Ticker

7/recent/ticker-posts

Welcome to New Year


ഇലോൺ മസ്ക്   ട്വിറ്റർ വാങ്ങുന്നതിനായി പുതുവർഷത്തെ കാത്തിരുന്നില്ല.  മുകേഷ് അംബാനി ജിയോയ്ക്ക്  തുടക്കം കുറിക്കാൻ  പുതുവർഷത്തിനായി കാത്തിരുന്നില്ല.  വിരാട് കോഹ്ലി പ്രാക്ടീസ് ചെയ്യാനായി പുതുവർഷത്തെ കാത്തിരിക്കുന്നില്ല. ഈ ലോകത്ത് വിജയിച്ച വ്യക്തികൾ ഒരിക്കലും ഒരാൾക്ക് വേണ്ടിയും കാത്തുനിന്നിട്ടില്ല. അവർ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അതിനവർ തുടക്കമിടുക തന്നെ ചെയ്തു. പിന്നെ നിങ്ങൾ എന്തിനാണ് എന്തെങ്കിലും ആരംഭിക്കാൻ പുതുവർഷത്തിന്റെ വരവിനായി കാത്തിരിക്കുന്നത്?





എങ്ങനെയോ കഴിഞ്ഞവർഷം നിങ്ങൾക്കു മുന്നിൽ ഉണ്ടായിരുന്നത് അതുപോലെ തന്നെയാണ് വരാൻപോകുന്ന പുതിയ വർഷവും. ഈ വർഷത്തിലെ അവസാന ദിവസം  പോലെ തന്നെയാണ് പുതുവർഷത്തിലെ ആദ്യ ദിവസവും നിങ്ങളെ തേടിയെത്തുക. ദിവസങ്ങൾക്ക് തമ്മിൽ  വലിയ വ്യത്യാസം ഒന്നും ഇല്ല.  പിന്നെ എന്തിനാണ് നിങ്ങൾ എന്തെങ്കിലും പുതുതായി തുടങ്ങാൻ പുതുവർഷത്തിലെ ആദ്യ ദിനത്തിനായി കാത്തിരിക്കുന്നത്? 31 ഡിസംബർ 2022 രാത്രി 12 മണിക്ക്  ആളുകൾ പുതുവർഷത്തെ വരവേറ്റു കൊണ്ടുള്ള ആഘോഷങ്ങൾക്ക് തുടക്കമിടും. എന്നാൽ 1 ജനുവരി 2023 ലും  അതേ തെറ്റുകൾ തന്നെ ആവർത്തിക്കും; കഴിഞ്ഞ കുറെ വർഷങ്ങളായി അവർ ആവർത്തിക്കുന്ന തെറ്റുകൾ. പിന്നെ എന്താണ് നിങ്ങൾ പുതുവർഷത്തെ വരവേറ്റതു കൊണ്ട് നേടിയത്? നിങ്ങൾ 2024ലും ഇതേ തെറ്റുകൾ ആവർത്തിക്കും.2025ലും  ഇതേ തെറ്റുകൾ നിങ്ങൾ ആവർത്തിക്കും. പിന്നെ എന്താണ് നിങ്ങൾക്ക് പുതുവർഷത്തെ വരവേറ്റതു കൊണ്ട് പ്രയോജനം?  കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങൾ ആവർത്തിക്കുന്ന തെറ്റുകൾ ആവർത്തിക്കാനാണ് എങ്കിൽ നിങ്ങൾ ഒരിക്കലും പുതുവർഷത്തിലെ ആഘോഷ പരിപാടികളിൽ പങ്കെടുക്കരുത്. പുതുവത്സര പ്രതിജ്ഞ ഒന്നും എടുക്കരുത്.





നിങ്ങൾ എന്തെങ്കിലും കാര്യം ആരംഭിക്കാനായി ആഗ്രഹിക്കുന്നുവെങ്കിൽ അത് തുടങ്ങിവയ്ക്കാൻ എന്തിനാണ് നിങ്ങൾ പുതുവർഷത്തിനായി കാത്തിരിക്കുന്നത്? ഇപ്പോൾ തന്നെ ആരംഭിക്കാൻ  ശ്രമിക്കൂ. അങ്ങനെ ചെയ്താൽ പുതുവർഷത്തിനായി കാത്തിരിക്കുന്നവരെക്കാൾ  എത്രയോ മുന്നിലെത്തും നിങ്ങൾ.  ജീവിതത്തിൽ നിങ്ങൾ എന്തെങ്കിലും നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി നിങ്ങൾ തുടക്കമിടുക തന്നെ വേണം. ജീവിതത്തിൽ വിജയിച്ച ഒരാളും എന്തെങ്കിലും ആരംഭിക്കാൻ പുതുവർഷത്തിനായി കാത്തിരുന്നവരല്ല.





