കണ്ണാടിക്ക് മുന്നിൽ നിന്ന് എല്ലാവരും മുഖം നോക്കുന്നവരാണ്. എന്നാൽ പൊട്ടിയ കണ്ണാടിക്ക് മുന്നിൽ നിന്ന് ആരും മുഖം നോക്കാറില്ല. അതുപോലെ തന്നെയാണ് ജീവിതവും. എല്ലാവർക്കും അവരവരുടേതായ സമയം ജീവിതത്തിൽ കടന്നു വരാറുണ്ട്. അതുപോലെ തന്നെ കടന്നു പോകാറുമുണ്ട്. പൈസയാണ് ജീവിതത്തിൽ എല്ലാം എന്ന് വിശ്വസിക്കുന്നവർ പണത്തിന്റെ മൂല്യത്തെ മനസ്സിലാക്കിയവരാണ്. ഒരാളെയും ജീവിതത്തിൽ അനാവശ്യമായി കളിയാക്കരുത്. നിങ്ങളിലും കുറവുകൾ ഉണ്ട്. നിങ്ങളെ കുറിച്ച് സംസാരിക്കാൻ മറ്റുള്ളവർക്ക് നാവുമുണ്ട്. മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്ത് പറയുന്നു എന്നൊക്കെ അന്വേഷിക്കാതിരുന്നാൽ നിങ്ങൾ ജീവിതത്തിൽ അത്രയും സന്തോഷത്തിലായിരിക്കും. അവർ എന്ത് വിചാരിക്കും, മറ്റുള്ളവർ എന്തു പറയും, ഈ ലോകം എങ്ങനെ എന്നെ നോക്കിക്കാണും എന്നതിനുമൊക്കെ മുകളിൽ നിങ്ങൾക്ക് ചിന്തിക്കാൻ കഴിഞ്ഞാൽ അതിൻറെ പേരാണ് ജീവിതം എന്നത്.
നിങ്ങളുടെ ജീവിതത്തിലെ മുറിവുകളെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതിനു മുമ്പ് ഒരുവട്ടം ആലോചിക്കുക. കാരണം ഇന്നത്തെ കാലത്ത് മുറിവുകളിൽ മരുന്നിനു പകരം ഉപ്പു പുരട്ടുന്നവരാണ് കൂടുതൽ. നിങ്ങളെല്ലാവരും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവരാണ്. ഇവിടെ നിങ്ങൾ മറന്നു പോകുന്ന ഒരു കാര്യമുണ്ട് അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ പുതിയൊരു പ്രശ്നത്തിന് വാതിൽ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ആരാണോ നിങ്ങളുടെ തെറ്റുകുറ്റങ്ങൾ അപ്പപ്പോൾ ചൂണ്ടിക്കാണിക്കുന്നത് അവരാണ് നിങ്ങളുടെ ആത്മാർത്ഥസുഹൃത്തുക്കൾ. അതിനാൽ തന്നെ അത്തരത്തിലുള്ള സുഹൃത്തുക്കളെ ബഹുമാനിക്കാൻ ആദ്യം നിങ്ങൾ പഠിക്കുക. ഈ ലോകത്തിലെ പരമമായ സത്യം എന്തെന്നാൽ ജീവിതത്തിൽ വിജയിച്ചവരുടെ വിജയനിമിഷങ്ങൾ എല്ലാവരുടെയും കണ്ണുകളിൽ കാണാം. എന്നാൽ അവിടെയൊക്കെ എത്തിപ്പെടാനായി അവർ എത്രമാത്രം കഷ്ടപ്പാടുകളും, ദുരിതങ്ങളും അനുഭവിച്ചിട്ടുണ്ട് എന്ന് അയാൾക്ക് മാത്രമേ അറിയൂ. ഏതെങ്കിലും സ്വപ്നം നിങ്ങൾക്ക് നേടിയെടുക്കാൻ അപ്രാപ്യമായി തോന്നുകയാണെങ്കിൽ അത് നേടിയെടുക്കാനായി നിങ്ങൾ തെരഞ്ഞെടുത്ത വഴിമാറ്റൂ. അല്ലാതെ നിങ്ങളുടെ സ്വപ്നത്തെ അല്ല. മരം എപ്പോഴും അതിൻറെ ചില്ലകളെയാണ് മാറ്റുന്നത്; അല്ലാതെ വേരുകളെയെല്ല.
നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കണമെന്നുണ്ടെങ്കിൽ, മുന്നോട്ടുപോകണമെന്ന് ഉണ്ടെങ്കിൽ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് നടത്തുന്ന അപവാദങ്ങളെ കേട്ടില്ലെന്ന് നടിക്കാൻ ശ്രമിക്കൂ. കാരണം നിങ്ങൾ വിജയത്തിൽ എത്തുന്നത് വരെ ജനങ്ങൾ നിങ്ങളെക്കുറിച്ച് മോശം പറഞ്ഞു കൊണ്ടേയിരിക്കും. മറ്റുള്ളവർ നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്നുണ്ടോ,ഇല്ലയോ എന്നത് ഒരിക്കലും ഒരു വിഷയമല്ല. പക്ഷേ നിങ്ങൾ നിങ്ങളുടെ കഴിവുകളിൽ അടിയുറച്ചു വിശ്വസിച്ചിട്ടുണ്ടാകണം. ദേഷ്യം എപ്പോഴും നിങ്ങളെ നാശത്തിലേക്കാണ് നയിക്കുക. ദേഷ്യം വന്നു കഴിഞ്ഞ് നിങ്ങൾ ശാന്തമായതിനു ശേഷം ആയിരിക്കും പലപ്പോഴും നിങ്ങൾക്ക് തിരിച്ചറിവുണ്ടാവുക; അതുകൊണ്ട് നിങ്ങൾക്ക് എന്തൊക്കെ നഷ്ടമായി എന്ന്. അതിനാൽ തന്നെ നിങ്ങളെ അടുത്തറിയുന്നവർക്കിടയിൽ മാത്രം നിങ്ങൾ ദേഷ്യം അവതരിപ്പിക്കുക.
നിങ്ങളുടെ സ്വപ്നങ്ങളെ എപ്പോഴും നിങ്ങൾ താലോലിക്കേണ്ടതുണ്ട്. നിങ്ങളുടെ സ്വപ്നത്തിന്റെ തീപ്പൊരി നിങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുവെങ്കിൽ അതിന് ഒരു അർത്ഥം മാത്രമേയുള്ളൂ. നിങ്ങൾ ജീവിച്ചിരിക്കെ തന്നെ ആത്മഹത്യ ചെയ്തു. ഓർമ്മ വയ്ക്കുക സ്വപ്നം എന്നത് നിങ്ങൾക്ക് ഉറക്കത്തിൽ കാണാനുള്ളതല്ല. മറിച്ച് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതായിരിക്കണം ഓരോ സ്വപ്നവും. നിങ്ങളുടെ സ്വപ്നം നേടിയെടുക്കാനുള്ള യാത്ര ഈ നിമിഷം മുതൽ ആരംഭിക്കൂ. അത് നിങ്ങൾക്ക് ജീവിതത്തിൻറെ ആനന്ദം പകർന്നു തരും.