Ticker

7/recent/ticker-posts

How to Approach Life


നിങ്ങളുടെ ജീവിതത്തിൽ  ഒരാൾക്കും നിങ്ങളുടെ സന്തോഷത്തെ നശിപ്പിക്കാനുള്ള അത്ര സ്വാതന്ത്ര്യം നൽകരുത്.  ഈ ലോകത്ത് ആരാണ് സ്വന്തം കാര്യത്തെക്കാൾ മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് ആലോചിച്ചു വിഷമിക്കുന്നത് അവരെക്കുറിച്ച് ആലോചിക്കാൻ ഒരാളും ഉണ്ടാവില്ല. അതിനാൽ തന്നെ ഒരു കാര്യം ഓർമ്മയിൽ വയ്ക്കുക ഒരാളുടെ ചെറിയ ചെറിയ കാര്യങ്ങളെ ആലോചിച്ചു പോലും നിങ്ങൾ വിഷമിക്കുന്നുണ്ട് എങ്കിൽ ഒരു നാൾ ആ വ്യക്തി നിങ്ങളെ തകർക്കുക തന്നെ ചെയ്യും. അതിനാൽ തന്നെ ഏത് സാഹചര്യത്തിലും നിങ്ങളെ സഹായിക്കുന്ന, ഏതു പ്രതിസന്ധികൾക്കിടയിലും നിങ്ങളോടൊപ്പം കൂടെ നിൽക്കുന്നവരെ നിങ്ങളുടെ ആത്മ സുഹൃത്തുക്കളായി തെരഞ്ഞെടുക്കുക. ജീവിതം ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങളെ കൊണ്ടു വരുമ്പോൾ ഒന്ന് ഓർമിക്കുക നിങ്ങൾ ജീവിതത്തിൽ വിജയത്തിലേക്കുള്ള പാതയിലാണ്. നിങ്ങൾ ജീവിതത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ഭയത്തെ നേരിട്ടിട്ടില്ല എങ്കിൽ ഒരിക്കലും നിങ്ങൾക്ക് നിങ്ങളുടെ ഏറ്റവും വലിയ കരുത്ത് എന്താണെന്ന് തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ടു തന്നെ ജീവിതത്തിൽ എത്ര വലിയ പ്രശ്നം ഉണ്ടായാലും, എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും നിങ്ങളുടെ ആത്മവിശ്വാസത്തെ ഒരിക്കലും കൈവെടിയരുത്. കുടയ്ക്ക്  ഒരിക്കലും മഴയെ നിർത്താൻ ആകില്ല. എന്നാൽ  മഴ നനയുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ അതിനു കഴിയും. അതുപോലെ തന്നെയാണ് ആത്മവിശ്വാസവും. നിങ്ങളിലേക്ക് എത്തിച്ചേരുന്ന പ്രശ്നങ്ങളെ ഒഴിവാക്കാൻ നിങ്ങളുടെ ആത്മവിശ്വാസത്തിന് കഴിയില്ല. എന്നാൽ ആ പ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യം നിങ്ങൾക്ക് നൽകാൻ ആത്മവിശ്വാസത്തിന് കഴിയും. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് സന്തോഷത്തെ  പൂർണ്ണമായും ആഘോഷിക്കരുത്.  അതുപോലെ തന്നെ  സങ്കടത്തിൽ പൂർണ്ണമായും നിരാശപ്പെടുകയും അരുത്.





ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് നിങ്ങൾക്കറിയാമോ? മറ്റുള്ളവർ നിങ്ങളെക്കൊണ്ട് കഴിയില്ല എന്ന് പറയുന്ന ജോലി നിങ്ങൾ ചെയ്തുതീർക്കുമ്പോൾ ലഭിക്കുന്നതാണ്. നിങ്ങൾക്ക് ജീവിതത്തിൽ മുന്നോട്ടു പോകണമെങ്കിൽ, സന്തോഷമായിരിക്കണം എങ്കിൽ ഒരു കാര്യം ചെയ്യുക. മറ്റുള്ളവർ പറയുന്ന വാക്കുകളെ നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്ന പരിപാടി അങ്ങ് നിർത്തിയേക്ക്.  ഒപ്പം നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാൻ പഠിക്കൂ. കലങ്ങിയ വെള്ളത്തിൽ നിങ്ങളുടെ നിഴൽ കാണാൻ കഴിയാത്തതു പോലെ ദേഷ്യത്തിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തിരിച്ചറിയാൻ കഴിയില്ല.