നിങ്ങൾക്ക് എന്ത് കാര്യം ചെയ്യാനും പുതുവർഷത്തിലെ ആദ്യ നാളുകളിൽ വലിയ ആവേശം കാണും. എന്നാൽ പിന്നെ ആ ആവേശം കെട്ടടങ്ങും. എന്നാൽ നിങ്ങൾ ഒന്ന് ഓർമിക്കുക; ഇത് ജീവിതം നിങ്ങൾക്ക് നേരെ വച്ചു നീട്ടുന്ന മത്സരമാണ്. ഇവിടെ നിങ്ങൾക്ക് ഓരോ നിമിഷവും വളരെ വിലയേറിയതാണ്.എന്നാൽ  നിങ്ങൾ ഇവിടെ വർഷങ്ങൾ വെറുതെ പാഴാക്കി കളയുന്നു.  നിങ്ങളുടെ മുന്നിലുള്ള സാഹചര്യം അത് എന്ത് തന്നെയായാലും അവസാനം നിമിഷം വരെ പോരാടി മാറ്റിയെടുക്കാവുന്നതേയുള്ളൂ. ഈ വർഷവും നിങ്ങളുടെ മുന്നിൽ നിന്നും മറയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതുവരെ ചെയ്യ്ത  തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പുതിയതായി തുടക്കമിടൂ. കാരണം പുതുവർഷത്തെ പുതിയ ദിവസം നിങ്ങളെ തേടിയെത്തുമ്പോഴേക്കും നിങ്ങൾ എന്തെങ്കിലും ഒക്കെ നേടിയെടുത്തിട്ടുണ്ടാകണം. നിങ്ങളുടെ കൈവശം വളരെ കുറച്ചു സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് വളരെ നല്ല കാര്യമാണ്. ഇന്ന് തന്നെ പ്രതിജ്ഞ എടുക്കൂ; പുതുവർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ഉള്ളിലെ മോശം കാര്യങ്ങളെ ഉപേക്ഷിക്കുമെന്ന്. പ്രതിജ്ഞയെടുക്കൂ; പുതുവർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഇറങ്ങിത്തിരിക്കും എന്ന്. നിങ്ങൾ വെറുതെ പ്രതിജ്ഞയെടുത്തത് കൊണ്ട് മാത്രം ഒന്നും ആകാൻ പോകുന്നില്ല. നിങ്ങൾക്ക് ഇതെല്ലാം പ്രാബല്യത്തിൽ വരുത്തേണ്ടത് കൂടിയുണ്ട്. ഈ ലോകത്തിനു മുന്നിൽ നിങ്ങൾക്കു അത് കാണിച്ചു കൊടുക്കാൻ കഴിയണം. പുതുവർഷത്തിൽ നിങ്ങളെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും തോന്നണം നിങ്ങൾ ഒരുപാട് മാറിയിരിക്കുന്നു എന്ന്. നിങ്ങൾ അതിനായി പരിശ്രമിച്ചത് കൊണ്ട് ഒന്നും ആകാൻ പോകുന്നില്ല. കാരണം പരിശ്രമം നിങ്ങൾ ഇതിനു മുമ്പും ഒരുപാട് തവണ നടത്തിയിട്ടുള്ളതാണ്. ഇത്തവണ നിങ്ങൾ പൂർണമനസ്സോടെ അതിലേക്ക് ഇറങ്ങിത്തിരിക്കുക തന്നെ വേണം.





ഒരു വ്യക്തി ഒരു ജോലി ചെയ്യണ്ട എന്ന് വെച്ചാൽ അയാൾ ജീവിതകാലം മുഴുവൻ ആ ജോലി ചെയ്യില്ല. എന്നാൽ ചെയ്യണം എന്ന് വെച്ചാൽ മൂന്നുമാസം കൊണ്ട്  അല്ലെങ്കിൽ മൂന്നു ദിവസം കൊണ്ട് അയാൾ ആ ജോലി ചെയ്തിരിക്കും. ജീവിതം നിങ്ങളുടേതാണ്. വരാൻ പോകുന്ന വർഷവും നിങ്ങളുടെതാണ്. തീരുമാനവും നിങ്ങളുടേതാണ്. എൻറെ ഉദ്ദേശം നിങ്ങൾക്ക് വിജയത്തിലേക്കുള്ള വഴി കാണിച്ചു തരുക മാത്രമാണ്. അതിലൂടെ സഞ്ചരിക്കണമോ  വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.





ഒരുപക്ഷേ കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് തെറ്റുകൾ നിങ്ങളുടെ ഭാഗത്തു നിന്നും വന്നിരിക്കാം. അതിനെ വിട്ടേക്കൂ. ഒന്ന് ഓർമ്മിക്കുക; മനുഷ്യൻ തെറ്റുകളിലൂടെയാണ് പഠിക്കുന്നത്. നിങ്ങൾക്കും ഇപ്പോൾ പഠിക്കാനുള്ള സമയമാണ്. തീരുമാനം എടുക്കാനുള്ള സമയമാണ്. എന്നാൽ ഇപ്പോഴും നിങ്ങൾ അത് ചെയ്യാതെ ഒഴിഞ്ഞുമാറുകയാണ് എന്നുണ്ടെങ്കിൽ മാസങ്ങളല്ല എത്ര വർഷങ്ങൾ നിങ്ങളുടെ കയ്യിൽ ഉണ്ടായാലും നിങ്ങൾ ഒന്നും ചെയ്യാൻ പോകുന്നില്ല. നിങ്ങൾ എവിടെയും എത്താൻ പോകുന്നില്ല.





ഇനി കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ. എന്നും ഓർമ്മിക്കാവുന്ന നല്ല കാര്യങ്ങൾ ചെയ്തു  ഇനിയുള്ള ദിവസങ്ങളെ നിങ്ങൾ മാറ്റിയിട്ടുണ്ടാകണം.  ഈ വർഷത്തിലെ അവസാന രാത്രിയും 31- തീയതി നിങ്ങളെ തേടിയെത്തുമ്പോൾ ഓർമ്മിക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങൾ നിങ്ങൾ ഇനിയുള്ള  ദിവസങ്ങളിൽ നേടിയിട്ടുണ്ടാകണം.  പുതുവർഷത്തെ മനോഹരമാക്കാനായി ഇപ്പോൾ തന്നെ തയ്യാറെടുക്കൂ...