നിങ്ങളുടെ കൈവശമുള്ള പണം കൊണ്ട് നിങ്ങൾക്ക് ഒരുപക്ഷേ ഉയരത്തിൽ എത്താൻ പറ്റിയേക്കും. എന്നാൽ നിങ്ങൾ മരണമടഞ്ഞു മുകളിലേക്ക് പോകുമ്പോൾ നിങ്ങൾ ഉണ്ടാക്കി വെച്ച ഈ പണം നിങ്ങളുടെ കൂടെ ഉണ്ടാകില്ല.പണം നിങ്ങളെ മുകളിൽ എത്തിക്കും. എന്നാൽ നിങ്ങൾക്ക് ഒരിക്കലും പണത്തെ മുകളിലെത്തിക്കാൻ കഴിയില്ല. ദൈവം നിങ്ങൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകൾ മാത്രമേ നൽകൂ. ഒന്നുകിൽ നിങ്ങൾക്ക് ആ പണം കൊണ്ട് ഇവിടെ ജീവിക്കാം. അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ച് മുകളിലേക്ക് വരാം. പണത്തെ കൂടെ കൊണ്ടുപോകാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.
ഒരാളുടെ ലളിതമായ സ്വഭാവം ഒരിക്കലും അയാളുടെ പോരായ്മയല്ല. ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്തു നിങ്ങൾക്ക് മുന്നിൽ ഇപ്പോഴുള്ള സമയമാണ്. ഈ സമയം ഒരിക്കൽ നിങ്ങൾ നഷ്ടപ്പെടുത്തിയാൽ ഈ ലോകത്തിലെ മുഴുവൻ സമ്പാദ്യം ഉപയോഗിച്ച് പോലും നിങ്ങൾക്ക് ആ സമയത്തെ തിരിച്ചുപിടിക്കാൻ കഴിയില്ല. ജീവിതത്തിൽ എല്ലാം ലഭിച്ചവർക്ക് പോലും ജീവിതത്തോട് പരാതിയും പരിഭവവും ഉണ്ട്. നിങ്ങൾ ഒരാൾക്ക് അറിവ് പകർന്നു നൽകുകയാണെങ്കിൽ അയാൾക്ക് ഉൾക്കൊള്ളാവുന്ന വിധത്തിൽ മാത്രം അത് ചെയ്യുക. കാരണം ബക്കറ്റ് നിറഞ്ഞിട്ടും പൈപ്പ് അടച്ചില്ല എങ്കിൽ വെള്ളം വെറുതെ പാഴായി പോവുക മാത്രമേ ഉള്ളൂ.
വളരെ വിചിത്രമാണ് ഈ ലോകത്തിലെ വ്യക്തികൾ. ചന്ദനത്തിരി വാങ്ങുന്നത് ഭഗവാന്റെ മുന്നിൽ സമർപ്പിക്കാൻ ആണെങ്കിൽ പോലും തെരഞ്ഞെടുക്കുക സ്വന്തം ഇഷ്ടത്തിനനുസരിച്ച് ആയിരിക്കും. ജീവിതത്തിൽ നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നതിന്റെ അനന്തരഫലം എന്നത് നിങ്ങൾ തെറ്റ് ചെയ്യുന്നതിന്റെ അനന്തരഫലത്തേക്കാൾ കൂടുതലായിരിക്കും. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ നിങ്ങൾ നിങ്ങളുടെ സമയത്തെ നഷ്ടപ്പെടുത്തി കളയരുത്. അങ്ങനെ വന്നാൽ നിങ്ങളുടെ ഉള്ളിലെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ നിങ്ങൾക്ക് സമയമില്ലാതായി തീരും. നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം കുറവാണെങ്കിൽ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുമായുള്ള ബന്ധം നിലനിർത്താൻ നിങ്ങൾക്ക് ബുദ്ധിയല്ല വേണ്ടത്; നിങ്ങളുടെ മനസ്സിൻറെ ശുദ്ധിയാണ് വേണ്ടത്. മറ്റുള്ളവർ എന്തോ വിചാരിച്ചു കൊള്ളട്ടെ നിങ്ങൾ എപ്പോഴും സത്യം മാത്രം പറയാൻ ശ്രമിക്കുക. ജീവിതത്തിൽ ഒരിക്കലും ആരാണോ നിങ്ങൾക്ക് മുന്നിൽ എന്നോ ആരാണോ നിങ്ങൾക്ക് പിറകിലെന്നോ നോക്കാൻ നിങ്ങൾ മെനക്കെടരുത്. എന്നാൽ ആരാണ് നിങ്ങൾക്കൊപ്പം എന്നതും നിങ്ങൾ ആർക്കൊപ്പം ആണ് എന്നതും നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദൈവം ഒരു മരത്തിലെ ചില്ലകൾ പോലും വളരെ വ്യത്യസ്തമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ മരച്ചിലക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. അതിനാൽ തന്നെ മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ച് മുന്നോട്ടു പോകുന്നതിനു പകരം സ്വന്തം കുറവുകൾ കണ്ടുപിടിച്ചു അത് മെച്ചപ്പെടുത്തി മുന്നോട്ടു പോകുവാൻ ശ്രമിക്കൂ. അതിലാണ് നിങ്ങളുടെ യഥാർത്ഥ സന്തോഷം ഒളിഞ്ഞിരിക്കുന്നത്. ഇരുട്ടിൽ നിങ്ങളോടൊപ്പം ഉള്ള നിഴലും, വയസ്സ് കാലത്ത് നിങ്ങളെ തേടിയെത്തുന്ന ബന്ധുക്കളും ഒരിക്കലും നിങ്ങൾക്ക് നന്മ ചെയ്യില്ല.
അവസാനമായി ഒന്നുമാത്രം എൻറെ ദുഃഖങ്ങൾ ഓർത്ത് നിങ്ങൾ ചിരിച്ചു കൊള്ളൂ. എനിക്ക് യാതൊരു പരിഭവവും ഇല്ല. ഞാൻ ഒരിക്കലും കൊടുങ്കാറ്റിനെ ഭയന്ന് ഓടുന്നവല്ല. എൻറെ വിധി മരണമാണെങ്കിൽ പോലും അവസാന നിമിഷം വരെ പോരാടി മാത്രമേ ഞാൻ മരിക്കൂ. അതല്ലാതെ നിങ്ങൾ പറയുന്ന വാക്കുകൾ ഓർത്ത് ഞാൻ ഒരിക്കലും കീഴടങ്ങില്ല. എനിക്ക് എങ്ങോട്ടാണ് സഞ്ചരിക്കാൻ ഉള്ളതെന്ന് നന്നായി അറിയാം. ആ വഴിയിലൂടെ സഞ്ചരിക്കാനും എനിക്ക് കഴിയും. എനിക്ക് അഗ്നിയെ പോലെ കത്തിപ്പടരാനും അറിയാം. എന്നെ നിങ്ങൾ എഴുതി തള്ളേണ്ട. ഞാൻ സൂര്യനാണ്. അസ്തമിച്ചത് പോലെ ഉദിച്ചു വരാനും എനിക്കറിയാം. തീർച്ചയായും ഞാൻ നിങ്ങൾക്ക് മുന്നിൽ ഒരു നാൾ ഉദിച്ചു ഉയരുക തന്നെ ചെയ്യും.