പലപ്പോഴും നമ്മുടെ ദുഃഖത്തിന്റെ കാരണം എന്നത് നമ്മുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായ തെറ്റായ തീരുമാനങ്ങളുടെ പരിണിതഫലം ആയിരിക്കും. നമ്മൾ തെറ്റായ തീരുമാനം പലപ്പോഴും എടുക്കാറുള്ളത് നമ്മൾ വളരെ വിഷമിച്ചിരിക്കുമ്പോഴോ,  ദേഷ്യപ്പെട്ടിരിക്കുമ്പോഴോ ആയ  അവസരങ്ങളിൽ ആണ്.  അതിനാൽ തന്നെ എന്തു വലിയ പ്രശ്നം നിങ്ങൾക്ക് മുന്നിൽ വന്നാലും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. എടുത്തുചാടി ഒരിക്കലും ഒരു തീരുമാനമെടുക്കാൻ മെനക്കെടരുത്.





ജീവിതത്തിൽ മുന്നോട്ടു പോകേണ്ടത്  അത്യാവശ്യമാണ്.  പക്ഷേ ആ മുന്നോട്ടു പോകുന്നതിന്റെയൊപ്പം സന്തോഷവും നമ്മൾ ജീവിതത്തിൽ കണ്ടെത്തിയിരിക്കണം. ഒരു ശ്മശാനത്തിന്റെ പുറത്ത്  മതിലിൽ ഇങ്ങനെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട് "നിൻറെ ലക്ഷ്യം ഇവിടെ എത്തിച്ചേരുക എന്നതായിരുന്നു. എത്രയോ സമയം എടുത്തു നിനക്ക് ഇവിടെ എത്തിച്ചേരാൻ. നിൻറെ കൂടെയുള്ളവർ നിന്നെ ഇവിടെ ഉപേക്ഷിച്ച് കടന്നു കളയും. നീ അവർക്ക് ജീവിതകാലം മുഴുവൻ നൽകിയതൊക്കെയും കവർന്നെടുത്ത്. ഇനി നിനക്ക് ഞാൻ മാത്രം ആണ് കൂട്ട്". നിങ്ങൾ പലപ്പോഴും ചെറിയ, ചെറിയ കാര്യങ്ങൾ ആലോചിച്ചു വിഷമിച്ചിരിക്കാറുണ്ട്. എന്നാൽ ഒന്ന് ഓർമിക്കുക; ജീവിതത്തിൽ അത്തരം പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച്  വിഷമിച്ചിരിക്കാതെ മുന്നോട്ടു പോകുക. അവിടെ നിങ്ങൾക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു കിടക്കുന്നത് കാണാം. അതല്ലാതെ നിങ്ങൾ ആ പ്രശ്നങ്ങളെയും കുറിച്ച് ആലോചിച്ചു, വിഷമിച്ചാണ് മുന്നോട്ടു നീങ്ങുന്നതെങ്കിൽ നിങ്ങൾ നിങ്ങളുടെ ബാക്കിയുള്ള ജീവിതം സ്വയം നശിപ്പിക്കുകയാണ്.





നിങ്ങൾക്ക് ഒരിക്കലും ഒരാളുടെയും ഭാഗ്യമാകാൻ കഴിയില്ല. എന്നാൽ ഒരാളെ ഭാഗ്യത്തിലേക്ക് കൈപിടിച്ച് നടത്താൻ നിങ്ങൾക്ക് കഴിയും.