Ticker

7/recent/ticker-posts

How Should Your Outlook on Life be?


ഒരു മരത്തിന്റെ ചില്ലയിൽ ആവശ്യത്തിലധികം പഴങ്ങൾ ഉണ്ടായാൽ ആ ചില്ലകൾ പൊട്ടിവീഴാൻ തുടങ്ങും. അത് തന്നെയാണ് മനുഷ്യരിലും  സംഭവിക്കുന്നത്.  ആവശ്യത്തിലധികം മനുഷ്യനു ലഭിക്കുമ്പോൾ മനുഷ്യർ ബന്ധങ്ങളെ തകർത്തെറിയാൻ ശ്രമിക്കുന്നു. ഇന്നത്തെ ലോകത്ത് നിങ്ങൾക്ക് വിജയിക്കണമെങ്കിൽ അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമയത്തെ നഷ്ടപ്പെടുത്തി കളയരുത്. ഒപ്പം നിങ്ങളുടെ വേദനകളെ നിങ്ങൾക്ക് പൂർണ്ണ വിശ്വാസമുള്ളവരുമായി മാത്രം പങ്കുവെക്കാൻ ശ്രമിക്കുക. ജീവിതത്തിൽ ഒരാൾക്കും ഒരിക്കലും ഒരു ദോഷവും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു കാര്യത്തിനും ഈശ്വരൻ നിങ്ങളെ ശിക്ഷിക്കില്ല. ഒരു കാര്യത്തിനും ദൈവം നിങ്ങൾക്ക് മാപ്പും  നൽകില്ല.  അതെല്ലാം നിങ്ങളുടെ പ്രവർത്തികളുടെ പരിണിതഫലമാണ്. നിങ്ങൾ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ജീവിതത്തിലെ സുഖദുഃഖങ്ങളും. നിങ്ങളുടെ പ്രവർത്തികളാണ് നിങ്ങളുടെ സന്തോഷത്തിന്റെ കണ്ണാടി.





മനുഷ്യൻറെ സ്വഭാവം എന്നത് ഓരോ നിമിഷവും മാറിമറിഞ്ഞു കൊണ്ടിരിക്കും. അതിനാൽ തന്നെ മറ്റുള്ളവർ നിങ്ങളെ സന്തോഷിപ്പിക്കും എന്ന് കരുതുന്നതിന് പകരം നിങ്ങളുടെ സന്തോഷത്തെ നിങ്ങൾ തന്നെ കണ്ടെത്താൻ ശ്രമിക്കുക.  അങ്ങനെ ചെയ്താൽ പിന്നീട് ഒരിക്കലും ഒരാൾക്കും നിങ്ങളെ കരയിപ്പിക്കാൻ ആവില്ല. നിങ്ങളുടെ മോശം സമയത്ത് നിങ്ങളോടൊപ്പം നിൽക്കുന്നത് ആരാണോ അവരെ നിങ്ങൾ എപ്പോഴും നിങ്ങളുടെ യാത്രയിൽ കൂടെ കൂട്ടുക. അതോടൊപ്പം നിങ്ങളുടെ മോശം സമയത്ത് നിങ്ങളെ ഉപേക്ഷിച്ച് നടന്നവർ നിങ്ങളുടെ ഹൃദയത്തിൽ എത്ര ഉയർന്ന സ്ഥാനമുള്ളവരാണെങ്കിലും ശരി പിന്നീട് ഒരിക്കലും നിങ്ങൾ അവരെ നിങ്ങളുടെ യാത്രയിൽ കൂടെ കൂട്ടരുത്. അതിനാൽ തന്നെ എപ്പോഴും മറ്റൊരാളെ നിങ്ങൾക്ക് കഴിയുമെങ്കിൽ സഹായിക്കാൻ ശ്രമിക്കുക. കാരണം അതിനേക്കാൾ വലിയ പുണ്യ പ്രവർത്തി മറ്റൊന്നുമില്ല. നിങ്ങൾ നല്ല മനസ്സോടെ ജോലി ചെയ്യാൻ തയ്യാറായാൽ നിങ്ങൾക്ക് ഏത് അസാധ്യമായ ലക്ഷ്യവും നേടിയെടുക്കാൻ ആവും. നിങ്ങളുടെ ജീവിതത്തിലേക്ക് കൊടുങ്കാറ്റ് കടന്നുവരുന്നത് നിങ്ങളെ തകർത്തെറിയാൻ  വേണ്ടി മാത്രമല്ല.  മറിച്ച് നിങ്ങളുടെ വഴികളിലെ തടസ്സങ്ങളെ നീക്കുവാൻ കൂടി വേണ്ടിയാണ്. നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളും, പ്രതിസന്ധികളും ഉണ്ടാകുമ്പോൾ അതിൽ നിരാശപ്പെട്ട് തകർന്നിരിക്കരുത്. അതിനു പകരം പോരാടുക. എല്ലാറ്റിനും അതിൻറെതായ സമയമുണ്ട്. ആ സമയത്ത് നിങ്ങൾക്കും  തീജ്ജ്വാലയായി കത്തിക്കയറാൻ കഴിയും. ജീവിതം എന്നത് എപ്പോഴും ലളിതമാണ്. എന്നാൽ ജീവിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയതും ആണ്.





ഈ ലോകത്ത് ബന്ധങ്ങളുടെ സൗന്ദര്യം എന്നത് പരസ്പരം കുറവുകൾ മനസ്സിലാക്കി മുന്നോട്ടു പോകുന്നതിലാണ്. കുറവുകൾ ഇല്ലാത്ത മനുഷ്യരെ തേടി നിങ്ങൾ  യാത്ര തിരിച്ചാൽ അവിടെ നിങ്ങൾ പരാജയപ്പെടുക  മാത്രമായിരിക്കും ചെയ്യുക. ഓർമ്മ വയ്ക്കുക ജീവിതത്തിൽ മുന്നോട്ടു പോകണം എന്നുണ്ടെങ്കിൽ ശത്രുക്കൾ നിങ്ങൾക്ക് നേരെ എറിയുന്ന അമ്പുകളെയും നിങ്ങളുടെ വിജയത്തിനായി തിരിച്ചു ഉപയോഗിക്കാൻ അറിയണം.





നിങ്ങൾക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ നേടിയെടുക്കണം എന്നുണ്ടെങ്കിൽ, വലിയ ഉയരങ്ങൾ കീഴടക്കണം എന്നുണ്ടെങ്കിൽ നിങ്ങൾക്ക് വലിയ ആളുകളുടെ ശത്രുതയ്ക്ക് പാത്രമാകേണ്ടി വരും. എന്നാൽ ഒന്നോർമ്മിക്കുക; നിങ്ങൾ വിജയം കയ്യെത്തി പിടിക്കുമ്പോൾ നിങ്ങളുടെ ഈ ശത്രുക്കൾ തന്നെ നിങ്ങളെ അഭിനന്ദിക്കാൻ മുൻനിരയിൽ തന്നെ  ഉണ്ടാകും.  നിങ്ങൾ ഒറ്റയ്ക്ക് എല്ലാ സംഘർഷങ്ങളോടും പോരാടി വിജയം വരിയ്ക്കുമ്പോൾ നിങ്ങളുടെ ശത്രുക്കൾ തീർച്ചയായും തോറ്റു പോകുന്നത് കാണാം. അങ്ങനെയാണെങ്കിൽ ഈ ലോകം ഒരുനാൾ നിങ്ങളുടെ കാൽ ചുവട്ടിലാകും.