നിങ്ങൾ നിങ്ങളുടെ പണം കൊണ്ട് ഒരു സെക്കൻഡ് ബൈക്ക് വാങ്ങുകയാണ് എങ്കിൽ പോലും നിങ്ങൾ മറ്റുള്ളവരെക്കാൾ എത്രയോ മുകളിലാണ്. ഇവിടെ ഞാൻ ആരെയാണ് ഉദ്ദേശിച്ചത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? അച്ഛനമ്മമാരുടെ പണം കൊണ്ട് വാങ്ങിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന കാറിൽ അഹങ്കാരത്തോടെ വിലസുന്നവരേക്കാൾ എത്രയോ മുകളിൽ തന്നെയാണ് നിങ്ങളുടെ അധ്വാനം കൊണ്ട് വാങ്ങിയ സെക്കൻഡ് ബൈക്കിൽ വിലസുന്നത്. അതിനാൽ തന്നെ നിങ്ങളുടെ പരിശ്രമത്തിൽ, കഠിനാധ്വാനത്തിൽ മാത്രം വിശ്വസിച്ച് മുന്നോട്ടു പോകുക.
നിങ്ങൾക്കുള്ളിലെ ഏറ്റവും മൂല്യമേറിയ വസ്തു നിങ്ങളുടെ ആത്മവിശ്വാസവും, കഠിനാധ്വാനവും തന്നെയാണ്. ഇവ രണ്ടും തന്നെയാണ് നിങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരും. നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും നിങ്ങളെ കളിയാക്കുന്ന, നിങ്ങളെക്കുറിച്ച് അപവാദം പറയുന്ന വ്യക്തികൾ. അത്തരം വ്യക്തികളും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ശരിക്കും അവരാണ് നിങ്ങൾക്ക് പോരാടാൻ ഉള്ള കരുത്ത് പകരുന്നത്. അവർ പറഞ്ഞ വാക്കുകളൊക്കെയും തെറ്റായിരുന്നു എന്ന് അവർക്ക് ബോധ്യപ്പെടുമ്പോഴേക്കും നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുത്തിട്ടുണ്ടാകും. അപ്പോഴും അവർ പഴയ നിലയിൽ തന്നെ തുടരുന്നുണ്ടാകും.അത്തരം വ്യക്തികൾക്കുള്ള മറുപടി നിങ്ങൾ ഒരിക്കലും വാക്കുകളിലൂടെ നൽകരുത്. മറിച്ച് നിങ്ങളുടെ വിജയത്തിലൂടെ നൽകുക.ആ വിജയം കാണാൻ നിങ്ങളെ വിമർശിച്ചവർ, നിങ്ങളെ കളിയാക്കിയവർ എല്ലാവരും എത്തിയിട്ടുണ്ടാകും. ഒരു ചെറുപുഞ്ചിരിയോടെ അവരോട് നന്ദി പറഞ്ഞു നിങ്ങൾ നടന്നകലുക. അതാണ് അവർക്കുള്ള ഏറ്റവും നല്ല മറുപടി.
നിങ്ങൾക്കറിയാമോ വിജയിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം എന്താണെന്ന്? ഒന്നുകിൽ നിങ്ങൾ ഇഷ്ടമുള്ള ജോലി ചെയ്യുക. അല്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക. ഒരിക്കലും മറ്റുള്ളവരുടെ പുറകെ സഞ്ചരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ വഴി നിങ്ങൾ തന്നെ സ്വയം കണ്ടുപിടിക്കൂ. കാരണം ഈ ലോകത്ത് നിങ്ങളെ നിങ്ങൾക്ക് മാത്രമേ ഏറ്റവും നന്നായി അറിയുകയുള്ളൂ. ഇനി നിങ്ങളുടെ കൂടെ ആരുമില്ലെങ്കിലും വിഷമിക്കേണ്ട കാരണം സ്വപ്നം നിങ്ങളുടേതാണെങ്കിൽ അതിനു വേണ്ടിയുള്ള കഠിനാധ്വാനവും നിങ്ങൾ ഒറ്റയ്ക്ക് തന്നെ നടത്തണം.
ഏതൊന്നിലും വിജയിക്കാൻ നിങ്ങൾക്കാവശ്യം വാശിയാണ്. ഏതൊന്നിലും നിങ്ങളെ പരാജയപ്പെടുത്തുന്നത് നിങ്ങളുടെ ഉള്ളിലെ ഭയവുമാണ്. നിങ്ങളുടെ ഉള്ളിലെ ഭയം നിങ്ങളിൽ നെഗറ്റീവ് ചിന്തകൾ നിറയ്ക്കാൻ മാത്രമേ ഉപകരിക്കൂ. ആ നെഗറ്റീവ് ചിന്തകൾ നിങ്ങളെ പരാജയത്തിലേക്ക് തള്ളിയിടുകയും ചെയ്യും. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് സൂര്യൻ ഉദിച്ചത് കൊണ്ട് മാത്രം ഇരുട്ട് അകലുന്നില്ല. അതിന് നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറക്കുക കൂടി വേണം. അവസാനമായി ഒന്നും മാത്രം. കളി തമാശകൾക്കിടയിൽ ഇന്ന് നിങ്ങളുടെ സമയം പോകും. നാളെയും നിങ്ങൾക്ക് സമയം പോകും. ആ സമയം നിങ്ങളുടെ ഭാവിയെയും, വിജയത്തെയും കൊണ്ടാണ് പോകുന്നതെന്ന് മറക്കാതിരിക്കുക. സമയം അത് എപ്പോഴും മൂല്യവത്തായ ഒന്നാണ്. അതിനെ വെറുതെ നശിപ്പിച്ചു കളയരുത്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? സ്വയം ആലോചിച്ചു നോക്കൂ...