ഈ ലോകത്തിലെ , ചിന്താഗതിയും, പെരുമാറ്റവും എന്തൊരു വിചിത്രമാണ് അല്ലേ. ദൈവത്തിനോട് നിങ്ങൾ ലക്ഷങ്ങളും, കോടികളും നൽകാനായി പ്രാർത്ഥിക്കും. എന്നാൽ അതേ ദൈവത്തിനു മുന്നിൽ കാണിക്കയായി നിങ്ങൾ സമർപ്പിക്കുന്നത് ചില്ലറ തുട്ടുകളായിരിക്കും. നിങ്ങൾ സുഹൃത്തുക്കളെ മാറ്റുന്നുണ്ടാകാം, ബന്ധങ്ങൾ മാറ്റുന്നുണ്ടാകാം, വീട് മാറുന്നുണ്ടാകാം. എന്തൊക്കെ ചെയ്തിട്ടും നിങ്ങൾ എപ്പോഴും ദുഃഖത്തിൽ തന്നെയാണ്. ഞാൻ ഒന്ന് ചോദിക്കട്ടെ; നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളെ മാറ്റുവാൻ ശ്രമിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങളും ദുഃഖങ്ങളും എപ്പോഴേ മാറിയിട്ടുണ്ടാകും. മറ്റുള്ളവർ എന്ത് ചെയ്യുന്നു? എന്ത് പറയുന്നു? തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതിനു പകരം നിങ്ങൾ നിങ്ങളിലേക്ക് തന്നെ ഫോക്കസ് ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ നിങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാൻ ശ്രമിക്കുക.
നിങ്ങളെല്ലാവരും സംസാരിക്കാറുണ്ട്. എന്നാൽ ഈ ലോകത്ത് വാക്കുകൾ വളരെ ശ്രദ്ധയോടെ ഉപയോഗിക്കുന്ന കുറച്ചു സംസാരിക്കുന്ന വ്യക്തികളാണ് എന്നും ആദരിക്കപ്പെടുന്നത്. നിങ്ങളുടെ തെറ്റുകളിൽ നിങ്ങളെ ഉപേക്ഷിച്ചു പോകുന്നവർ അനവധി ഉണ്ടാക്കാം. എന്നാൽ നമ്മുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്ന് നമ്മളോടൊപ്പം നിൽക്കുന്നവർ വളരെ ചുരുക്കം മാത്രമായിരിക്കും. സത്യം വിളിച്ചു പറയുന്നവർ ഈ ലോകത്ത് എപ്പോഴും ഒറ്റയ്ക്കാവുക മാത്രമാണ് ചെയ്യുക. ഈ ലോകത്ത് ജീവിക്കണമെങ്കിൽ നിങ്ങൾ കുറച്ചൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ ലോകത്തിലെ ജനങ്ങൾ നിങ്ങളിലെ സന്തോഷത്തെ തട്ടിയെടുത്ത് നിങ്ങളോട് തന്നെ ചോദിക്കും എന്താ നിങ്ങൾക്ക് സുഖമല്ലേ എന്ന്. ഈ ലോകത്തിലെ ജനങ്ങൾ ഒരാളെ സ്വന്തമാക്കാനായി ജീവിതത്തിലെ മുഴുവൻ സമയവും ചെലവഴിക്കുന്നു. എന്നാൽ ആ സമയത്തിന്റെ പകുതി നിങ്ങൾ ആ വ്യക്തിയെ മനസ്സിലാക്കാനായി ചെലവഴിച്ചിരുന്നു എങ്കിൽ ബന്ധങ്ങളിൽ വരുന്ന തെറ്റിദ്ധാരണയെ നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു.
ഈ ലോകത്ത് എല്ലാവരും പണം സമ്പാദിക്കുന്നവരാണ്. എന്നാൽ പണത്തോടൊപ്പം മറ്റുള്ളവരുടെ അനുഗ്രഹം കൂടി കുറച്ചു സമ്പാദിക്കാൻ ശ്രമിക്കൂ. കാരണം പണത്തിന് ഒന്നും ചെയ്യാൻ കഴിയില്ലാത്തിടത്ത് അനുഗ്രഹം നിങ്ങളെ സഹായിക്കും. ഇനി ഈ ലോകത്ത് മറ്റുള്ളവർ നിങ്ങളോട് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ മുകളിലുള്ള ദൈവത്തോട് നന്ദി പറയുക. കാരണം ദൈവം നിങ്ങളെ നൽകുന്നവരുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. അല്ലാതെ ചോദിക്കുന്നവരുടെ കൂട്ടത്തിൽ അല്ല. ജീവിതം എന്നത് വളരെ വിചിത്രമായ ഒന്നാണ് ഒരാളുടെ ജനനത്തെക്കുറിച്ച് 9 മാസം മുമ്പ് നമുക്ക് അറിയാൻ പറ്റും. എന്നാൽ ഒരാളുടെ മരണം എപ്പോൾ കടന്നുവരുമെന്ന് 9 സെക്കൻഡ് മുമ്പ് പോലും നമുക്ക് പ്രവചിക്കാൻ ആവില്ല. അതിനാൽ തന്നെ ജീവിതത്തിലെ ഓരോ നിമിഷത്തെയും ആനന്ദകരമാക്കൂ. ഏത് സാഹചര്യത്തിലും നിങ്ങളോടൊപ്പം നിൽക്കുന്നവരുടെ നന്മയ്ക്ക് വേണ്ടി എപ്പോഴും പ്രവർത്തിക്കൂ...