിമറിയാൻ അധികം സമയം ഒന്നും വേണ്ട എന്ന കാര്യം. നിങ്ങളെ ആവശ്യമുള്ളിടത്തോളം കാലം മാത്രമേ മറ്റുള്ളവർ നിങ്ങളെ കൂടെ നിർത്തൂ.  അതിനാൽ തന്നെ മറ്റുള്ളവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന ഉപകരണം ആകാതെ സ്വയം മുന്നോട്ടു പോകാൻ ശ്രമിക്കൂ. എനിക്ക് ചിരിക്കാൻ ആണ് തോന്നാറുള്ളത് എൻറെ കൂടെ നിന്ന് എന്നെ ചതിക്കുന്നവരെ ഓർത്ത്. എന്നാൽ അവർക്ക് ഒരിക്കലും അറിയില്ല അവരെക്കുറിച്ച് എല്ലാം എനിക്കറിയാം എന്ന കാര്യം.

ശരിയായ സമയത്ത് നമ്മളെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തുന്നവർ, നമ്മളെ തെറ്റ് ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നവർ അങ്ങനെയുള്ളവരെ നമുക്ക് ജീവിതത്തിൽ വളരെ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ. അങ്ങനെ ലഭിച്ചവർ ശരിക്കും ഭാഗ്യം ചെയ്തവർ തന്നെയാണ്. അതിനാൽ തന്നെ അത്തരത്തിൽ നിങ്ങളോടൊപ്പം കൂടെ നിൽക്കുന്നവരെ ഒരു കാരണവശാലും ഉപേക്ഷിക്കരുത്.

നിങ്ങളുടെ ജീവിതം നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാൻ പഠിക്കുക. മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കാൻ പഠിച്ചാൽ  നിങ്ങൾ ഒന്നുമല്ലാതാകും.  നിങ്ങൾ ഏത് ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നത് ഒരാളെയും ബാധിക്കുന്ന വിഷയം അല്ല. അതിനാൽ തന്നെ നിങ്ങൾ സ്വയം നിങ്ങളുടെ ജീവിത സാഹചര്യം മാറ്റാൻ ശ്രമിക്കുക തന്നെ വേണം .നിങ്ങളുടെ ജീവിതസാഹചര്യം മാറ്റാൻ ആദ്യം നിങ്ങൾ നിങ്ങളുടെ ചിന്താഗതികളെ മാറ്റേണ്ടതുണ്ട്. അതിനു ശേഷം നിങ്ങൾ നിങ്ങളെയും. അങ്ങനെയാണെങ്കിൽ ഈ ലോകത്തെ നിങ്ങൾക്ക് നിങ്ങളുടെ കാൽ ചുവട്ടിൽ ആക്കാം.
അനുബന്ധ ലേഖനങ്ങൾക്ക്